വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കോഴിക്കോട്, മലപ്പുറം ,കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഞായറാഴ്ച വരം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പിട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ…

Read More

ഓൺലൈൻ ആയി മരുന്നു വിൽപ്പന; കേന്ദ്രസർക്കാരിന് നിർദേശംനൽകി മദ്രാസ് ഹൈക്കോടതി ; വിശദാംശങ്ങൾ

ചെന്നൈ : മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന സംബന്ധിച്ച നയത്തിന് എത്രയുംപെട്ടെന്ന് രൂപംനൽകാൻ മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശംനൽകി. അതുവരെ ഈ വിഷയത്തിൽ തത്‌സ്ഥിതിതുടരണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യവും ജസ്റ്റിസ് സി. കുമരപ്പനുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മരുന്നുകളുടെ ഓൺലൈൻ വിൽപ്പന തടഞ്ഞുകൊണ്ട് 2018-ൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേ നൽകിയ എട്ട് ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. കേന്ദ്രസർക്കാർ നയം പ്രഖ്യാപിക്കുകയോ ഇതുസംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിലുള്ള കേസിൽ അന്തിമവിധി വരികയോ ചെയ്യുന്നതുവരെ നിലവിലുള്ളസ്ഥിതി തുടരാമെന്ന് കോടതി നിർദേശിച്ചു. എന്നാൽ, ലൈസൻസുള്ള…

Read More

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹത്തിൽ പങ്കെടുത്ത് സുരേഷ് ​ഗോപിയടക്കമുള്ള വൻ താരനിര; റിസപ്ഷൻ ചിത്രങ്ങൾ വൈറൽ

ചെന്നൈ; കഴിഞ്ഞ ദിവസമായിരുന്നു നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. നിക്കോളായ് സച്ച്ദേവാണ് താരത്തിന്റെ ജീവിത പങ്കാളി. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വിവാഹസത്ക്കാരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹസത്ക്കാരം. ബ്രൗൺ നിറത്തിലെ ഡിസൈനർ ലെഹങ്കയായിരുന്നു വരലക്ഷ്മിയുടെ റിസപ്ഷൻ വേഷം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും താരം ധരിച്ചിരുന്നു. തൃഷ, രജനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, സുഹാസിനി, മണിരത്നം, രമ്യ കൃഷ്ണ, ലിസി, പ്രഭുദേവ തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ…

Read More

സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

ചെന്നൈ : സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ. തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ ആർ.രാധാകൃഷ്ണനെ ആണ്‌ സസ്പെൻഡ്‌ ചെയ്‌തത്. രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നൽകാൻ ഇയാൾ നിർബന്ധിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. പിന്നാലെ ആണ്‌ കമ്മീഷണറുടെ നടപടി. രാജൻ എന്നയാളുടെ കടയിലാണ് തിങ്കളാഴ്ച പൊലീസുകാരൻ കടല സൗജന്യമായി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ ക്ഷുഭിതനായത്. ഇതിന് പിന്നാലെ രാജൻ ട്രിച്ചി…

Read More

എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി; കാര്യവട്ടം ക്യാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയത് കെഎസ്‌യുകാര്‍ക്കൊപ്പം പുറത്ത് നിന്നെത്തിയവര്‍

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി മര്‍ദ്ദനത്തില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌യു നേതാവിനൊപ്പം പുറത്തു നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുറത്തു നിന്നുള്ളയാള്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. കെഎസ്‌യു നേതാവിനൊപ്പമാണ് ജോബിന്‍സണ്‍ എന്നയാള്‍ എത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാര്യം പോലീസ് കേസെടുത്തിട്ടുണ്ട്. 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് എംഎല്‍എമാരായ ചാണ്ടി…

