സംസ്ഥാനത്ത് ഐ.എ.എസ്. തലത്തിൽ വൻ അഴിച്ചുപണി; അമുധയ്ക്ക് പകരം ഇനി ധീരജ് കുമാർ ആഭ്യന്തര സെക്രട്ടറി; പത്ത്‌ കളക്ടർമാർക്കും മാറ്റം

ചെന്നൈ : തമിഴ്‌നാട്ടിൽ ഐ.എ.എസ്. തലത്തിൽ വൻഅഴിച്ചുപണി. ആഭ്യന്തര സെക്രട്ടറിസ്ഥാനത്തുനിന്ന്‌ പി. അമുദയെ നീക്കി പകരം ധീരജ് കുമാറിനെ നിയമിച്ചു. പകരം അമുദയെ റവന്യു-ദുരന്തനിവാരണ സെക്രട്ടറിയാക്കി. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണനെ ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണവകുപ്പ് സെക്രട്ടറിയാക്കി. ജെ. കുമാരഗുരുവരനാണ് ചെന്നൈ കോർപ്പറേഷന്റെ പുതിയ കമ്മിഷണർ. ചീഫ് സെക്രട്ടറി ശിവദാസ് മീണയാണ് ചൊവ്വാഴ്ച ഉത്തരവുകൾ പുത്തിറക്കിയത്. എസ്. മധുമതിയാണ് സ്കൂൾ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി. കുമാർ ജയന്തിനെ വിവരസാങ്കേതികവിഭാഗം സെക്രട്ടറിയായും ഹർ സഹായ് മീണയെ സ്പെഷ്യൽ ഇനിഷ്യേറ്റീവ്‌സ് വകുപ്പ് സെക്രട്ടറിയായും കെ. വീരരാഘവ റാവുവിനെ നൈപുണ്യവികസന…

Read More

നഗരത്തിലൂടെ സ്കൂൾ വിദ്യാർഥിയായ പതിനാലുകാരനോടിച്ച കാറിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ചെന്നൈ : സ്കൂൾ വിദ്യാർഥിയായ പതിനാലുകാരനോടിച്ച കാറിടിച്ച്‌ അഞ്ചുപേർക്ക് പരിക്കേറ്റു. അഞ്ച് ഇരുചക്രവാഹനങ്ങൾക്ക് നാശമുണ്ടായി. ചെന്നൈ ട്രിപ്ലിക്കേൻ ജാംബസാറിലാണ് അപകടംനടന്നത്. അതിവേഗത്തിലെത്തിയ കാർ ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചിട്ടതിനുശേഷം നിർത്താതെപോകാൻ ശ്രമിച്ചു. എന്നാൽ, കണ്ടുനിന്നവർ തടയുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ട്രിപ്ലിക്കേനിൽ താമസിക്കുന്ന യഹിയ ഖാന്റെ ഉടമസ്ഥതയിലുള്ള കാറാണെന്നും ഇയാളുടെ സഹോദരന്റെ മകനായ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് കാറോടിച്ചിരുന്നതെന്നും തെളിഞ്ഞത്. പ്രായപൂർത്തിയാകാത്ത ബന്ധുവും കാറിൽ ഒപ്പമുണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഉടമയ്ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Read More

വൈദ്യുതി നിരക്ക് വർധന : സംസ്ഥാനവ്യാപകമായി അണ്ണാ ഡി.എം.കെ.യുടെ പ്രതിഷേധം 23-ന്

ചെന്നൈ : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഈ മാസം 23-ന് അണ്ണാ ഡി.എം.കെ. സംസ്ഥാനവ്യാപകമായി സമരംനടത്തും. പാർട്ടിയുടെ 82 ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിലായിരിക്കും സമരം നടത്തുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു. റേഷൻകടകളിലൂടെ വിതരണംചെയ്യുന്ന പാമോയിലിന്റെ വില വർധിപ്പിച്ചനടപടി പിൻവലിക്കുക എന്ന ആവശ്യംകൂടി ഉയർത്തിയാണ് സമരം. ഡി.എം.കെ. അധികാരം ഏറ്റെടുത്തതിന്ശേഷം മൂന്നാംതവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതെന്ന് പളനിസ്വാമി ആരോപിച്ചു.

