ചെന്നൈ : കൊടൈക്കനാലിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ അരമണിക്കൂറിലേറെ വാഹനങ്ങൾ ഒരിടത്ത് കാത്തുനിന്നത് വിനോദസഞ്ചാരികൾ ദുരിതത്തിലായി. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ വാരാന്ത്യങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നകയാണിപ്പോൾ. ഇന്നലെ രാവിലെ കൊടൈക്കനാലിലേക്ക് നിരവധി വാഹനങ്ങളിലായി വിനോദസഞ്ചാരികൾ എത്തിയതിനാൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും രാവിലെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ രാവിലെ കൊടൈക്കനാലിൻ്റെ കവാടം മുതൽ വില്ലി വെള്ളച്ചാട്ടം വരെ കായൽ ഭാഗത്തേക്ക് വരെ വാഹനങ്ങൾ കുടുങ്ങിയതിടെ പല വാഹനങ്ങളും ഈഴഞ്ഞു നീങ്ങുന്ന നിലയിലായിരുന്നു . ഇതിനിടയിൽ പല ഇടങ്ങളിലും അരമണിക്കൂറിലേറെ വാഹനങ്ങൾ അനങ്ങാതെ കാത്തുനിന്നു.…
Read MoreDay: 14 July 2024
ചെങ്കൽപട്ട് ജില്ലയിലെ 55 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടി നാളെ ആരംഭിക്കും
ചെന്നൈ : സർക്കാർ-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിൽ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി ചെങ്കൽപട്ട് ജില്ലയിലെ 55 സ്‌കൂളുകളിൽ നാളെ മന്ത്രി അൻബരശൻ ഉദ്ഘാടനം ചെയ്യും. 2023 ആഗസ്റ്റ് 25-ന് മുഖ്യമന്ത്രി ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയിലൂടെ ചെങ്കൽപട്ട് ജില്ലയിലെ 611 സ്‌കൂളുകളിൽ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്നുണ്ട്. 611 സ്‌കൂളുകളിലെ 39,002 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. 2024-2025 സാമ്പത്തിക വർഷത്തിൽ, അച്ചിരുപാക്കം, കാട്ടാങ്ങോളത്തൂർ, ഇലത്തൂർ, മധുരാന്തകം, പുനിതോമയാർമല, എന്നിങ്ങനെ 7 സർക്കിളുകളിലായി 46 പഞ്ചായത്തുകളിലെ 55 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 3,402 വിദ്യാർത്ഥികൾക്ക് കൂടി…
Read Moreക്ഷേത്ര പ്രതിഷ്ഠാ ബാനർ കീറി; കരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം
ചെന്നൈ: കരൂരിന് സമീപം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ബാനർ കീറിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. കരൂർ ജില്ലയിലെ കുളിത്തായിക്ക് സമീപം പൊയ്യമണി അംബേദ്കർ നഗർ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം 12ന് നടന്നു. കുംഭാഭിഷേകത്തോടനുബന്ധിച്ച് പ്രദേശത്തെ യുവാക്കൾ പൊതുസ്ഥലത്ത് ബാനർ സ്ഥാപിച്ചിരുന്നു . എന്നാൽ ഇന്നലെ മറ്റൊരു വിഭാഗം ഈ ബാനർ പൊളിച്ചതായി ആരോപിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ഇക്കാര്യത്തിൽ പോലീസ് വകുപ്പും ടൗൺ അധികൃതരും ഭരണാധികാരികളും ചർച്ച നടത്തുകയും പൊതുസ്ഥലങ്ങളിൽ നിലവിൽ ഇനി ബാനറുകൾ പ്രദർശിപ്പിക്കരുതെന്ന് അവർ ആവശ്യപെട്ടു. പ്രശ്‌നങ്ങളൊന്നും ഉണ്ടാകാത്ത തരത്തിൽ…
Read Moreഇനി വോയ്സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം; പുത്തൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇംഗ്ലീഷും ഹിന്ദിയും ഈ ഫീച്ചര്‍ പിന്തുണയ്ക്കുന്ന ആദ്യ ഭാഷകളാണ്. ഭാവിയില്‍ കൂടുതല്‍ ഭാഷകളും എത്തിയേക്കും.…
Read Moreതൊഴിലുറപ്പ് കാർക്ക് ലഭിച്ച നിധികുംഭം 300 വർഷത്തിലേറെ പഴക്കമുള്ളത്:ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുഴിച്ചിട്ടതെന്ന് പ്രാഥമിക നിഗമനം
കണ്ണൂരിൽ തൊഴിലുറപ്പ്തൊഴിലാളിള്‍ക്ക് മഴക്കുഴിയുണ്ടാക്കുന്നതിനിടെ ലഭിച്ചനിധികുംഭം ടിപ്പുവിന്റെ പടയോട്ട കാലത്ത് പുരാതന തറവാടുകാരോ ക്ഷേത്രം ഊരാളന്‍മാരോ കുഴിച്ചിട്ടതാണെന്ന നിഗമനത്തില്‍ ചരിത്രകാരന്‍മാര്‍. കണ്ണൂരില്‍ പൊതുവെ നിധിയുണ്ടെന്നു പ്രാദേശികമായി പറഞ്ഞുകേട്ടിരുന്ന സ്ഥലങ്ങളിലൊന്നാണ് ചെങ്ങളായി, പരിപ്പായി ഭാഗങ്ങള്‍. ഇവിടെ ക്ഷേത്രങ്ങളും പഴയ തറവാടുകളും ഇപ്പോഴുമുണ്ട് ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ നിന്നും കണ്ടെത്തിയ നിധി ശേഖരം തിരുവനന്തപുരത്തു നിന്നുമെത്തുന്ന പുരാവസ്തു വിദഗ്ധ സംഘം പരിശോധിക്കുമെന്നു മന്ത്രിരാമചന്ദ്രന്‍ കടന്നപ്പളളി അറിയിച്ചു. നിലവില്‍ റവന്യു വകുപ്പിന്റെ കയ്യിലാണ് കണ്ടെത്തിയ വസ്തുക്കള്‍ ഉള്ളത്. ഇത് പരിശോധിക്കാന്‍ പുരാവസ്തു ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശേഖരം പുരാവസ്തുവാണെന്ന് കണ്ടെത്തിയാല്‍ ഏറ്റെടുക്കാന്‍…
Read Moreമുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം.;അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്
മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.
