ഡൽഹി : ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പാർട്ടി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. നാളെ ഡൽഹിയിലെത്താനാണ് നിർദ്ദേശം. സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രനു ഉയർന്ന പദവി നൽകുന്ന കാര്യം പാർട്ടി നേതൃത്വം പരിഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കാലാവധി നിലവിൽ പൂർത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്.
Read MoreDay: 8 June 2024
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്
ഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഐകകണ്‌ഠേനയാണ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയത് ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ച രാഹുല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകണം എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലില്ലായ്മ, ഭരണഘടനാ സംരക്ഷണം, വിലക്കയറ്റം, അഗ്നിവീര്‍ അടക്കമുള്ള നിരവധി വിഷയങ്ങളാണ് രാഹുല്‍ പ്രചാരണ വേളയില്‍ ചര്‍ച്ചയാക്കിയത്. ഈ വിഷയങ്ങളെല്ലാം ഇനിയും പ്രാധാന്യത്തോടെ…
Read Moreഐക്യം വേണം : ജയലളിതാ സമാധിയിൽ ധ്യാനത്തിനൊരുങ്ങി ഒ. പനീർശെൽവം
ചെന്നൈ : പിളർപ്പ്നേരിട്ട അണ്ണാ ഡി.എം.കെയിൽ വീണ്ടും ഐക്യമുണ്ടാകാൻ മുൻമന്ത്രിയും ഒ. പനീർശെൽവം പക്ഷം നേതാവുമായ കെ.പി. കൃഷ്ണൻ ജയലളിതാ സമാധിയിൽ ധ്യാനം നടത്തും. ചെന്നൈ മറീന കടൽക്കരയിലുള്ള സമാധിസ്ഥലത്ത് തിങ്കളാഴ്ച ധ്യാനംനടത്താനാണ് തീരുമാനം. പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രാർഥന നടത്താൻ തീരുമാനിച്ചതെന്ന് കൃഷ്ണൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുസീറ്റ് പോലും അണ്ണാ ഡി.എം.കെയ്ക്ക് നേടാൻ സാധിക്കാതെ വന്നതോടെ എം.ജി.ആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടുന്ന എല്ലാവരും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് പനീർശെൽവവും വി.കെ. ശശികലയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇരുവരെയും പാർട്ടിയിൽ ചേർക്കില്ലെന്നാണ് എടപ്പാടി…
Read Moreപൊതുസ്ഥലം കൈയേറിയെന്നാരോപിച്ച് നടൻ ശരത്കുമാറിനെതിരെ ഹർജി നൽകി നടൻ ധനുഷിന്റെ അമ്മ; ശരത്കുമാറിനോട് വിശദീകരണംതേടി മദ്രാസ് ഹൈക്കോടതി
ചെന്നൈ : പൊതുസ്ഥലം കൈയേറിയെന്നാരോപിച്ച് നടനും രാഷ്ട്രീയനേതാവുമായ ശരത്കുമാറിന്റെ പേരിൽ നടൻ ധനുഷിന്റെ അമ്മ വിജയലക്ഷ്മി നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിശദീകരണംതേടി. ശരത്കുമാറിനോടും ചെന്നൈ കോർപ്പറേഷനോടുമാണ് വിശദീകരണം തേടിയത്. ചെന്നൈയിലെ ടി. നഗർ രാജമന്നാർ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാർക്ക് പൊതുവായി ഉപയോഗിക്കാനുള്ള മുകൾനില ശരത്കുമാർ കൈയേറുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്ന് വിജയലക്ഷ്മി ഹർജിയിൽ ആരോപിച്ചു. പരാതിയുമായി താനും അപ്പാർട്ട്‌മെന്റിലെ താമസക്കാരും നേരത്തേ ചെന്നൈ കോർപ്പറേഷൻ അധികൃതരെ കണ്ടിരുന്നെങ്കിലും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. ഹർജിയിലെ തുടർവാദം ജൂലായ് ആദ്യവാരത്തിലേക്കു മാറ്റി.…
Read Moreതമിഴക വെട്രി കഴകം; പുതിയ സഖ്യനീക്കവുമായി വിജയ്
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് വിടുതലൈ ചിരുതൈകൾ കക്ഷി(വി.സി.കെ.), നാം തമിഴർ കക്ഷി(എൻ.ടി.കെ.) പാർട്ടികൾക്ക് അഭിനന്ദനമറിയിച്ച് തമിഴക വെട്രി കഴകം(ടി.വി.കെ.) നേതാവും നടനുമായ വിജയ്. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച വിജയ് നടത്തുന്ന സഖ്യനീക്കമായാണ് ഇതിനെ കാണുന്നത്. സംസ്ഥാനത്ത് മുഴുവൻ സീറ്റിലും വിജയിച്ച ഇന്ത്യസഖ്യത്തെയോ നേതൃത്വംനൽകിയ ഡി.എം.കെ.യെയോ വിജയ് അഭിനന്ദിച്ചില്ല. ഇന്ത്യസഖ്യത്തിൽ ഉൾപ്പെട്ട ദളിത് പാർട്ടിയാണ് തോൽ തിരുമാവളവൻ നേതൃത്വം നൽകുന്ന വി.സി.കെ. രണ്ടുസീറ്റിൽ വിജയിച്ച വി.സി.കെ.യും 39 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയ എൻ.ടി.കെ.യും സംസ്ഥാനപാർട്ടി പദവിക്ക് യോഗ്യത നേടിയിരുന്നു. ഇത്…
