കൈ കഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചു

കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്. സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണം. ജാമ്യമില്ലാത്ത വകുപ്പ്…

Read More

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. നാടക റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം ‘ഇരട്ടനഗരം’ പ്രദർശനത്തിന് എത്തും. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം വാകത്താനത്ത് മാതാപിതാക്കൾക്കൊപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസിക്കുന്നത്. മൂത്തമകൻ രാഹുൽ ദാസ് പ്ലസ്…

Read More

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം; ചർച്ചയ്ക്കായി കേരളം സമയം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട്

ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്താൻ കേരള സർക്കാർ സമയം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാർ വിഷയം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിലും മുഖ്യമന്ത്രി തലത്തിലും ചർച്ച നടത്താൻ സൗകര്യപ്രദമായ സമയം അനുവദിക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർമുതൽ ആവശ്യപ്പെടുന്നുണ്ട്. ഡിസംബറിൽ ജലവിഭവമന്ത്രി ദുരൈമുരുകനും ചീഫ് സെക്രട്ടറി ശിവദാസ് മീണയും കത്തയച്ചു. എങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂലപ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഇപ്പോഴും കാത്തിരിപ്പു തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് സിമന്റിടാനുള്ള സാമഗ്രികൾക്കും 15 മരങ്ങൾ…

Read More

സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നഗരത്തിൽ സ്ത്രീകൾക്കായി പിങ്ക് ഓട്ടോവരുന്നു

ചെന്നൈ : സ്ത്രീകളുടെയും കുട്ടികളുടെയും ഉപയോഗത്തിനായി നഗരത്തിൽ പിങ്ക് ഓട്ടോറിക്ഷകൾ വരുന്നു. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജി.പി.എസ്. സംവിധാനവും ഹെൽപ് ലൈൻ നമ്പറുകളും സഹിതമാണ് ഇവ പുറത്തിറക്കുക. ചെന്നൈ നഗര പരിധിയിൽ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പിങ്ക് ഓട്ടോറിക്ഷകൾ ഓടുക. സ്ത്രീകൾ തന്നെയാവും ഡ്രൈവർമാർ. ഓട്ടോ വാങ്ങുന്നതിന് ചെന്നൈ നഗരത്തിൽ 200 സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വീതം സബ്‌സിഡി നൽകുമെന്ന് സാമൂഹികക്ഷേമ വകുപ്പു മന്ത്രി ഗീതാജീവൻ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി…

Read More

പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം; കൂട്ടപ്പലായനത്തിന് ഒരുങ്ങി പ്രദേശവാസികൾ

ചെന്നൈ: പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കിടപ്പാടവും കൃഷിസ്ഥലങ്ങളും വിട്ടുനൽകുന്നതോടെ പ്രദേശവാസികളുടെ ജീവിതം തകിടം മറിയും. അങ്ങനെ സംഭവിച്ചാൽ തമിഴ്‌നാടിനോട് വിട പറയാനാണ് ആളുകളുടെ തീരുമാനം. ഏകനാപുരം അടക്കം പരന്തൂരിലും സമീപ പ്രദേശങ്ങളിലുമായുള്ള 20 ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് തമിഴ്‌നാട് വിടാൻ ഒരുങ്ങുന്നത്. ആന്ധ്രയിൽ അഭയം തേടാനാണ് ഇവരുടെ ശ്രമം. വിമാനത്താവള പദ്ധതിക്കെതിരേയുള്ള സമരം തിങ്കളാഴ്ച 700 ദിവസം പിന്നിടും. ഈ ദിവസം 15 പേർ അടങ്ങുന്ന സമരസമിതി പ്രതിനിധിസംഘം ആന്ധ്രയിലെ ചിറ്റൂർ ജില്ലാ കളക്ടറെ കാണാൻ പോകും. വിമാനത്താവളം വരുമ്പോൾ ഒഴിയേണ്ടി വരുന്ന 1000-ത്തിലേറെ കുടുംബങ്ങൾക്ക്…

