Read Time:1 Minute, 0 Second
ചെന്നൈ : മുരിങ്ങക്കായുടെ വില 200 രൂപയായി ഉയർന്നു. മേയിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പെയ്ത മഴയെത്തുടർന്നാണ് മുരിങ്ങക്കായുടെ ഉത്പാദനത്തെ ബാധിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു.
മൂന്നാഴ്ച മുമ്പുവരെ കിലോയ്ക്ക് 40-നും 50 രൂപയ്ക്കും ഇടയിൽ വിൽപ്പന നടത്തിയിരുന്ന മുരിങ്ങക്കായുടെ വിലയാണ് ഇപ്പോൾ 200 രൂപയായി ഉയർന്നത്.
ദിണ്ടിഗൽ, മധുര, തിരുപ്പൂർ ജില്ലകളിലാണ് മുരിങ്ങക്കായ ഏറ്റവും കൂടുതൽ ഉത്പാദിക്കുന്നത്. വേനൽമഴ പെയ്തതിനെത്തുടർന്ന് ഈ ജില്ലകളിൽ ഉത്പാദനം കുറഞ്ഞു. അടുത്ത ദിവസങ്ങളിലും മുരിങ്ങക്കായുടെ വില ഉയരുമെന്ന് വ്യാപാരികൾ അറിയിച്ചു.