ചെന്നൈ : ഏതാനും ദിവസങ്ങളായി പെയ്ത മഴയെതുടർന്ന് ചെന്നൈയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. കുട്ടികളിൽ പനിയും വയറിളക്കവുമുണ്ട്. പനി ബാധിച്ചാൽ ഉടനെ വൈദ്യസഹായംതേടണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വിഭാഗം ആവശ്യപ്പെട്ടു. ചൂടിന്റെ തീഷ്ണത കുറഞ്ഞതിനാൽ പനി ബാധിക്കാൻ കാരണമാകുന്ന ബാക്ടീരിയ വളരുന്നുണ്ട്. പനി അതിവേഗംപടരാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തണുത്ത കാലാവസ്ഥയിൽ ബാക്ടീരിയകൾ അതിവേഗം വളരും. കടുത്തചൂട് അനുഭവപ്പെട്ടിരുന്ന ജൂൺ ആദ്യവാരത്തിന് ശേഷം ഇടവിട്ട ദിവസങ്ങളിൽ മഴപെയ്തു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടികളിലും മുതിർന്നവരിലും പനി പടരുന്നുണ്ട്. കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനാലാണ് വയറിളക്കം ബാധിക്കുന്നവരുടെ എണ്ണം കൂടിയത്.…
Read MoreMonth: June 2024
തമിഴ്നാട്ടിൽ മയക്കുമരുന്ന് വ്യാപനം: സർക്കാർ നിലപാടിനെതിരേ ഗവർണർ ആർ.എൻ. രവിയുടെ രൂക്ഷവിമർശനം
ചെന്നൈ : തമിഴ്നാട്ടിൽ മയക്കുമരുന്ന് വ്യാപനമുണ്ടെന്ന കാര്യം നിഷേധിച്ച ഡി.എം.കെ. സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഗവർണർ ആർ.എൻ. രവി. മയക്കുമരുന്ന് ഭീഷണി സംസ്ഥാനത്തെ നാശത്തിലേക്കു നയിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്നും ഇതിനെയാണ് സർക്കാർ നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രശ്നം നിഷേധിക്കുമ്പോൾ കൂടുതൽ സങ്കീർണമാകും. പ്രശ്നം നിഷേധിക്കുന്നുവെന്നതിനർഥം അതിനെ നേരിടാൻ തയ്യാറല്ലയെന്നാണെന്ന് ചെന്നൈയിൽ ഒരു ചടങ്ങിൽ ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് ഗവർണറായ ദിവസം മുതൽ കോളേജുകളിലെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്നം ഒട്ടേറെ രക്ഷിതാക്കൾ നേരിൽക്കണ്ട് ഉന്നയിച്ചിരുന്നു. അതിനായി എന്തെങ്കിലും ചെയ്യണമെന്നവർ അഭ്യർഥിച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ചപ്പോൾ സംഭവം…
Read Moreകാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ കേരളത്തെ മാതൃകയാക്കി തമിഴ്നാട്
ചെന്നൈ : കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ തമിഴ്നാട്ടിലും അനുമതി. ഇക്കാര്യത്തിൽ കേരളസർക്കാർ പിന്തുടർന്ന മാതൃകഅനുകരിച്ചാണ് നടപടി. കാട്ടുപന്നികളെ കൊല്ലുന്നതുമായിബന്ധപ്പെട്ട് 2018-ലെ തമിഴ്നാട് വനംവകുപ്പുനയത്തിൽ ഉടൻ ഭേദഗതിവരുത്തുമെന്ന് വനംവകുപ്പുമന്ത്രി എം. മതിവേന്ദൻ പറഞ്ഞു. കോയമ്പത്തൂർ, ഈറോഡ്, കൃഷ്ണഗിരി തുടങ്ങി വിവിധജില്ലകളിൽ കാട്ടുപന്നികൾ വ്യാപകമായി വിള നശിപ്പിക്കുന്നതായും അവയെകൊല്ലാൻ അനുവദിക്കണമെന്നും കർഷകർ സർക്കാരിനോട് നിരന്തരം അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് വന്യമൃഗങ്ങൾ വരുത്തിവെക്കുന്ന കൃഷിനാശത്തിന് പരിഹാരംകാണുന്നതിന് സമിതി രൂപവത്കരിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വന്യജീവി വിദഗ്ധർ എന്നിവരടങ്ങുന്ന സമിതിയിലെ അംഗങ്ങൾ…
Read Moreരാഹുൽഗാന്ധിക്ക് ആശംസനേർന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്
ചെന്നൈ : ലോക്സഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽഗാന്ധിക്ക് ആശംസ നേർന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. പ്രതിപക്ഷനേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട രാഹുലിനെ അഭിനന്ദിക്കുന്നുവെന്ന് എക്സിൽ കുറിച്ച വിജയ്, രാജ്യത്തെ സേവിക്കാൻ എല്ലാആശംസകളും നേരുന്നുവെന്ന് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയായി മൂന്നാംതവണയും പദവിയേറ്റ നരേന്ദ്രമോദിക്കും നേരത്തെ എക്സിലൂടെ വിജയ് ആശംസകൾ നേർന്നിരുന്നു.