Read More

സാഹസികമായി വിജയ്‌യുടെ പിറന്നാളാഘോഷം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ : നടനും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ്‌യുടെ 50-ാം ജന്മദിനാഘോഷത്തിൽ സാഹസിക പ്രകടനത്തിനിടെ പതിനൊന്നുകാരന് സാരമായി പൊള്ളലേറ്റു. മൈലാപ്പുർ സ്വദേശികളായ ഗജപതി-പ്രിയ ദമ്പതികളുടെ മകൻ ക്രിഷിനാണ് പൊള്ളലേറ്റത്. ചെന്നൈ നീലാങ്കരയിൽ വിജയ് ആരാധക സംഘടന നടത്തിയ പിറന്നാളാഘോഷത്തിനിടെയാണ് അപകടം. കൈയിൽ തീ കത്തിച്ച് ‘കരാട്ടെ സ്റ്റണ്ട്’ എന്ന സാഹസിക പ്രകടനം നടത്തുകയായിരുന്നു കുട്ടി. പെട്ടെന്ന് തീ പടർന്നു പിടിച്ചപ്പോൾ അടുത്തുണ്ടായിരുന്ന ഒരാൾ വെള്ളമാണെന്നു കരുതി കുപ്പിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ചതോടെ കൈയിലെ തീ ദേഹത്തേക്ക് പടർന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ചിലർക്കും…

Read More

വ്യാജമദ്യം; ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടയാൾ മരിച്ചു

ചെന്നൈ : വിഷമദ്യം കഴിച്ച് ചികിത്സയിലിരിക്കേ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടയാൾ മരിച്ചു. ആശുപത്രിയിൽനിന്ന് ഇറങ്ങിയ മറ്റൊരാൾ വീട്ടിൽ ബാക്കിയുണ്ടായിരുന്ന വ്യാജമദ്യം കഴിച്ച് അവശനിലയിൽ വീണ്ടും ആശുപത്രിയിലാവുകയുംചെയ്തു. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിനിടെയാണ് അറിഞ്ഞുകൊണ്ട് അപകടം പിടിച്ചുവാങ്ങിയവരുടെ വിവരങ്ങൾ പുറത്തുവരുന്നത്. ശേഷസമുദ്രം സ്വദേശിയായ സുബ്രമണി വ്യാജമദ്യം കഴിച്ച് കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഇയാൾ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചിരുന്നു. ശനിയാഴ്ച പോലീസ് അന്വേഷിച്ചു കണ്ടെത്തിയപ്പോഴേക്കും സുബ്രമണി മരിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത മറ്റൊരാൾ വീണ്ടും അപകടത്തിൽപ്പെട്ട കാര്യം ആരോഗ്യമന്ത്രി എം.…

Read More

കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാനാണ് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.…

Read More

വിഷമദ്യ ദുരന്തം: സി.ബി.ഐ. അന്വേഷണം വേണമെന്ന് പളനിസ്വാമി; പ്രതിപക്ഷം വീണ്ടും സഭ ബഹിഷ്കരിച്ചു

ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനുകീഴിൽ പോലീസ് അന്വേഷണം നടത്തിയാൽ ജനങ്ങൾക്ക് നീതി ലഭിക്കില്ല. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്നും ശനിയാഴ്ച നിയമസഭ ബഹിഷ്കരിച്ചു പുറത്തിറങ്ങിയ പളനിസ്വാമി മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിഷമദ്യ ദുരന്തം നിയമസഭയിൽ ചർച്ചചെയ്യാൻ സ്പീക്കർ എം.അപ്പാവു അനുമതി നൽകാത്തതിനെത്തുടർന്നാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ. എം.എൽ.എ. മാർ സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ‘കള്ളക്കുറിച്ചിയിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വിഷയം ഉന്നയിക്കാൻ അനുമതി…

Read More

തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റാൻ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റാൻ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. കോച്ച് ഫാക്ടറികളിൽ നിർമിക്കുന്ന പുതിയകോച്ചുകളെല്ലാം വടക്കൻ സംസ്ഥാനങ്ങൾക്കാണ് നൽകുന്നതെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ തഞ്ചാവൂർ സുന്ദർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവനടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. തമിഴ്‌നാട്ടിലോടുന്ന തീവണ്ടികളിലെ പഴയകോച്ചുകൾ മാറ്റാൻ വെയിൽവേ നടപടിയെടുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. പൊതുതാത്പര്യ ഹർജിയെ എതിർത്ത് റെയിൽവേക്കുവേണ്ടി അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിക്കാൻ തയ്യാറായില്ല. കൃത്യമായി അറ്റകുറ്റപ്പണിപോലും നടത്താത്ത പഴയകോച്ചുകളാണ് പല തീവണ്ടികളിലുമെന്ന് ഹൈക്കോടതി…

Read More