ചെന്നൈ : ആന്ധ്രാപ്രദേശിൽ വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ചന്ദ്രബാബു നായിഡുവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ചനടത്തി. കഴിഞ്ഞദിവസം ഇന്ത്യസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഡൽഹിയിലെത്തിയത്. എൻ.ഡി.എ. യോഗത്തിൽ പങ്കെടുക്കാൻ നായിഡുവും എത്തി. യോഗങ്ങൾക്കുശേഷം ഇരുവരും തിരികെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ചനടത്തിത്. വി.ഐ.പി. ലോഞ്ചിലായിരുന്നു സ്റ്റാലിനും നായിഡുവും തമ്മിൽ കണ്ടത്. തിരഞ്ഞെടുപ്പുവിജയത്തിൽ നായിഡുവിനെ അഭിനന്ദിച്ച സ്റ്റാലിൻ ബൊക്കെനൽകി ആദരിക്കുകയുംചെയ്തു. കൂടിക്കാഴ്ചയ്ക്കുശേഷം സാമൂഹിക മാധ്യമത്തിലൂടെ സ്റ്റാലിനാണ് ഇരുവരുംതമ്മിൽ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചു. നായിഡുവിന് ആശംസകൾ അറിയിച്ചുവെന്നും സഹോദരസംസ്ഥാനങ്ങളായ തമിഴ്‌നാടും…
Read MoreDay: 7 June 2024
അസിസ്റ്റന്റ് പ്രൊഫസർമാരാകാനുള്ള സെറ്റ് പരീക്ഷ മാറ്റിവെച്ചു
ചെന്നൈ : അസിസ്റ്റന്റ് പ്രൊഫസർമാരാകാനുള്ള തമിഴ്‌നാട് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ടി.എൻ. സെറ്റ്) പരീക്ഷ മാറ്റിവെച്ചു. ഏഴിനും എട്ടിനും നടത്താനുള്ള പരീക്ഷയാണ് മാറ്റിവെച്ചതായി തിരുനെൽവേലി മനോൻമണീയം സുന്ദനാർ സർവകലാശാല രജിസ്ട്രാർ ആണ് അറിയിച്ചത്. സെറ്റ് പരീക്ഷ നടത്താനുള്ള നോഡൽ എജൻസിയായി സംസ്ഥാന സർക്കാർ മനോൻമണീയം സർവകലാശാലയെയാണ് നിയോഗിച്ചിരിക്കുന്നത്. മാറ്റിവെച്ച സെറ്റ് പരീക്ഷ എന്ന് നടക്കുമെന്ന് അറിയിച്ചിട്ടില്ല.
Read Moreകോൺഗ്രസ് നേതാവ് വിജയിച്ച വിരുദുനഗറിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ട് ഡി.എം.ഡി.കെ.
ചെന്നൈ : കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ വിജയിച്ച വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യം. ഇവിടെ രണ്ടാംസ്ഥാനത്തെത്തിയ ഡി.എം.ഡി.കെ.യാണ് ഈ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ടെണ്ണുന്നതിൽ ക്രമക്കേട് നടത്തിയെന്നാണ് ഇവരുടെ ആരോപണം. ഡി.എം.ഡി.കെ. സ്ഥാനാർഥി വിജയ പ്രഭാകരനെ 4379 വോട്ടുകൾക്കാണ് മാണിക്യം ടാഗോർ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ വിജയ പ്രഭാകരനായിരുന്നു മുന്നിട്ടുനിന്നത്. വോട്ടെണ്ണൽ ഇടയ്ക്ക് നിർത്തിവെച്ചുവെന്നും അതിനുശേഷമാണ് ടാഗോർ മുന്നിലെത്തിയതെന്നും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറി പ്രേമലതാ വിജയകാന്ത് പറഞ്ഞു. ഈയിടെ അന്തരിച്ച ഡി.എം.ഡി.കെ. സ്ഥാപകൻ വിജയകാന്തിന്റെ മകനാണ് വിജയ…
Read Moreതിരഞ്ഞെടുപ്പിൽ പരാജയപെട്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ അണ്ണാമലൈക്ക് ട്രോളുകളുടെ പൂരം
