തോളത്ത് മകളുടെ പേര് പച്ചകുത്തി രണ്‍ബീര്‍ കപൂര്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. അനിമലിന്റെ വന്‍ വിജയത്തോടെ താരത്തിന്റെ സ്റ്റാര്‍ വാല്യു ഉയര്‍ന്നു. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ പുത്തന്‍ ലുക്കാണ്. പുതിയ ഹെയര്‍ സ്റ്റൈലില്‍ വന്‍ ലുക്കിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് തോളത്തെ ടാറ്റൂവിലാണ്. മകളുടെ പേരായ റാഹ എന്നാണ് താരം തോളത്ത് പച്ചകുത്തിയിരിക്കുന്നത്. താരത്തിന്റെ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആരാധകര്‍ക്കിടയില്‍ വന്‍ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹോളിവുഡ് താരം റയാന്‍…

Read More

വയനാട്ടിലേക്ക് ഇല്ല; രാജ്യസഭയിലേക്ക് ഇല്ലേയില്ല; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലിയുള്ള തമ്മലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ വച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കന്നതാണെന്നും ഇത്രയും സഹായിച്ച പാര്‍ട്ടിയെ തള്ളിപ്പറയുന്നത് മുരളീധരന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു, തൃശൂരില്‍ അപ്രതീക്ഷിതമായ തോല്‍വി ഉണ്ടായി. ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരാന്‍ പോകുകകയാണ്. അതിന്റെ പേരില്‍ തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ അത്…

Read More

ബെംഗളൂരു കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുകടത്ത്‌ നടത്തുന്ന സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ചെന്നൈ : ബെംഗളൂരു കേന്ദ്രീകരിച്ച്‌ മെത്താഫെറ്റാമിനടക്കം മയക്കുമരുന്നുവിൽപ്പന നടത്തിവന്ന കെനിയൻ സ്വദേശിനിയുൾപ്പെടെ മൂന്നുപേരെ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കെനിയൻ സ്വദേശിനി ഇ.വി. ബോനുകെ (26), ദിണ്ടിക്കൽ സ്വദേശി പ്രവീൺകുമാർ, കോയമ്പത്തൂർ രാമനാഥപുരം സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുകടത്തിന് നേതൃത്വം നൽകുന്നത് കെനിയൻ സ്വദേശിയാണെന്ന് പോലീസ് വെളിപ്പെടുത്തി. കോളേജ് വിദ്യാർഥികളെ വലയിലാക്കി അവർ വഴിയാണ് ലഹരിവസ്തുക്കൾ വിറ്റിരുന്നത്. കുറച്ച് ദിവസംമുമ്പ് 102 ഗ്രാം മെത്താഫെറ്റാമിനുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീൺകുമാർ, വിനോദ് എന്നിവരെക്കുറിച്ച് തെളിവ് ലഭിക്കുന്നത്.

Read More

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാർ; ഇന്ന് നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും

suresh gopi

ഡൽഹി: മൂന്നാം മോദി സർക്കാരിൽ തൃശൂർ എംപി സുരേഷ് ഗോപിക്ക് പുറമേ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസ്ഥാനം. വൈകുന്നേരം 7:15ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിലെ മുതിർന്ന നേതാവായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി രാവിലെ 11:30ന് നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന ചായസത്കാരത്തിൽ ജോർജ് കുര്യൻ പങ്കെടുത്തു. മൂന്നാം മോദി സർക്കാരിൽ കേരളത്തിലെ ന്യൂനപക്ഷ…

Read More

വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിന് 20 വർഷം കഠിനതടവ്

ചെന്നൈ : വിവാഹവാഗ്ദാനം നൽകി സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവും 7,000 രൂപ പിഴയും. തേനി ഉത്തമപാളയം സ്വദേശി എസ്. മണികണ്ഠനെയാണ് (31) തിരുപ്പൂർ മഹിളാകോടതി ജഡ്ജി ശ്രീധർ ശിക്ഷിച്ചത്. സർക്കാർ സംവിധാനം മുഖേന പെൺകുട്ടിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. 2021-ലാണ് സംഭവം നടന്നത്.

