കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: നടൻ വിജയ് ആശുപത്രിയിൽ എത്തി ആശ്വസിപ്പിച്ചു

ചെന്നൈ : കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നടനും തമിഴ്‌നാട് വെട്രി കഴകം പ്രസിഡൻ്റുമായ വിജയ് നേരിട്ട് കണ്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുശോചനം രേഖപ്പെടുത്തി. കള്ളക്കുറിച്ചി കരുണാപുരം ഭാഗത്ത് വ്യാജമദ്യം കുടിച്ച് 42 പേർ മരിച്ച സംഭവം പ്രദേശത്ത് ദുരന്തം വിതച്ചു. മദ്യം കഴിച്ചവരിൽ പലർക്കും ഛർദ്ദി, തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് കള്ളക്കുറിച്ചി സർക്കാർ ആശുപത്രി, വില്ലുപുരം സർക്കാർ ആശുപത്രി, പുതുച്ചേരി ജിപ്മർ ആശുപത്രി, സേലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ…

Read More

മാന്ത്രികരത്ന പുരസ്കാരത്തിന് അർഹരായി സംസ്ഥാനത്തെ രണ്ട് മജീഷ്യൻമാർ

ചെന്നൈ : ഇന്ത്യൻ മാജിക് അക്കാദമിയുടെ 2024-ലെ മാന്ത്രികരത്ന പുരസ്കാരത്തിന് തമിഴ്‌നാട്ടിലെ മജീഷ്യൻമാരായ വിഘ്നേഷ് പ്രഭുവും അശോക് മുത്തു സാമിയും അർഹരായി. മുതിർന്ന ജാലവിദ്യക്കാരായ ആർ.കെ. മലയത്ത്, മിത്ര എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. സ്വർണമെഡലും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബു സമ്മാനിക്കും. സംഗീത സംവിധായകൻ ശരത് വിശിഷ്ടാതിഥിയാകും. ഒട്ടേറെ മജിഷ്യൻമാരുടെ ഇന്ദ്രജാലപ്രകടനവും ഉണ്ടായിരിക്കും.

Read More

കള്ളക്കുറിശ്ശിയില്‍ വില്ലനായത് ‘പാക്കറ്റ് ചാരായം’; വിറ്റയാള്‍ അറസ്റ്റില്‍; മരണം 42 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയിലുണ്ടായ മദ്യദുരന്തത്തിനിരയായത് അനധികൃതമായി നിര്‍മ്മിച്ച പാക്കറ്റ് ചാരായം കുടിച്ചവര്‍. ജില്ലാ കലക്ടര്‍ എം എസ് പ്രശാന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരുണാപുരം സ്വദേശി സുരേഷ് ആണ് വ്യാജമദ്യം കഴിച്ച് ആദ്യം മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങിനെത്തിയവരും വ്യാജമദ്യം കഴിച്ചിരുന്നു. കൂലിവേലയെടുച്ച് ഉപജീവനം കഴിച്ചിരുന്നവരാണ് ദുരന്തത്തിനിരയായത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും 4 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെന്നൈയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ്, മദ്യദുരന്തമുണ്ടായ…

Read More

ഒന്നാം നിലയിലെ പടിക്കെട്ടുകൾ തകർത്തു വാടകക്കാരെ വീട്ടുടമ പ്രതിസന്ധിയിലാക്കി

ചെന്നൈ : വാടക മുടക്കിയതിന്റെപേരിൽ വീട്ടുടമ പടിക്കെട്ടുകൾ തകർത്തതോടെ വാടകക്കാരായ കുടുംബം ഒന്നാംനിലയിൽ കുടുങ്ങി. കാഞ്ചീപുരം വാനവിൽ നഗറിലുള്ള ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന വേണുഗോപാലും ഭാര്യയും രണ്ടുമക്കളുമാണ് വീട്ടിൽ കുടുങ്ങിയത്. ഇവർ ഫോണിൽ വിളിച്ച്‌ സഹായമഭ്യർഥിച്ചതിനെത്തുടർന്ന് പോലീസ് ഇടപെടുകയും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി നാലുപേരെയും പുറത്തെത്തിക്കുകയുമായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ജോലിക്കുപോകാൻ സാധിക്കാതെവന്നതോടെ കഴിഞ്ഞ ആറുമാസമായി വേണുഗോപാലൻ വാടകനൽകിയിരുന്നില്ല. വാടക മുടക്കിയതിനാൽ വീടൊഴിയാൻ ശ്രീനിവാസൻ ആവശ്യപ്പെട്ടു. എന്നാൽ കൂടുതൽ സമയംനൽകണമെന്ന് വേണുഗോപാലൻ അഭ്യർഥിച്ചു. തുടർന്നാണ് കഴിഞ്ഞദിവസം പുലർച്ചെ പത്തോളംപേരുമായി എത്തി ശ്രീനിവാസൻ വീടിന്റെ പടിക്കെട്ടുതകർത്തത്.…