Read Moreഭാര്യയുടെ പിറന്നാൾ ആഘോഷത്തിന് അലങ്കരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഭർത്താവ് മരിച്ചു
ചെന്നൈ: വിവാഹശേഷമുള്ള ഭാര്യയുടെ ആദ്യ പിറന്നാൾ ദിനം ആഘോഷമാക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഷോക്ക് ഏറ്റ് മരിച്ചു. ചെന്നൈ വെസ്റ്റ് മാമ്പലം ബൃന്ദാവനം സ്ട്രീറ്റിൽ അഗസ്റ്റിൻ പോൾ (29) സ്വന്തമായി പാഴ്സൽ സർവീസ് നടത്തി വരികയായിരുന്നു. കീർത്തിയാണ് ഭാര്യ. 8 മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ഇന്നലെയായിരുന്നു കീർത്തിയുടെ 25ാം പിറന്നാൾ. വിവാഹശേഷമുള്ള ഭാര്യയുടെ ആദ്യ പിറന്നാൾ ദിനമായതിനാൽ അഗസ്റ്റിൻ പോൾ ആഘോഷം പ്രത്യേകമായി ആഘോഷിക്കാനും മറക്കാനാവാത്ത വിധം സന്തോഷം പ്രകടിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി ഇന്നലെ വൈകിട്ട് സീരിയൽ ബൾബുകൾ സ്ഥാപിച്ച് വീടുമുഴുവൻ അലങ്കരിക്കുന്ന ജോലിയിൽ…
Read Moreഎൻഡിഎ യോഗത്തിൽ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ല:വിവാദമാക്കി ഇന്ത്യ മുന്നണി
എൻഡിഎ യോഗത്തിൽ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് വേദിയിൽ ഇരിപ്പിടം നൽകാത്തത് വിവാദമാക്കി പ്രതിപക്ഷ പാര്‍ട്ടികൾ. ഒരു സീറ്റ് നേടിയവർ പോലും മുൻ നിരയിൽ ഇരിക്കുമ്പോൾ ആര്‍എൽഡി അധ്യക്ഷനെ പിന്നിലിരുത്തി ബിജെപി അപമാനിച്ചുവെന്ന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആരോപിച്ചു. ജയന്ത് ചൗധരിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ ഇനിയും എൻഡിഎയിൽ തുടരരുതെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി രാജീവ് റായ് പ്രതികരിച്ചു. ഇന്ത്യ മുന്നണിയിലേക്ക് ജയന്ത് ചൗധരി തിരിച്ചു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ പാര്‍ട്ടികൾ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ആര്‍എൽഡി പ്രതികരിച്ചു. എൻഡിഎയിൽ…
Read Moreശശികലയുടെ കോടനാട് എസ്റ്റേറ്റിൽ പരിശോധന നടത്താൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്
പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങ്: ചെന്നൈ ഡിവിഷണൽ റെയിൽവേ വനിതാ ലോക്കോ പൈലറ്റിന് ക്ഷണം
ചെന്നൈ: പുതിയ കേന്ദ്ര സർക്കാരിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈ ഡിവിഷൻ റെയിൽവേയിലെ വനിതാ ലോക്കോ പൈലറ്റ് ഐശ്വര്യ എസ്.മേനോന് ക്ഷണം. ‘വന്ദേ ഭാരത്’, ജന ശതാബ്ദി തുടങ്ങിയ മുൻനിര ട്രെയിനുകളിൽ ഐശ്വര്യ ഇതുവരെ 2 ലക്ഷം മണിക്കൂർ പിന്നിട്ടു. ഞായറാഴ്ച ഡൽഹിയിൽ പുതിയ കേന്ദ്രസർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ചെന്നൈ ഡിവിഷണൽ റെയിൽവേയിലെ വനിതാ വനിതാ ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോനെയും ഈ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചട്ടുണ്ട്.…
Read Moreരാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ സൗജന്യ ഐ.വി.എഫ് കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
ചെന്നൈ: രാജ്യത്ത് ആദ്യമായി 6.97 കോടി രൂപ ചെലവിൽ സൗജന്യ കൃത്രിമ ബീജസങ്കലന കേന്ദ്രം – ഡെലിവറി കോംപ്ലക്‌സ് ചെന്നൈ എഗ്‌മോർ സർക്കാർ ആശുപത്രിയിൽ തുറന്നു. രാജ്യത്ത് ആദ്യമായി സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഈ സൗകര്യം ഇന്നലെ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വിദേശത്ത് നിന്ന് കൊണ്ടുവന്ന് ഈ ഫെർട്ടിലൈസേഷൻ സെൻ്റർ സ്ഥാപിച്ചത് എന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ 3 വർഷം മുമ്പ് മാതൃമരണ നിരക്ക് 100,000 ജനങ്ങളിൽ 70-ൽ കൂടുതലായിരുന്നു. മാതൃമരണ നിരക്ക് കുറയ്ക്കാൻ സർക്കാർ…
Read More