Read More

സംസ്ഥാനത്ത് കഴിഞ്ഞ മാസം ലഭിച്ചത് 115 ശതമാനം കൂടുതൽ മഴ

ചെന്നൈ: തമിഴ്‌നാട്ടിൽ പുതുച്ചേരിയിൽ ജൂണിൽ പതിവിലും 115 ശതമാനം കൂടുതൽ മഴ ലഭിച്ചു. മെയ് 30 ന് കേരളത്തിലും തമിഴ്‌നാട്ടിലും തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചു . ഇക്കാലയളവിൽ ഉയർന്ന മഴ ലഭിക്കുന്ന കേരളത്തിലും കർണാടകയിലും കാര്യമായ മഴ ലഭിച്ചില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കഴിഞ്ഞയാഴ്ച വരെ കൊടുംചൂടിലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തുടനീളം വ്യാപിച്ചിരുന്നു. തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ജൂണിൽ മഴ ശക്തിപ്രാപിച്ചില്ലെങ്കിലും തമിഴ്നാട്ടിൽ ശക്തമായ കാലവർഷമാണ് അനുഭവപ്പെട്ടത്. ഇതുമൂലം ജൂൺ ഒന്നു മുതൽ 30 വരെ…

Read More

സ്വർണം കടത്തിയ കേസ് അന്വേഷിച്ച് പോലീസ്; എയർപോർട്ട് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

ചെന്നൈ: ചെന്നൈയിൽ 267 കിലോ സ്വർണം കടത്തിയ കേസിൽ എയർപോർട്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ ഇടങ്ങളിൽ പരിശോധന നടത്തി. തമിഴ്‌നാട് പോലീസും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വർണം കടത്തിയ പ്രതികളുടെ വിവരങ്ങളും പ്രവർത്തന രീതികളെക്കുറിച്ചും കസ്റ്റംസിൽനിന്ന് വിവരംതേടി. സ്വർണം കടത്തിയ ഈ സംഘത്തിന് മയക്കുമരുന്ന്കടത്തിലും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. വിമാനത്താവളത്തിലെ കനത്ത പരിശോധനകൾക്കു വിധേയരാകാതെ എങ്ങനെയാണ് ഇവർ സ്വർണം കടത്തിയതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു. ജൂൺ 29-നാണ് ചെന്നൈ വിമാനത്താവളത്തിൽ…

Read More

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഞായറാഴ്ച വരം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പിട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍…

Read More

ടീം ഇന്ത്യ ജന്മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

ഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്നു ഇന്ത്യൻ ടീമിൻറെ മടങ്ങി വരവ് വൈകിയിരുന്നു. രാവിലെ 9.30 ടീമിനെ പ്രധാനമന്ത്രി, വസതിയിൽ സ്വീകരിക്കും. വൈകീട്ട് മുംബൈയിൽ തുറന്ന ബസിൽ ഒരു കിലോമീറ്ററോളം ടീമിൻറെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വർഷത്തേക്ക്…

Read More

നീറ്റ് പരീക്ഷ വിദ്യാർഥിവിരുദ്ധമാണ്; നീറ്റ് ഉപേക്ഷിക്കണമെന്ന് വിജയ്; പ്രസ്താവനയെ സ്വാഗതംചെയ്ത് അണ്ണാ ഡി.എം.കെ.യും കോൺഗ്രസും

ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരേ തമിഴ്‌നാട് സർക്കാരും ദ്രാവിഡകക്ഷികളും നടത്തുന്ന പോരാട്ടത്തിന് തമിഴക വെട്രിക്കഴകം നേതാവും നടനുമായ വിജയ് പിന്തുണ പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അത് പൂർണമായി നിർത്തലാക്കണമെന്നും വിജയ് ബുധനാഴ്ച ആവശ്യപ്പെട്ടു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പിന്നാക്കമേഖലകളിൽനിന്ന് വരുന്ന പാവപ്പെട്ട കുട്ടികൾക്ക് അവസരം നഷ്ടമാകാൻ കാരണമാകുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്. തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ സംസ്ഥാന നിയമസഭ രണ്ടുതവണ ഐകകണ്ഠ്യേന…

Read More