ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യവിൽപ്പന നടക്കുന്നുണ്ടായിരുന്നുവെന്ന് നേരത്തേതന്നെ ഡി.എം.കെ. നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഡി.എം.കെ.യിലെ പ്രമുഖനേതാക്കളുടെ ഒത്താശയോടെയാണ് ഇവിടെ വിൽപ്പന നടന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷമദ്യദുരന്തത്തിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ. കള്ളക്കുറിച്ചിയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പളനിസ്വാമി. സംസ്ഥാനത്ത് വ്യാജമദ്യവും മറ്റു ലഹരിപദാർഥങ്ങളും വ്യാപകമായി വിൽക്കുന്നുണ്ട്. എന്നാൽ ഇതുതടയാൻ സർക്കാർ നടപടിയെടുക്കുന്നില്ല. ഇതിന്റെ ഫലമായിട്ടാണ് ഇത്രയേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമെന്നും പളനിസ്വാമി പറഞ്ഞു. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദവി…
Read MoreMonth: June 2024
ജസ്റ്റിസ് ചന്ദ്രുവിന്റെ റിപ്പോർട്ട് കീറിയെറിഞ്ഞ് ബി.ജെ.പി. കൗൺസിലർ
ചെന്നൈ : വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് കെ. ചന്ദ്രു സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ചെന്നൈകോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ കീറിയെറിഞ്ഞു. ബി.ജെ.പി. കൗൺസിലറായ ഉമാ ആനന്ദനാണ് റിപ്പോർട്ടിന്റെ പകർപ്പുമായി യോഗത്തിൽഎത്തുകയും അത് കീറിയെറിയുകയും ചെയ്തത്. ഹിന്ദുവിരുദ്ധമാണ് റിപ്പോർട്ട് എന്നായിരുന്നു ഇവരുടെ ആരോപണം. ജാതി തിരിച്ചറിയുന്ന തരത്തിൽ ചരടുകൾ അടക്കമുള്ള അടയാളങ്ങൾ വിദ്യാർഥികൾ ധരിക്കാൻപാടില്ലെന്ന് ജസ്റ്റിസ് ചന്ദ്രുവിന്റെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധവുമായി എത്തിയ ഉമ, കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെവന്നതോടെയാണ് റിപ്പോർട്ട് കീറിയെറിഞ്ഞതിന് ശേഷം യോഗംബഹിഷ്‌കരിച്ചത്. ഉമയുടെ…
Read Moreതദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ
കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കിൽ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്‌ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം. കഴിഞ്ഞ വർഷങ്ങളിലെല്ലാം അന്താരാഷ്ട്ര വിലയായിരുന്നു മുകളിൽ. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയും മറ്റും കാരണം ഉത്പാദനം കഴിഞ്ഞ വർഷം വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതോടെ റബ്ബറിന് ക്ഷാമം വന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്രവില കൂടാൻ…
Read Moreപാലക്കാട് ബിജെപിക്കായി വനിതാ മുഖം? പത്മജയോ ശോഭയോ മത്സരിക്കുമെന്ന് സൂചന
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. വനിതാ മുഖങ്ങളെയാണ് ഇത്തവണ ജില്ലയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുകയും പാലക്കാട് പത്മജ വേണുഗോപാലിനെയോ സി കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കണമെന്നുമാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി…
Read Moreമുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ തുടരും; മൂന്നു മാസത്തെ വാടക 2.4 കോടി രൂപ അനുവദിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി പോലീസ് വാടകക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് വാടകയിനത്തിൽ രണ്ടരകോടിയോളം രൂപ അനുവദിച്ച് ഉത്തരവായി. മൂന്ന് മാസത്തെ വാടകയായി രണ്ടുകോടി നാൽപത് ലക്ഷം രൂപയാണ് അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഏർപ്പെടുത്തിയിട്ടുള്ള ട്രഷറി നിയന്ത്രണം മറികടന്നാണ് ഈ തുക നൽകുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഹെലികോപ്റ്ററിൻ്റെ മൂന്ന് മാസത്തെ വാടക നൽകാൻ ആവശ്യപ്പെട്ട് ഡിജിപി മെയ് ആറിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മെയ് 15ന് ധനമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പോലീസിന് നീക്കിവച്ചിരുന്ന തുകയിൽ…