Read Moreജാതിസെൻസസ് നടത്താൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി
ചെന്നൈ : ജാതിസെൻസസ് നടത്താൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. വിദ്യാഭ്യാസം, ജോലി തുടങ്ങിയ മേഖലകളിൽ തുല്യത ഉറപ്പാക്കാൻ ജാതിസെൻസസ് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. 2021-ൽ നടത്തേണ്ട സെൻസസ് നടപ്പാക്കാനും കേന്ദ്രം ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഡി.എം.കെയുടെ സഖ്യകക്ഷികളായ കോൺഗ്രസ്, വി.സി.കെ., എം.ഡി.എം.കെ., സി.പി.ഐ., സി.പി.എം., എം.എം.കെ., കെ.എം.ഡി.കെ. തുടങ്ങിയ പാർട്ടികൾ പ്രമേയത്തെ പൂർണമായും പിന്തുണച്ചു. സംസ്ഥാനത്ത് ജാതിസെൻസസ് നടത്താൻ തയ്യാറാകാത്ത ഡി.എം.കെ. സർക്കാർ ഈ വിഷയത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത് അനാവശ്യ നടപടിയാണെന്ന…
Read Moreകേരളത്തിൽ കെഎസ്ആർടിസിയ്ക്ക് 23 ഡ്രൈവിങ് സ്കൂളുകൾ; എവിടെയൊക്കെയെന്നറിയാം
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്താകെ 23 സ്ഥലത്താണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. റോഡ് സുരക്ഷയ്ക്ക് മുന്തിയ…
Read Moreസംസ്ഥാനത്ത് ട്രക്കിങ് പുനരാരംഭിക്കുന്നു; ബുക്കിങ് ജൂലായ് മുതൽ
ചെന്നൈ : ഇരുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ കുരങ്ങണി കാട്ടുതീദുരന്തം നടന്ന് ആറുവർഷത്തിനുശേഷം തമിഴ്നാട്ടിൽ ട്രക്കിങ് പുനരാരംഭിക്കുന്നു. സംഭവത്തിനുശേഷം സംസ്ഥാനത്ത് ട്രക്കിങ് പാതകൾ പൂർണമായും അടച്ചിട്ടിരുന്നു. ഇപ്പോൾ നാൽപ്പതു പാതകളാണ് ട്രക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്. ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവിൽ പാതകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയിൽ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികൾ നടക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. നീലഗിരി, പൊള്ളാച്ചി, കോയമ്പത്തൂർ, കൊടൈക്കനാൽ തുടങ്ങിയ ഇടങ്ങളിലെ വനപാതകൾ ട്രക്കിങ്ങിന് തുറന്നുകൊടുക്കുന്നവയിൽ ഉൾപ്പെടുമെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ. റെഡ്ഡി…
Read Moreസമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ 10 തമിഴ് മത്സ്യത്തൊഴിലാളികളെക്കൂടി പിടികൂടി ശ്രീലങ്കൻ നാവികസേന