Read Moreബി.എസ്.പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ: ബി.എസ്.പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടി വെച്ച് കൊന്നു തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതീർക്കേണ്ടിവന്നെന്നാണ് പൊലീസ് വിശദീകരണം. പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയിൽ സംസാരിക്കുമെന്ന് പുതിയ ചെന്നൈ കമ്മീഷണർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.
Read Moreദേഹാസ്വാസ്ഥ്യം; മന്ത്രി ദുരൈമുരുഗൻ ആശുപത്രിയിൽ
ചെന്നൈ : ജലവിഭവ മന്ത്രിയും ഡി.എം.കെ. മുതിർന്ന നേതാവുമായ ദുരൈമുരുഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ വിജയമാഘോഷിക്കാൻ പാർട്ടി ആസ്ഥാനമായ അണ്ണാഅറിവാളയത്തിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മകനും എം.പി.യുമായ കതിർ ആനന്ദ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ദുരൈമുരുഗന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read Moreതമിഴ്‌നാടിനും കേരളത്തിനുമിടയിൽ യാത്രാസമയം കുറയും; ദിണ്ടിഗൽ-തേനി-കുമളി നാലുവരിപ്പാതയാക്കുന്നു; ഉടൻ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും
ചെന്നൈ : ദിണ്ടിഗൽ-തേനി-കുമളി സെക്‌ഷനിൽ 131 കിലോമീറ്റർ റോഡ് നാലുവരിപ്പാതയാക്കാൻ നടപടിതുടങ്ങി. ഇതിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കും. ഡി.പി.ആറിനായി കൺസൾട്ടന്റിനെ ഉടൻ നിയമിക്കുമെന്ന് ഹൈവേ അതോറിറ്റി അറിയിച്ചു. ഡി.പി.ആർ റിപ്പോർട്ടു സമർപ്പിച്ചശേഷം ഹൈവേ മന്ത്രാലയത്തിന് അയക്കും. അവിടെനിന്ന് ഫണ്ട് അനുവദിച്ചാലുടൻ പാതനിർമാണം തുടങ്ങാനാണ് തീരുമാനം. നിലവിൽ ഇവിടെ രണ്ടുവരിപ്പാതയാണുള്ളത്. നാലുവരിപ്പാതയായി വികസിപ്പിക്കുന്നതോടെ തമിഴ്‌നാടിനും കേരളത്തിനുമിടയിൽ യാത്രാസമയം കുറയ്ക്കാനാവും. ഇതോടൊപ്പംതന്നെ തിരുച്ചിറപ്പള്ളി-കാരൈക്കുടി സെക്‌ഷൻ, നാഗപട്ടണം-തഞ്ചാവൂർ സെക്‌ഷൻ എന്നിവിടങ്ങളിലെ രണ്ടുവരിപ്പാത ഇരട്ടിപ്പിക്കാനുള്ള പ്രോജക്ട് റിപ്പോർട്ടും…
Read Moreറേഷൻ അരി കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമം; പിടികൂടി സിവിൽ സപ്ലൈസ് വിഭാഗം
ചെന്നൈ : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,150 കിലോഗ്രാം റേഷനരി സിവിൽ സപ്ലൈസ് വിഭാഗം പിടികൂടി. ബോഡിപാളയം സ്വദേശി മോഹൻ കാളീശ്വരനെ (33) അറസ്റ്റ് ചെയ്തു. പൊള്ളാച്ചി രാജ മിൽ റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് അരിയുമായി വന്ന മിനിവാൻ പിടികൂടിയത്. റേഷൻകടവഴി വിതരണംചെയ്യുന്ന സൗജന്യ അരി കുറഞ്ഞവിലയ്ക്ക് ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിനുവേണ്ടിയാണ് കാളീശ്വരൻ അരി കടത്തിയതെന്ന് അധികൃതർ പറഞ്ഞു.
Read More