ചെന്നൈ വിമാനത്താവളം റെസിഡന്റ് ഓഫീസർക്ക് സസ്പെൻഷൻ

airport

ചെന്നൈ : സ്വർണം കടത്തുന്നവർക്ക് സഹായം നൽകിയ ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിമാനത്താവളം റെസിഡന്റ് ഓഫീസർ ശരവണനെതിരേയാണ് നടപടി. കള്ളക്കടത്തുകാരിൽനിന്ന് സ്വർണം വാങ്ങി കസ്റ്റംസ് പരിശോധനകളൊന്നും നടത്താതെ പുറത്തെത്തിക്കാൻ സഹായിച്ചിരുന്നത് ശരവണനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്നാണ് നടപടി. സ്വർണക്കള്ളക്കടത്തിൽ ഏർപ്പെട്ട ഏതൊക്കെ സംഘവുമായാണ് ശരവണന് ബന്ധമുള്ളത് എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് വിമാനത്താവളത്തിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.

Read More

മധുര സർക്കാർ ആശുപത്രിയിൽ രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ കൊണ്ടുപോയ വിവാദം; അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ : രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത് വിവാദമായി. മധുരയ്ക്കടുത്തുള്ള വാടിപ്പട്ടി, ദിണ്ടിക്കൽ സ്വദേശികളായ രണ്ടുഗർഭിണികളെയാണ് പ്രസവമുറിയിൽനിന്ന്‌ ഹൃദ്രോഗപരിേശാധനയ്ക്കായി മറ്റൊരിടത്തേക്ക് ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത്. ഗർഭിണികളെ സുരക്ഷിതമായി കൊണ്ടുപോകേണ്ടതിനുപകരം നിരപ്പല്ലാത്ത പ്രതലത്തിലൂടെ സ്‌ട്രെച്ചറിൽ വേഗത്തിൽ തള്ളിക്കൊണ്ടുപോവുകയായിരുന്നു. മധുരയിലെ സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ആനന്ദരാജ് ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടുഗർഭിണികളും ഹൃദ്രോഗികളായിരുന്നെന്നും പറയപ്പെടുന്നു. സ്ട്രെച്ചറിന്റെ ചക്രം പൊട്ടിവീഴുമോയെന്ന് ഗർഭിണികൾ ഭയപ്പെട്ടുവെന്നും ആനന്ദരാജ് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡീൻ ധർമരാജ് പറഞ്ഞു.

Read More

ബി.എസ്.പി. നേതാവിന്റെ കൊലപാതകം; ഡി.എം.കെ. സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ പാ.രഞ്ജിത്ത്

ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകനും ആക്ടിവിസ്റ്റുമായ പാ.രഞ്ജിത്ത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ദളിത് നേതാക്കൾക്കും ദളിത് സമൂഹത്തിനും നേരേയുള്ള ഭീഷണികൾ സർക്കാർ എന്തുകൊണ്ട് നിസ്സംഗതയോടെ കാണുന്നുവെന്ന് രഞ്ജിത്ത് ചോദിച്ചു. ചെന്നൈയിലെ സെമ്പിയം പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. നഗരത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഗ്രാമങ്ങളിൽ ദളിതർ എത്രത്തോളം സുരക്ഷിതരായിരിക്കും. സർക്കാർ എപ്പോഴാണ് ഇതിനൊക്കെ പരിഹാരം കാണുക. ആംസ്‌ട്രോങിന്റെ മൃതദേഹം പെരമ്പൂരിൽ സംസ്കരിക്കുന്നത് സർക്കാർ മനഃപൂർവം തടയുകയായിരുന്നു.…

Read More

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പളനിസ്വാമിയെ പുറത്താക്കണം; ഒ.പി.എസ്.

ചെന്നൈ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. വിജയിക്കണമെങ്കിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വിമതനേതാവ് ഒ. പനീർശെൽവം അഭിപ്രായപ്പെട്ടു. പാർട്ടി അണികളെ വഞ്ചിച്ചയാളാണ് പളനിസ്വാമിയെന്നും ഒ.പി.എസ്. കുറ്റപ്പെടുത്തി. പാർട്ടി തകർക്കാൻ ശ്രമിച്ച ചതിയനാണ് ഒ.പി.എസ്. എന്ന് പളനിസ്വാമി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പളനിസ്വാമിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ‘‘വഞ്ചന, കാപട്യം, നന്ദികേട് എന്നിവയുടെ ആൾരൂപമാണ് പളനിസ്വാമി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നിർദേശിച്ചവരെയും ഭരണം നിലനിർത്താൻ സഹായിച്ചവരെയും അദ്ദേഹം വഞ്ചിച്ചു. എന്നിട്ട് എനിക്കെതിരേ ഗീബൽസിനെപ്പോലെ കള്ളപ്രചാരണം തുടരുകയാണ്.’’-…