ചെന്നൈ : സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടുന്ന നടപടി ശ്രീലങ്കൻ നാവികസേന തുടരുന്നു. ബംഗാൾ ഉൾക്കടലിൽ നെടുന്തീവിന് സമീപം മീൻപിടിച്ചുകൊണ്ടിരുന്ന 10 തൊഴിലാളികളെ ചൊവ്വാഴ്ച ലങ്കൻസേന പിടിച്ചുകൊണ്ടുപോയി. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തു. 10 പേരും നാഗപട്ടണത്ത് നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം നെടുന്തീവിന് സമീപം രാമേശ്വത്ത്നിന്നുള്ള 19 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻസേന പിടികൂടിയിരുന്നു. ഇപ്പോൾ പിടിച്ചുകൊണ്ടുപോയവരെ അടക്കം നിലവിൽ ശ്രീലങ്കൻ കസ്റ്റഡിയിലുള്ള 47 തൊഴിലാളികളെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്തയച്ചു. കസ്റ്റഡിയിൽ…
Read Moreബെംഗളൂരു-മധുര വന്ദേ ഭാരത് എക്സ്പ്രസ് പ്രത്യേക ട്രെയിനായി ജൂലൈയിൽ ആരംഭിക്കും; സമയവും സ്റ്റോപ്പുകളും നിരക്കുകളും അടങ്ങുന്ന വിശദാംശങ്ങൾ
ബെംഗളൂരു: ഡിമാൻഡ് അനുസരിച്ച് പരിമിതകാലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസായി ഓടാൻ കഴിയുന്ന ഏഴാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ജൂലൈ ആദ്യം ബെംഗളൂരുവിന് ലഭിക്കും. ജൂൺ ആദ്യം, SMVT ബംഗളുരുവിനും മധുരയ്ക്കും ഇടയിൽ ഈ പ്രീമിയം ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ (SR) പ്രഖ്യാപിക്കുകയും പിന്നീട് വിജയകരമായി ട്രയൽ റൺ നടത്തുകയും ചെയ്തു. ആദ്യം ജൂൺ 20 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും, ജൂൺ 17 ന് പശ്ചിമ ബംഗാളിൽ നടന്ന മാരകമായ ട്രെയിൻ അപകടത്തെത്തുടർന്ന് സർവീസ് വൈകി. ട്രെയിൻ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന്…
Read Moreസാമ്പത്തികപ്രതിസന്ധി; ഒരു വർഷത്തേക്ക് പുതിയ സിനിമകൾ വേണ്ടെന്ന് തമിഴ് നിർമാതാക്കളുടെ സംഘടന
ചെന്നൈ : സാമ്പത്തികപ്രതിസന്ധി അവസാനിക്കുന്നതുവരെ പുതിയ സിനിമകളുടെ നിർമാണം ആരംഭിക്കുന്നത് നിർത്തിവെക്കാനൊരുങ്ങി തമിഴ് നിർമാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടി.എഫ്.പി.സി.). ഇതിനകം പൂർത്തിയാക്കിയതും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതുമായ സിനിമകൾ റിലീസ് ചെയ്തതിനുശേഷംമാത്രമായിരിക്കും പുതിയ സിനിമകളുടെ നിർമാണനടപടി തുടങ്ങുക. ഇതിന് ഒരു വർഷംവരെ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ ആഴ്ച ചേരുന്ന ടി.എഫ്.പി.സി. നിർവാഹകസമിതി അന്തിമ തീരുമാനമെടുക്കും. നിർമാണത്തിലെ അമിത ചെലവുകളാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണമെന്നാണ് ടി.എഫ്.പി.സി.യുടെ വിലയിരുത്തൽ. താരങ്ങളുടെ പ്രതിഫലമല്ല പ്രതിസന്ധിക്ക് കാരണം. വിപണിയിലെ മൂല്യം അടിസ്ഥാനമാക്കിയാണ് താരങ്ങൾ പ്രതിഫലം ആവശ്യപ്പെടുന്നത്. ഇത് വിലയിരുത്തിത്തന്നെയാണ് നിർമാതാക്കൾ…
Read More