Read More

വീട്ടിലിരുന്ന് സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചു: വിദ്യാർഥിനി ജീവനൊടുക്കി

ചെന്നൈ ∙ ബക്രീദ് ദിനത്തിൽ വീട്ടിൽനിന്നു സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പ്ലസ് വൺ വിദ്യാർഥിനി തരീസ് ജീവനൊടുക്കി. താംബരത്താണ് സംഭവം. തരീസ് മാംസാഹാരം കഴിക്കാത്തതിനാൽ വീട്ടിൽ സസ്യാഹാരം മാത്രമാണു പാകം ചെയ്യാറുള്ളത്. ബക്രീദ് ദിനത്തിൽ സുഹൃത്തുക്കൾ നൽകിയ ചിക്കൻ ബിരിയാണി സഹോദരൻ വീട്ടിലിരുന്ന് കഴിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലയാണ് തരീസ് ആത്മഹത്യ ചെയ്തത്.

Read More

തമിഴ്നാട്ടിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസുകൾ തടഞ്ഞു: പെരുവഴിയിലായി യാത്രക്കാർ

ബെംഗളൂരു∙ തമിഴ്നാട്ടിലൂടെയുള്ള അന്തർസംസ്ഥാന ബസ് യാത്ര പ്രശ്നം രൂക്ഷമാകുന്നു. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പോയ ബസുകൾ ഇന്നലെ അർധരാത്രി തമിഴ്നാട് തടഞ്ഞു. വൺ ഇന്ത്യ വൺ ടാക്സിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം. അർധരാത്രി യാത്രക്കാരെ ബസിൽനിന്ന് ഇറക്കിവിട്ടു. തമിഴ്നാട് നാഗർകോവിൽ ഭാഗത്തായാണ് ബസ് തടഞ്ഞത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാനാണ് തമിഴ്നാട് എംവിഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട…

Read More

ടി.ടി.ഇ. ചമഞ്ഞ് യാത്രക്കാരിൽനിന്ന് പിഴ ഈടാക്കിയ ഈടാക്കിയ മലയാളി യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു

ചെന്നൈ : ടി.ടി.ഇ. ചമഞ്ഞ് യാത്രക്കാരിൽനിന്ന് പിഴ ഈടാക്കിയ മലയാളിയെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് തച്ചനാട്ടുകരയിലെ മണികണ്ഠനാ(30)ണ് അറസ്റ്റിലായത്. ടി.ടി.ഇ.യുടെ യൂണിഫോം ധരിച്ച് മധുര റെയിൽവേ ഡിവിഷനിലെ ഡെപ്യൂട്ടി ടിക്കറ്റ് ഇൻസ്പെക്ടർ എന്ന ബാഡ്‌ജണിഞ്ഞാണ് താംബരത്തുനിന്ന് നാഗർകോവിലേക്കുള്ള അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിൽ (20691) പരിശോധന നടത്തിയത്. ടിക്കറ്റെടുത്ത യാത്രക്കാരോട് പണംതന്നാൽ ഇതേറൂട്ടിൽ മറ്റുതീവണ്ടിയിൽ സ്ലീപ്പർ കോച്ചിൽ ബർത്തുനൽകാമെന്ന് അറിയിച്ചും ഇയാൾ പണംതട്ടാനുള്ള ശ്രമംനടത്തി. ഇതിനിടെ സംഭവമറിഞ്ഞ് അടുത്ത കോച്ചിലുണ്ടായിരുന്ന മധുര റെയിൽവേ ഡിവിഷനിലെ വനിത ടി.ടി.ഇ. മണികണ്ഠനെക്കണ്ടു. സംശയംതോന്നിയ ഇവർ ആർ.പി.എഫിനെ…