Read Moreകേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുണ്ടായിരുന്ന 13 കാരി മരിച്ചു
കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം. തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ നിന്ന്…
Read More‘ കൃഷ്ണ ഗുരുവായൂരപ്പാ’; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
ഡൽഹി : കേന്ദ്രസഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ എന്നുപറഞ്ഞായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥി വി സുനില്‍കുമാറിനെയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെയും പരാജയപ്പെുടത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 4,12,338 വോട്ടുകള്‍ നേടിയ സുരേഷ് ഗോപിയുടെ…
Read Moreനിർമലാ സീതാരാമനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഇനിയവന് എതിരേ ദേശീയ വനിതാകമ്മിഷൻ
ചെന്നൈ : കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ അധിക്ഷേപിച്ച് പ്രസംഗിച്ച കവിയും ഡി.എം.കെ. സഹയാത്രികനുമായ കെ. ഇനിയവനെതിരേ നടപടിക്കൊരുങ്ങി ദേശീയ വനിതാകമ്മിഷൻ. സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് കമ്മിഷൻ തമിഴ്‌നാട് ഡി.ജിപി. ശങ്കർജിവാലിന് നോട്ടീസയച്ചു. ഇനിയവന്റെ നടപടിയിൽ പ്രതിഷേധിക്കുന്നെന്നും കമ്മിഷൻ എക്സിൽ പോസ്റ്റുചെയ്ത സന്ദേശത്തിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം ഡി.എം.കെ. ചെന്നൈയിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് നിർമലാ സീതാരാമനെതിരേ ഇനിയവന്റെ വിവാദ പരാമർശമുണ്ടായത്. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചുജയിക്കാൻ സാധിക്കാത്ത നിർമല, തമിഴ്‌നാട്ടിൽനിന്ന് രണ്ടരലക്ഷത്തിലേറെ വോട്ടുകൾക്കുജയിച്ച് ലോക്‌സഭയിലെത്തുന്ന ഡി.എം.കെ. എം.പി.മാരെ ചോദ്യംചെയ്യാനിരിക്കുകയാണെന്നും ഇനിയവൻ പറഞ്ഞിരുന്നു. പരാമർശത്തിനെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും…
Read Moreറോഡരികിലെ ടാപ്പിൽ നിന്ന് വെള്ളമെടുക്കുമ്പോൾ കാറിടിച്ച് മൂന്നു സ്ത്രീകൾ മരിച്ചു
ചെന്നൈ : റോഡരികിലുള്ള പൊതുടാപ്പിൽ നിന്ന് വെള്ളം ശേഖരിച്ചു കൊണ്ടിരിക്കെ കാറിടിച്ചു മൂന്നു സ്ത്രീകൾക്ക് ദാരുണാന്ത്യം. തൂത്തുക്കുടി-തിരുച്ചെന്തൂർ ദേശീയപാതയിലെ തൂത്തുക്കുടി മുക്കാണിയിൽ നടന്ന അപകടത്തിൽ പ്രദേശവാസികളായ പാർവതി (40), ശാന്തി (45), അമരാവതി (50) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ടാപ്പിനുസമീപംനിന്ന സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവർക്കൊപ്പമുള്ള ഷൺമുഖതായി (49)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ച പെരുങ്കുളം സ്വദേശി മണികണ്ഠനെ (27) അറസ്റ്റുചെയ്തു. മണികണ്ഠൻ െബംഗളൂരുവിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് കാറിൽ വരുമ്പോഴാണ് സംഭവം. സംഭവത്തെത്തുടർന്ന് മരിച്ച സ്ത്രീകളുടെ ബന്ധുക്കൾ…
Read Moreസംസ്ഥാനത്ത് ഈ വർഷം ലാൻഡ് പൂളിങ് പദ്ധതിക്ക് തുടക്കമാകും
ചെന്നൈ : വികസനപദ്ധതികൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ലാൻഡ് പൂളിങ് സംവിധാനം തമിഴ്‌നാട്ടിൽ ഈ വർഷം ഒരുനഗരത്തിൽ നടപ്പാക്കും. സ്വകാര്യവ്യക്തികളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനുപകരം ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തിജനപങ്കാളിത്തത്തോടെ വികസനപ്രവർത്തനങ്ങൾ നടത്തുന്ന പദ്ധതിയാണിത്. ലാൻഡ് പൂളിങ് അനുവദിക്കുന്നതിന് തമിഴ്‌നാട് നഗരാസൂത്രണനിയമം കഴിഞ്ഞവർഷം ഭേദഗതി ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചട്ടങ്ങൾ വിജ്ഞാപനംചെയ്തു. ഒരുനഗരത്തിൽ പദ്ധതി നടപ്പാക്കുമെന്ന കാര്യം നഗരവികസന മന്ത്രി എസ്. മുത്തുസാമിയാണ് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്. വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും പദ്ധതിയുടെ പ്രയോജനം ഭൂവുടമകൾക്കുകൂടി ലഭ്യമാക്കുകയുമാണ് ലക്ഷ്യം. പ്രദേശത്തെ 70 ശതമാനം…
Read More