ഗോപി സുന്ദറിന്‍റെ ആ ഗ്ലാമര്‍ പെണ്‍ സുഹൃത്ത്‌ ആരാണെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ കണ്ടെത്തി

പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ചിത്രം ഗോപി സുന്ദർ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു. കാറിൽ യാത്രപോകുന്ന ചിത്രത്തിൽ പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട് എന്ന് പറഞ്ഞാണ് മയോനി പ്രിയ നായരുടെ ചിത്രം ഗോപി സുന്ദര്‍ പങ്കിട്ടത്. കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുകയാണ് ലുലു മാളിലേക്ക് പോയി ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും അതിനുള്ള ഒരുക്കവും പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിരുന്നു. രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചടങ്ങിന് എത്തുന്ന ദൃശ്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്.…

Read More

സംസ്ഥാനത്ത് 23 ഇനം നായകൾക്ക് വിലക്ക്; ഉത്തരവിറക്കി തമിഴ്‌നാട് മൃഗക്ഷേമവകുപ്പ്

ചെന്നൈ : അപകടകാരികളായ 23 ഇനം നായകളെ ഇറക്കുമതി ചെയ്യുന്നതും പ്രജനനം നടത്തുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് തമിഴ്‌നാട് മൃഗക്ഷേമവകുപ്പ് ഉത്തരവിറക്കി. രജിസ്‌ട്രേഷനില്ലാതെ നായകളെ വളർത്തുന്നവർക്ക് 1000 രൂപ പിഴശിക്ഷ വിധിക്കുമെന്ന് ചെന്നൈ നഗരസഭയും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് രണ്ട് റോട്ട് വീലർ നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് വളർത്തുനായകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അപകടകാരികളായ നായകളുടെ പ്രജനനം തടയണമെന്നാവശ്യപ്പെട്ട് രണ്ടുമാസംമുമ്പ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദേശത്തിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാട് സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയത്. റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, കോക്കേഷ്യൻ ഷെപേർഡ്, വൂൾഫ്…

Read More

വെള്ളപ്പൊക്ക പ്രതിരോധ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പദ്ധതി; 4 സർക്കാർ ഉദ്യോഗസ്ഥർക്ക് ജപ്പാനിൽ പരിശീലനം

flood

ചെന്നൈ: നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിനായി തമിഴ്‌നാട് സർക്കാരിലെ നാല് ഉദ്യോഗസ്ഥർ ജപ്പാനിലേക്ക് പോയി. എല്ലാ വർഷവും വടക്കുകിഴക്കൻ മൺസൂൺ തലസ്ഥാനമായ ചെന്നൈയിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് പതിവാണ്. ഇത് കണക്കിലെടുത്ത് സർക്കാർ വിവിധ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പൂർണമായി ഇതുവരെ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ വർഷം വടക്കുകിഴക്കൻ കാലവർഷത്തിൽ ചെന്നൈയിലെ പള്ളിക്കരണവും സബർബൻ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടുകൂടിയാണ് ചെന്നൈയിലെ നഗര നദീതടങ്ങളിൽ വെള്ളപ്പൊക്കം തടയുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാൻ വികസിപ്പിക്കാനും നടപ്പിലാക്കാനും തമിഴ്നാട് സർക്കാർ…

Read More

പടക്ക നിർമാണ കേന്ദ്രങ്ങളിലെ തുടർ അപകടങ്ങൾ: അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ ക്ഷേമ വകുപ്പ്

blast crackers

ചെന്നൈ: പടക്ക അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള പടക്ക നിർമാണശാലകൾക്ക് അനുമതി നൽകുന്നതും തൊഴിലാളി സുരക്ഷയും സംബന്ധിച്ച് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ ക്ഷേമ വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. നിരവധി പടക്കനിർമാണ ശാലകളുള്ള തമിഴ്നാട്ടിലും വിരുദുനഗർ ജില്ലയിലും പടക്കനിർമാണ ശാലകളുള്ള മറ്റു പ്രദേശങ്ങളിലും പലപ്പോഴും അപകടങ്ങൾ ഉണ്ടാകുകയും ജീവഹാനി വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. വില്ലുപുരത്തും ഇപ്പോൾ ശിവകാശിയിലും അടുത്തിടെയുണ്ടായ അപകടങ്ങൾ കാരണം പൊതുജനങ്ങൾ ഏറെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ, തമിഴ്‌നാട്ടിലെ പടക്കനിർമാണശാലകൾ ശരിയായ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നത്, തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ…

