ചെന്നൈ: നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ തലയിൽ പ്ലാസ്റ്റിക് സർജറി നടത്താൻ ഡോക്ടർമാരുടെ തീരുമാനം. കുട്ടിയുടെ പിതാവ് വില്ലുപുരം സ്വദേശി രഘു ചെന്നൈ നുങ്കമ്പാക്കം ഹൈവേ നാലാം ലെയ്ൻ ഏരിയയിലെ ചെന്നൈ കോർപ്പറേഷൻ പാർക്കിൽ വാച്ച്മാനും മെയിൻ്റനറുമാണ്. ഭാര്യ സോണിയയ്ക്കും അഞ്ചുവയസ്സുള്ള മകൾ സുരക്ഷയ്ക്കുമൊപ്പമാണ് പാർക്കിൽ താമസിക്കുന്നത്. കഴിഞ്ഞ അഞ്ചാം തീയതി പെൺകുട്ടി പാർക്കിൽ കളിക്കുകയായിരുന്നു. ഈ സമയം പാർക്കിൻ്റെ എതിർവശത്തുള്ള വീട്ടിൽ വളർത്തിയിരുന്ന 2 നായ്ക്കൾ പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങി വന്ന് പാർക്കിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടിച്ചുകീറി. തുടർന്ന് തലയ്ക്കും…
Read MoreMonth: May 2024
ചെന്നൈ മെട്രോ സ്‌റ്റേഷനുകളിൽ നെറ്റ്‌വർക്ക് പ്രശ്‌നം: വാട്‌സ്ആപ്പ് ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട്
ചെന്നൈ: മെട്രോ സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സിഗ്നൽ തകരാർ പതിവായതോടെ വാട്‌സ്ആപ്പ് പോലുള്ള ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ചെന്നൈയിൽ മെട്രോ റെയിൽ സൗകര്യം ഉപയോകപെരുത്തുന്ന യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ വെബ്‌സൈറ്റ് സൗകര്യത്തോടൊപ്പം മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് എടുക്കാനും യാത്ര ചെയ്യാനും കൂടുതൽ സൗകര്യമൊരുക്കുന്നു. എന്നാൽ സബ്‌വേ മെട്രോ സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സിഗ്‌നലിൽ ഇടയ്‌ക്കിടെ തടസ്സം നേരിടുന്നതിനാൽ ഓൺലൈൻ ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല.…
Read More+2 പരീക്ഷയിൽ വിജയിച്ച ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളെ ആദരിച്ച് സ്റ്റാലിൻ
ജാതി അതിക്രമങ്ങൾക്ക് ഇരയായ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നിന്നുള്ള ദളിത് വിദ്യാർത്ഥികൾക്ക് ആദരം. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നേട്ടങ്ങൾ കൈവരിച്ച ചിന്നദുരൈയെയും നിവേതയെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഭിനന്ദിച്ചു. ചിന്നദുരൈ +2 പൊതു പരീക്ഷകളിൽ 78 ശതമാനം മാർക്ക് നേടിയപ്പോൾ ട്രാൻസ്‌ജെൻഡർ എ നിവേത 47.1 ശതമാനം മാർക്ക് നേടി. “മുഖ്യമന്ത്രി എന്നെ അഭിനന്ദിക്കുകയും ഉന്നത പഠനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഭാവി പരിപാടികളെ കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. തിരുനെൽവേലിയിലെ ഒരു കോളേജിൽ ബി.കോം പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.…
Read Moreപുതിയ കാറിൻ്റെ ക്ഷേത്ര പൂജക്കിടെ നിയന്ത്രണം വിട്ട് അപകടം; വാഹനം തകർന്നു
ചെന്നൈ: പുതിയ കാറിൻ്റെ ക്ഷേത്ര പൂജക്കിടെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ വാഹനം തകർന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ശ്രീമുഷ്‌ണം പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം. പുതിയ കാറിൻ്റെ ആശിർവാദ പൂജാ ചടങ്ങിന് ശേഷം കാർ മുന്നോട്ട് എടുക്കുമ്പോഴാണ് അപകടം. ആചാരാനുഷ്ഠാനങ്ങൾക്കുശേഷം വാഹനം മുന്നോട്ട് കൊണ്ടുപോകുന്ന പതിവ് ആചാരത്തിൽ പങ്കുചേരാൻ വാഹനയുടമയായ സുധാകരൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആശയക്കുഴപ്പത്തിലായ സുധാകരൻ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തി. തുടർന്ന് കാർ അനിയന്ത്രിതമായി മുന്നോട്ട് കുത്ിക്കുകയായിരുന്നു. കുത്തനയുള്ള നിരവധി പടികൾ കടന്ന് കാർ ക്ഷേത്രപരിസരത്തിനുള്ളിലെ തൂണിലിടിച്ചാണ് നിന്നത്.…