Read More

ദേശീയ പെൻഷൻ പദ്ധതിയിൽ അംഗങ്ങളായി തമിഴ്നാട്ടിൽ നിന്നുള്ള 33 ശതമാനം സ്ത്രീകൾ

ചെന്നൈ : ദേശീയപെൻഷൻ പദ്ധതിയിൽ തമിഴ്നാട്ടിൽനിന്ന് 33 ശതമാനം സ്ത്രീകൾ അംഗങ്ങളായതായി പെൻഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി ചെയർമാൻ ദീപക് മൊഹന്തി പറഞ്ഞു. സ്ത്രീകൾക്ക് പെൻഷൻ അത്യാവശ്യമാണ്. ഇന്ത്യയിൽ 25 ശതമാനം സ്ത്രീകൾ മാത്രമാണ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. എന്നാൽ തമിഴ്‌നാട്ടിൽ 33 ശതമാനം സ്ത്രീകൾ അംഗങ്ങളായി. തമിഴ്നാട്ടിലെ 2,600 കോർപ്പറേറ്റ് കമ്പനികൾ പദ്ധതിയിൽ ചേർന്നു. ഇതിലൂടെ 56 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. പെൻഷൻ പദ്ധതി വളരെ ലളിതമാണ്. 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാമെന്നും ഇതിലൂടെ ഉയർന്ന വരുമാനം നേടാനാവുമെന്നും…

Read More

വൈദ്യുതാഘാതമേറ്റ് മരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

ചെന്നൈ : തൂത്തുക്കുടിയിൽ അണ്ണാ വിഗ്രഹത്തിന് ചുറ്റുമുള്ള ഇരുമ്പ് വേലിയിൽ തട്ടി വൈദ്യുതാഘാതമേറ്റ് മരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോർപറേഷൻ ഭരണസമിതിയോട് ഹൈക്കോടതി ഉത്തരവിട്ടു. തൂത്തുക്കുടി ജില്ലയിലെ ഡിഎംകെയാണ് 2007ൽ അണ്ണാ പ്രതിമ സ്ഥാപിച്ചത്. പ്രതിമയിൽ വിളക്കുണ്ട്, അത് വൈകുന്നേരം 6.30 ന് ഓണാകുകയും രാവിലെ 6.30 ന് സ്വിച്ച് ഓഫ് ആകുകയും ചെയ്യും. കോർപ്പറേഷൻ കമ്മീഷണറുടെ പേരിലാണ് വിഗ്രഹത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ. ഡിഎംകെയാണ് വൈദ്യുതി ബിൽ അടയ്ക്കുന്നത്. വൈദ്യുത ചോർച്ച മൂലം അപകടമുണ്ടായാൽ വൈദ്യുതി വിതരണം…

Read More

ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ച് ഇന്ത്യ, എൻ.ഡി.എ. സ്ഥാനാർഥികൾ

ചെന്നൈ : വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യ, എൻ.ഡി.എ. സഖ്യ സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ത്യസഖ്യത്തിനായി മത്സരിക്കുന്ന ഡി.എം.കെ.യുടെ സ്ഥാനാർഥി അണ്ണിയൂർ ശിവ, മന്ത്രി കെ. പൊൻമുടി അടക്കം നേതാക്കൾക്ക് ഒപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. എൻ.ഡി.എ. സഖ്യത്തിനായി പി.എം.കെ.യുടെ സി. അൻപുമണിയാണ് മത്സരിക്കുന്നത്. പാർട്ടി പ്രസിഡന്റ് അൻപുമണി രാമദാസിന് ഒപ്പമാണ് സി. അൻപുമണി പത്രിക സമർപ്പിക്കാൻ എത്തിയത്. വെള്ളിയാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച സൂക്ഷ്മപരിശോധന നടക്കും. ബുധനാഴ്ചവരെ പത്രിക പിൻവലിക്കാം. ജൂലായ് 10-നാണ് വോട്ടെടുപ്പ്. 13-ന് ഫലം പ്രഖ്യാപിക്കും.

Read More