Read More

തമിഴ്‌നാട്ടിലെ എൻജിനിയറിങ് പ്രവേശനം: റാങ്ക് പട്ടിക ഇന്ന്

ചെന്നൈ : തമിഴ്‌നാട്ടിെല എൻജിനിയറിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ബുധനാഴ്ച പുറത്തുവിടും. രണ്ടുലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. യോഗ്യതാപരീക്ഷകളിൽ നേടിയ മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. അർഹരായ വിദ്യാർഥികളെ കൗൺസലിങ്ങിന് വിളിക്കും. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും മറ്റുമായി ഈമാസം 11 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 470 കോളേജുകളിലായി ഏകദേശം 1.7 ലക്ഷം എൻജിനിയറിങ് സീറ്റുകളാണുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റായ www.tneaonline.org-ൽ റാങ്ക് പട്ടിക ലഭ്യമാകും.

Read More

അറ്റകുറ്റപ്പണി: ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കടക്കമുള്ള റൂട്ടിൽ ആറ് തീവണ്ടികൾ റദ്ദാക്കി

ചെന്നൈ : ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കും ബിട്രഗുണ്ടയിലേക്കുമുള്ള ആറ് തീവണ്ടികൾ ഏതാനും ദിവസത്തേക്ക് റദ്ദാക്കി. വിജയവാഡ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള യാർഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്. ബിട്രഗുണ്ട-ചെന്നൈ സെൻട്രൽ എക്സ്പ്രസും (17237) ചെന്നൈ സെൻട്രൽ-ബിഗ്രഗുണ്ട എക്സ്പ്രസും (17238) ഓഗസ്റ്റ് നാല് മുതൽ 11 വരെ റദ്ദാക്കി. വിജയവാഡ-ചെന്നൈ സെൻട്രൽ പിനാകിനി എക്സ്പ്രസും (12711) ചെന്നൈ സെൻട്രൽ -വിജയവാഡ പിനാകിനി എക്സ്പ്രസും (12712) ഓഗസ്റ്റ് അഞ്ച് മുതൽ 10 വരെ റദ്ദാക്കി. ചെന്നൈ സെൻട്രൽ -വിജയവാഡ ജനശതാബ്ദി എക്സ്പ്രസും (12077) വിജയവാഡ-ചെന്നൈ സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12078)…

Read More

തീവണ്ടി സ്റ്റോപ്പിൽ നിർത്തിയില്ല; കാത്തുനിന്ന അമ്പതിലേറെപ്പേരും പ്രതിഷധവുമായെത്തി; രണ്ട് ലോക്കോ പൈലറ്റുമാരുടെ ജോലി തെറിച്ചു

ചെന്നൈ : സ്റ്റോപ്പിൽ തീവണ്ടി നിർത്താതിരുന്ന തിനെത്തുടർന്ന് രണ്ട് ലോക്കോ പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. തിരുനൽവേലിയിലെ ലോക്കോ പൈലറ്റ് എ.എസ്. വിഷ്ണു, സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എ. ഷൺമുഖ വേലായുധൻ എന്നിവർക്കെതിരേയാണ് നടപടി. തിരുനൽവേലി-മേട്ടുപ്പാളയം പ്രത്യേക തീവണ്ടിയിലാണ് സംഭവം. ഞായറാഴ്ച രാവിലെ എഴുമണിക്ക് തിരുനൽവേലിയിൽനിന്ന് പുറപ്പെട്ട വണ്ടി 7.15-ന് തൊട്ടടുത്ത കള്ളിടക്കുറിച്ചിയിൽ നിർത്തേണ്ടതായിരുന്നു. എന്നാൽ അവിടെ നിർത്താതെ അംബാസമുദ്രത്തിലാണ് നിർത്തിയത്. കള്ളിടക്കുറിച്ചിയിൽ ഇറങ്ങേണ്ട യാത്രക്കാർ അംബാസമുദ്രം സ്റ്റേഷനിലിറങ്ങി പ്രതിഷേധമറിയിച്ചു. കള്ളിടക്കുറിച്ചിയിൽ കയറാൻനിന്ന അമ്പതിലേറെപ്പേരും പ്രതിഷധവുമായെത്തി. ലോക്കോ പൈലറ്റ് പുതിയ ആളായിരുന്നെന്നും അവർക്കു കിട്ടിയ…

Read More

കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ അയനാവരത്തെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുടുംബത്തെ ആശ്വസിപ്പിച്ചു. ആംസ്‌ട്രോങ്ങിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുംചെയ്തു. കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റുചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Read More