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി.ജെ.പി. ഒരുസീറ്റ്പോലും നേടാത്തതിന്റെ പേരിൽ പാർട്ടി അധ്യക്ഷൻ കെ. അണ്ണാമലൈയെ പരിഹസിച്ച് ട്രോളുകൾ. ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ട്രോളുകൾ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അണ്ണാമലൈ നടത്തിയ അവകാശവാദങ്ങൾ അടങ്ങുന്ന വീഡിയോകൾ ഉപയോഗിച്ചാണ് ട്രോളുകളിൽ ഭൂരിപക്ഷവും തയ്യാറാക്കിയിരിക്കുന്നത്. കോയമ്പത്തൂരിൽ ഡി.എം.കെ. യ്ക്ക് നിക്ഷേപിച്ച തുക നഷ്ടമാകുമെന്ന് പറഞ്ഞ സ്ഥാനത്ത് എൻ.ഡി.എ. സഖ്യം മത്സരിച്ച സീറ്റുകളിൽ പകുതിയിൽ കൂടുതൽ സീറ്റുകളിലും നിക്ഷേപത്തുക നഷ്ടമായത് ചൂണ്ടിക്കാട്ടി ഏറെ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. പഴയ തമിഴ്സിനിമകളിലെ ഹാസ്യരംഗങ്ങളും അണ്ണാമലൈയെ കളിയാക്കുന്നതിനായി…
Read Moreമദ്യലഹരിയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചുകൊന്നു
ചെന്നൈ : നവവധുവിനെ മദ്യലഹരിയിൽ ഭർത്താവ് തലയ്ക്കടിച്ചുകൊന്നു. വിഴുപുരം വിരനാമൂരിൽ സുകുമാറാണ് (28) ഭാര്യ ദിവ്യയെ (20) ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയത്. സാമൂഹികമാധ്യമത്തിലൂടെ കഴിഞ്ഞവർഷമാണ് സുകുമാറും ദിവ്യയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. സുകുമാർ പതിവായി മദ്യപിക്കുന്നതിൽ ദിവ്യക്ക് എതിർപ്പുണ്ടായിരുന്നു. ഇതിന്റെപേരിൽ ഇരുവരുംതമ്മിൽ പലതവണ വഴക്കുണ്ടായി. കഴിഞ്ഞദിവസം വീണ്ടും സുകുമാർ മദ്യപിച്ചെത്തിയതോടെ ദിവ്യയുമായി വാക്കേറ്റമുണ്ടായി. വഴക്കിനിടെ ഇരുമ്പുകമ്പിയെടുത്ത് ദിവ്യയുടെ തലയ്ക്കടിച്ച സുകുമാർ പിന്നീട് വീട്ടിൽനിന്ന് കടന്നുകളഞ്ഞു. ദിവ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു.
Read Moreയാത്രക്കാരില്ലെന്ന് റെയിൽവേ; സ്പെഷ്യൽ തീവണ്ടികൾ കൂട്ടമായി റദ്ദാക്കുന്നു; സീറ്റ് ബുക്ക് ചെയ്തവർ ഇനി നാട്ടിലെത്താൻ ബുദ്ധിമുട്ടും
ചെന്നൈ : ദക്ഷിണറെയിൽവേ പ്രഖ്യാപിച്ചതിനുശേഷം റദ്ദാക്കുന്ന പ്രത്യേക തീവണ്ടികളുടെ എണ്ണം കൂടുന്നു. വേണ്ടത്ര തിരക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേക്കുൾപ്പെടെയുള്ള തീവണ്ടികൾ റദ്ദാക്കുന്നത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻ തിരക്കാണനുഭവപ്പെട്ടിരുന്നത്. എന്നാൽ ആ ഘട്ടങ്ങളിൽ പ്രത്യേകതീവണ്ടികൾ അനുവദിക്കാതെ താരതമ്യേന തിരക്കുകുറഞ്ഞ ജൂൺ മാസത്തിൽ പ്രത്യേകതീവണ്ടികൾ അനുവദിച്ച് മതിയായ യാത്രക്കാരില്ലെന്നു ചൂണ്ടിക്കാട്ടി തീവണ്ടികൾ റദ്ദാക്കുകയാണിപ്പോൾ. വണ്ടികൾ റദ്ദാക്കുന്നതിലൂടെ ഭാവിയിൽ പുതിയ തീവണ്ടികൾ കേരളത്തിന് ലഭിക്കുന്നത് ഇല്ലാതാക്കാനും റെയിൽവേയുടെ ഈ നടപടി കാരണമാവും. തീവണ്ടികൾ പെട്ടെന്ന് റദ്ദാക്കിയതിനാൽ പ്രത്യേകവണ്ടികളിൽ സീറ്റ് ബുക്ക്ചെയ്തവർ നാട്ടിലെത്താൻ…
Read Moreഅണ്ണാമലൈ തോറ്റാൽ തല മുണ്ഡലം ചെയ്യും; വാക്ക് പാലിച്ച് ചന്തയിൽ കറങ്ങി ബിജെപി എക്സിക്യൂട്ടീവ്!