Read More

സത്യപ്രതിജ്ഞ; വൻസുരക്ഷാ വലയത്തിൽ രാജ്യ തലസ്ഥാനം 

ഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7.15ന് നടക്കാനിരിക്കെ,രാജ്യതലസ്ഥാനത്ത് വൻസുരക്ഷാ സന്നാഹവും ജാഗ്രതയും. ലോക നേതാക്കള്‍ ചടങ്ങിന് എത്തുന്നതിനാല്‍ ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് ഡല്‍ഹിയിലെങ്ങും. 2500ല്‍പ്പരം ഉദ്യോഗസ്ഥരെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനില്‍ ത്രിതല സുരക്ഷാസന്നാഹം ഏർപ്പെടുത്തി. രാഷ്ട്രപതി ഭവന്റെ ആഭ്യന്തര സുരക്ഷാസംഘം,ഡല്‍ഹി പോലീസ്,കേന്ദ്രസേന എന്നിവരാണ് വലയം തീർത്തിരിക്കുന്നത്. മേഖലയില്‍ എൻ.എസ്.ജിയെയും ഡല്‍ഹി പോലീസിലെ കമാൻഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വികള്‍ അധികമായി സ്ഥാപിച്ചു. ഡല്‍ഹിയെ നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചു. ഡ്രോണുകള്‍,പാരാഗ്ലൈഡറുകള്‍,ഹോട്ട് എയർ ബലൂണ്‍ എന്നിവ വിലക്കി. അനിഷ്‌ടസംഭവങ്ങളുണ്ടായാല്‍…

Read More

കേരളത്തിൽ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നൽകി. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളതീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ്…

Read More

സംസ്ഥാനത്ത് ഒരിക്കലും ജയിക്കാത്ത പാർട്ടി ബി.ജെ.പി.; അണ്ണാ ഡി.എം.കെ. മുതിർന്നനേതാവ്

ചെന്നൈ : തമിഴ്‌നാട്ടിൽ ഒരിക്കലും ജയിക്കാത്ത പാർട്ടിയാണ് ബി.ജെ.പി.യെന്ന് അണ്ണാ ഡി.എം.കെ. മുതിർന്നനേതാവ് ഡി.ജയകുമാർ. ഐ.പി.എല്ലിൽ ഒരിക്കലും ചാമ്പ്യന്മാരാകാത്ത ബാംഗ്ലൂർ റോയൽചലഞ്ചേഴ്‌സ് ടീമിന്റെ വിധിയാണ് തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടേത്. അണ്ണാ ഡി.എം.കെ. പല വിജയങ്ങൾനേടിയ ചെന്നൈ സൂപ്പർ കിങ്സാണെന്നും ജയകുമാർ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്ക്‌ രാഷ്ട്രീയനേതാവാകാൻ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും ഐ.പി.എസ്. ഉദ്യോഗസ്ഥനെ പോലെയാണ് പെരുമാറുന്നതെന്നും ജയകുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടുതവണ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി. എന്നിട്ടും ഒരു സീറ്റ് നേടാൻ പോലും ബി.ജെ.പി.ക്ക്‌ സാധിച്ചില്ല. ജി.കെ. മൂപ്പനാരുടെ കാലത്ത്…

Read More

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. അല്‍പ്പം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതില്‍ സ്ഥിരീകരണമായത്. 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോയത്. ഏതാകും വകുപ്പെന്നതില്‍…

Read More

നഗരത്തിൽ ഉണ്ടായ കനത്തമഴയിൽ വിമാനസർവീസുകൾ വൈകി

ചെന്നൈ : കനത്തമഴയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള വിമാനസർവീസുകൾ വൈകി. ഇവിടെനിന്ന് പുറപ്പെടേണ്ട 18 വിമാനങ്ങളാണ് വൈകിയത്. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള സർവീസുകളാണ് വൈകിയത്. മഴയെത്തുടർന്ന് റൺവേയിൽ വെള്ളംകയറിയതും ശക്തമായ ഇടിയും മിന്നലുമുണ്ടായതും കണക്കിലെടുത്ത് ഏറെനേരം വിമാനങ്ങൾ പുറപ്പെടുന്നത് വൈകിപ്പിക്കുകയായിരുന്നു. ഡൽഹി, കൊൽക്കത്ത, െബംഗളൂരു, മധുര, തിരുച്ചിറപ്പള്ളി, ഗോവ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനസർവീസുകളെയാണ് മഴബാധിച്ചത്. വിവിധയിടങ്ങളിൽനിന്ന് ചെന്നൈയിലേക്കുള്ള 17 വിമാനങ്ങൾ എത്താനും വൈകി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് സർവീസുകൾ വൈകിപ്പിക്കാൻ തീരുമാനിച്ചതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

Read More