Read Moreഅർദ്ധരാത്രി മുതൽ പുലർച്ച വരെ മേലുദ്യോഗസ്ഥയ്ക്ക് ലൈംഗിക ധ്വനിയിൽ സന്ദേശമയച്ചു; ക്ലർക്കിന് സസ്പെൻഷൻ
തിരുവനന്തപുരം: ഒരു പ്രമുഖ സർക്കാർ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് അർദ്ധരാത്രിയില്‍ ഉടനീളം ലൈംഗിക ധ്വനിയിൽ സന്ദേശങ്ങളയച്ച ക്ലർക്കിന് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥയായ പരാതിക്കാരിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് കീഴ്‌ജീവനക്കാരനായ ക്ലർക്കിനെതിരെ നടപടി സ്വീകരിച്ചത്. മെയ് ആറാം തീയതി രാത്രി 11 മുതലാണ് സംഭവങ്ങളുടെ തുടക്കം. പേഴ്സണൽ ഫോൺ നമ്പറിൽ പല തവണ മേലുദ്യോഗസ്ഥയെ വിളിച്ച ഇയാളെ അവർ വിലക്കി. പിന്നീട് അവർ ഫോൺ എടുക്കാത്തതിനേ തുടർന്ന് തുടരെ സന്ദേശങ്ങളയച്ചു. പിറ്റേന്ന് (മെയ് 7) രാവിലെ 8 മണി വരെ ഇത് തുടർന്നു. സഹികെട്ട…
Read Moreവണ്ണം കുറക്കുന്ന സർജറി മൂലം യുവാവ് മരിച്ചു: ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവ്
ചെന്നൈ: വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ പുതുച്ചേരിയിൽ യുവാവ് മരിച്ചതിനെ തുടർന്ന് പമ്മൽ സ്വകാര്യ ആശുപത്രിയുടെ അനുമതി താൽക്കാലികമായി റദ്ദാക്കി ആശുപത്രി അടച്ചുപൂട്ടാൻ ചെങ്കൽപട്ട് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഉത്തരവിട്ടു. ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ടിഎംഎസ് ജോയിൻ്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിൽ, കഴിഞ്ഞ (12.04.2023) പുതുച്ചേരി ആസ്ഥാനമായുള്ള ശെൽവനാഥൻ്റെ മകൻ എസ്. ഹേമചന്ദ്രൻ ( 26) അമിതവണ്ണത്തിൻ്റെ ചികിത്സയ്ക്കായി ഡോ. റെല ഹോസ്പിറ്റലിൽ ഡോ. പെരുങ്കോയെ കണ്ടു ഭാരം – 145.5 കി.ഗ്രാം, ഓളം…
Read Moreവിവാദ വംശീയ പരാമർശം; സാം പിത്രോദയുടെ രാജി സ്വീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡല്‍ഹി: ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് സാം പിത്രോദ. വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ്. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ പ്രതികരണം നടത്തിയത്. ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരിക്കുമ്പോഴായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക്…
Read Moreവാഹനാപകടത്തിൽ വേദപണ്ഡിതർ മരിച്ചു
ചെന്നൈ: വാഹനാപകടത്തിൽ വേദപണ്ഡിതർ പണ്ഡിതർ മരിച്ചു. അരിയല്ലൂർ-ഏലക്കുറിച്ചി ബ്രാഞ്ച് റോഡിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ തഞ്ചാവൂർ സ്വദേശികളായ ജി. ഈശ്വരൻ(24), ബി. ഭുവനേഷ് കൃഷ്ണസ്വാമി(19), ഡി. സെൽവ(17), വി. ഷൺമുഖം(23) എന്നിവരാണ് മരിച്ചത് തഞ്ചാവൂരിൽനിന്ന് അരിയല്ലൂരിൽ ഹോമം നടത്താൻ വരുകയായിരുന്നു ഇവർ. കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ അരിയല്ലൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. പാർക്കിങ് മേഖലയിലല്ല ലോറിനിർത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreമോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റ് യോദ്ധയുടെ സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു.യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ്…
Read Moreപന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ചെന്നൈ : പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ രാമനാഥപുരത്തിനടുത്ത് വൈരവൻ കോവിൽ പരിസരത്ത് വിദ്യാർഥിനി തൂങ്ങിമരിച്ചു. വണ്ണ്കുണ്ട് ഗവ. സ്കൂൾ വിദ്യാർഥിനി സൗമ്യ എന്ന കിഷോരിനി (17) യാണ് മരിച്ചത്. തിങ്കളാഴ്ച പരീക്ഷാ ഫലം വന്നപ്പോൾ സൗമ്യ വിജയിച്ചെങ്കിലും മാർക്ക് കുറവാണെന്ന നിരാശയുണ്ടായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു.
Read More