ചെന്നൈ: കോയമ്പത്തൂരിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ തോറ്റതോടെ തിരുച്ചെന്തൂരിന് സമീപം ബിജെപി എക്‌സിക്യൂട്ടീവ് തല മൊട്ടയടിച്ച് ചന്തയിൽ കറങ്ങിയത് സംഘർഷത്തിനിടയാക്കി. തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിനടുത്തുള്ള പരമൻകുറിച്ചി മുൻരിത്തോട്ടം ഗ്രാമത്തിൽ നിന്നുള്ളയാളാണ് ജയശങ്കർ. ബിജെപിയുടെ കേന്ദ്ര സർക്കാരിൻ്റെ ക്ഷേമ വിഭാഗമായ യൂണിയൻ സിറ്റിസൺസ് യൂണിയൻ്റെ ജനറൽ സെക്രട്ടറിയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ, തമിഴ്‌നാട് ബി.ജെ.പി നേതാവ് അണ്ണാമലൈ കോയമ്പത്തൂരിൽ തീർച്ചയായും വിജയിക്കുമെന്ന് അദ്ദേഹം അതേ പട്ടണത്തിലെ തൻ്റെ ബദൽ പാർട്ടി സുഹൃത്തുക്കളോട് പറഞ്ഞു. ജയിച്ചില്ലെങ്കിൽ പരമൻകുറിശ്ശി ബസാറിൽ തലവെച്ച് തല മൊട്ടയടിച്ച്…
Read Moreഅപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കോളേജ് വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്തു
ചെന്നൈ: അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കോളേജ് വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്തു. തിരുവണ്ണാമലൈ ജില്ലക്കാരൻ ഭുവനേശ്വരൻ (20) ന്റെയാണ് അവയവ ദാനം ചെയ്തത്. അതേ പ്രദേശത്തെ കോളേജിൽ പഠിക്കുകയായിരുന്നു ഭുവനേശ്വരൻ. ഇരുചക്രവാഹനത്തിൽ വരുമ്പോൾ റോഡപകടത്തിൽ പെട്ട് തലയ്ക്ക് പരിക്കേറ്റു. തിരുവണ്ണാമല സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് തുടർ ചികിത്സയ്ക്കായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോളജിസ്റ്റുകൾ അദ്ദേഹത്തെ പരിശോധിച്ചു. എന്നാൽ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന്, സ്വീകർത്താവിൻ്റെ സമ്മതത്തോടെ, ഭുവനേശ്വരിൻ്റെ അവയവങ്ങൾ ദാനം ചെയ്യുകയും അത് 6 പേർക്ക്…
Read Moreനമ്പർ പ്ലേറ്റിൽ സ്റ്റിക്കർ പതിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
ചെന്നൈ : നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ ഒട്ടിച്ച് ഓടുന്ന എല്ലാവാഹനങ്ങളും പിടിച്ചെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. രാഷ്ട്രീയ പാർട്ടികൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, പരസ്യംഒട്ടിച്ച് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നമ്പർ പ്ലേറ്റിൽ അതാത് മേഖലകളെ പ്രതിനിധീകരിക്കുന്നതായി വ്യക്തമാക്കികൊണ്ട് സ്റ്റിക്കറുകൾ ഒട്ടിക്കുന്നുണ്ട്. ഇവർ പ്രത്യേക അവകാശമായി കരുതി പലപ്പോഴും റോഡുനിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. വാഹനങ്ങളിലെ ഇത്തരം സ്റ്റിക്കറുകൾ നീക്കംചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് കൃത്യമായി നടപ്പിലാക്കാത്തതിനാൽ ദേവദാസ് എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. വാഹനങ്ങൾ…
Read Moreസ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോയി അണ്ണാമലൈ; പൊതുജനങ്ങൾക്കിടയിൽ ബി.ജെ.പി.യുടെ സൽപ്പേര് ഇല്ലാതാക്കുമെന്ന് അണികൾ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മറ്റു നേതാക്കളുമായി കൂടിയാലോചിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന തമിഴ്‌നാട് ബി.ജെ.പി. പ്രസിഡന്റ് അണ്ണാമലൈയ്ക്കെതിരേ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. പരസ്പരബഹുമാനമില്ലാതെ മറ്റു രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ബി.ജെ.പി.യുടെ സൽപ്പേര് ഇല്ലാതാക്കുമെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. അണ്ണാ ഡി.എം.കെ. സഖ്യത്തിൽനിന്ന് പുറത്തുവന്ന ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. സ്വന്തം തീരുമാനങ്ങൾക്ക് തിരിച്ചടി നേരിട്ടിട്ടും നിലപാട് മാറ്റാത്ത അണ്ണാമലൈ അണ്ണാ ഡി.എം.കെ.യ്ക്കെതിരേ പ്രസ്താവന നടത്തുന്നതിലൂടെ എന്ത് നേട്ടമാണുണ്ടാകുകയെന്ന് പ്രവർത്തകർ ചോദിക്കുന്നു. അണ്ണാമലൈ ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്നും പ്രവർത്തകർക്കിടയിൽ സ്വീകാര്യനായ…
Read More