Read Time:1 Minute, 14 Second
ഡൽഹി : കേന്ദ്രസഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു.
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ എന്നുപറഞ്ഞായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.
ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.
തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥി വി സുനില്‍കുമാറിനെയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെയും പരാജയപ്പെുടത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 4,12,338 വോട്ടുകള്‍ നേടിയ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74686 വോട്ടുകളായിരുന്നു.