Read More

ചെന്നൈ | അറ്റകുറ്റപ്പണികൾ: ചില ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി

train

ചെന്നൈ: ചെങ്കൽപട്ട് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ചെന്നൈ ബീച്ച്-ചെങ്കൽപട്ട് ഇടയിൽ രാവിലെ 9.25നും 10നും ചെങ്കൽപട്ട്-ചെന്നൈ ബീച്ചിനുമിടയിൽ 11.30നും 12നും സർവീസ് നടത്തുന്ന ഇലക്ട്രിക് ട്രെയിനുകൾ നാളെ (12ന്) സിംഗപ്പെരുമാൾകോവിൽ-ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കുമെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അറിയിച്ചു.

Read More

കേരളത്തിൽ ഉള്ളവർക്ക് ഇനി വിയർക്കേണ്ടി വരില്ല; വേനൽ മഴ ശക്തമാകുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: വേനൽ ചൂടിൽ വിയർക്കുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ ശക്തമാകുന്നു. വ്യാഴാഴ്ച വിവിധ ജില്ലകളിലെ പലയിടത്തും മെച്ചപ്പെട്ട രീതിയിൽ മഴ ലഭിച്ചിരുന്നു. ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നതെങ്കിലും അടുത്ത 5 ദിവസം കൂടുതൽ ജില്ലകളിൽ മഴ ലഭിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 % മിന്നും വിജയം; പെൺകുട്ടികൾ മുന്നിൽ

students

ചെന്നൈ : തമിഴ്‌നാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 ശതമാനം വിജയം. സംസ്ഥാനത്ത് 38 ജില്ലകളിൽ അരിയല്ലൂർ ജില്ലയിലാണ് കൂടുതൽ വിജയശതമാനം. ഇവിടെ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 97.31 ശതമാനം പേർ ജയിച്ചു. ശിവഗംഗ, രാമനാഥപുരം ജില്ലകൾക്കാണ് ഒന്നും രണ്ടും സ്ഥാനം. ശിവഗംഗയിൽ പരീക്ഷയെഴുതിയ 97.02 ശതമാനവും രാമനാഥപുരത്ത് 96.02 ശതമാനം വിദ്യാർഥികളും വിജയിച്ചു. 4,105 സ്കൂളുകൾ 100 ശതമാനം വിജയംനേടി. ഇതിൽ 1,364 എണ്ണവും സർക്കാർ സ്കൂളുകളാണ്. പരീക്ഷയെഴുതിയ ഭിന്നശേഷിക്കാരായ 13,510 വിദ്യാർഥികളിൽ 12,491 പേർ വിജയിച്ചു. ഗോത്രവർഗക്ഷേമവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന, പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 92…

Read More

നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ ദമ്പതിമാർക്ക് പരിക്കേറ്റു.

ചെന്നൈ : ചൂളൈമേടിൽ തെരുവുനായയുടെ കടിയേറ്റ് ദമ്പതിമാർക്ക് പരിക്കേറ്റു. ഇവിടെ താമസിക്കുന്ന സുരേഷ്, ഭാര്യ നീല എന്നിവരുടെ കാലിനാണ് കടിയേറ്റത്. ഇരുവരും വീടിനുസമീപത്തെ കടയിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്തു.  

Read More

ജയ് ഗണേഷ് ഒടിടി യിലേക്ക് ഉടൻ

തിയറ്ററില്‍ വലിയ വിജയം നേടിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഒടിടി റിലീസിന് ശേഷം സംഭവിച്ചിരിക്കുന്നത്. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആവേശം. ആവേശത്തിനൊപ്പം വിഷുവിന് തിയറ്ററിലെത്തിയ ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ്. ഇപ്പോഴിതാ ഈ ചിത്രവും ഒടിയിലേക്ക് എത്തുകയാണ്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹിമ നമ്പ്യാരാണ്…

Read More

കെ.എസ്.ആർ.ടി.സി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദു കസ്റ്റഡിയില്‍

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ. മേയ‍ർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. തർക്കം നടന്നതിന്റെ പിറ്റേദിവസം എടിഒയ്ക്ക് മൊഴി നൽകുന്നതിനായി യദു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയം യദു ഓടിച്ചിരുന്ന ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സിസിടിവി ഇല്ല. എന്നാൽ, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. യദു ബസിൽ കയറി മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്നാണ് പോലീസിന്റെ സംശയം.…

Read More