Read More

തഞ്ചാവൂർ അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ചെന്നൈ: തഞ്ചാവൂർ വലമ്പാക്കുടിക്ക് സമീപം ചരക്ക് ലോറിയിടിച്ച് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മരിച്ച അഞ്ച് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകാൻ ഉത്തരവിട്ടു. തഞ്ചാവൂർ ജില്ലയിലെ ബൂത്തലൂർ വലമ്പാക്കുടിക്ക് സമീപം ഇന്ന് ഗന്ധർവ്വകോട്ടയിൽ നിന്ന് സമയപുരം ക്ഷേത്രത്തിലേക്ക് പദയാത്ര പോവുകയായിരുന്ന ആളുകളെ കാർ അപ്രതീക്ഷിതമായി ഇടിച്ചാണ് അപകടം. . പുതുക്കോട്ട ജില്ലയിലെ കണ്ണുഗുഡിപ്പട്ടി സ്വദേശികളായ മുത്തുസാമി (60), റാണി (37), മോഹനാംബാൾ (27), മീന (26) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.…

Read More

ലഭ്യതക്കുറവ് : തക്കാളി വില പെട്ടെന്ന് ഉയരുന്നു

ചെന്നൈ: തക്കാളി വില കൂടി. ജൂൺ 20ന് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ തക്കാളി 80 രൂപയ്ക്കും പുറം ചന്തകളിലും ചില്ലറ വിൽപന കടകളിലും 100 രൂപയ്ക്ക് വരെയാണ് തക്കാളി വിറ്റിരുന്നത്. അതിനുശേഷം വില അൽപ്പം കുറയുകയും ഈ മാസം ആദ്യം കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പോലും കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ 40 മുതൽ 50 രൂപ നിരക്ക് വരെയാണ് വിറ്റത്. എന്നാൽ ഇന്നലെ ഇതിൻ്റെ വില ‘ദ്രുതഗതിയിൽ’ കൂടുകയായിരുന്നു. ഒറ്റ…

Read More

ബി.എസ്.പി. നേതാവ് ആംസ്ട്രോങ് വധക്കേസിൽ നാടകീയ വഴിത്തിരിവ്: വനിതാ അഭിഭാഷകയടക്കം 3 പേർ അറസ്റ്റിൽ

ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്ട്രോങ് വധക്കേസിൽ ഒരു വനിതാ അഭിഭാഷകയടക്കം 3 പേർ ഇന്നലെ അറസ്റ്റിലായിരുന്നു. മലർക്കൊടി, ഹരിഹരൻ എന്നിവരാണ് അറസ്റ്റിലായത്.  വനിതാ അഭിഭാഷകയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. പിടിയിലായ രണ്ടുപേരും വിവിധകേസുകളിൽ പ്രതികളാണെന്ന് സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു. മലർക്കൊടിക്ക് കൊല്ലപ്പെട്ട ആംസ്‌ട്രോങ്ങുമായി മുൻപരിചയമുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം പ്രശസ്ത റൗഡി ആർക്കാട് സുരേഷിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഈ കേസിൽ പൊന്നൈ ബാലു,…

Read More

ഈ 23 മുതൽ ഓഗസ്റ്റ് 14 വരെ ചെന്നൈയിൽ 55 ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി – പൂർണ്ണ വിവരങ്ങൾ

ചെന്നൈ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 23 മുതൽ ഓഗസ്റ്റ് 14 വരെ 55 ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. താംബരം വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  23 മുതൽ ഓഗസ്റ്റ് 14 വരെ 55 ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്:- * താംബരത്ത് നിന്ന് രാവിലെ 9.40 AM, 9.48 AM, 10.04 AM, 10.12 AM, 10.24 AM, 10.30 AM, 10.36 AM, 11.14 AM,…

Read More

ക്യാനിൽ പെട്രോൾ ഒഴിക്കുന്നതിനിടെ വീടിന് തീപിടിച്ച് 3 പേർ മരിച്ചു

ചെന്നൈ: കോയമ്പത്തൂരിന് സമീപം കാനിലേക്ക് പെട്രോൾ ഒഴിക്കുന്നതിനിടെ വീടിന് തീപിടിച്ച് 3 പേർ മരിച്ചു. കോയമ്പത്തൂർ ജില്ലയിലെ സൂലൂരിന് തൊട്ടടുത്തുള്ള മുത്തുകൗണ്ടൻ പുതൂരിലുള്ള തിരുമൂർത്തിയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്ത് കടമലൈക്കുണ്ട് സ്വദേശിയായ അഴഗർരാജ പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തേനി ജില്ലയിൽ നിന്നുള്ള ചിന്നക്കറുപ്പ്, മുത്തുകുമാർ, ദിനേശ്, മനോജ്, വീരമണി, പാണ്ഡീശ്വരൻ എന്നിവരും ഇയാളോടൊപ്പം താമസിച്ചിരുന്നു. ഇവരിൽ 3 പേർ ഡ്രൈവർമാരും മറ്റുള്ളവർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരുമാണ്. ഇന്നലെ രാത്രി അഴഗർരാജ ഉൾപ്പെടെ 7 പേർ…

Read More

നഗരത്തിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി

ചെന്നൈ : നഗരത്തിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി. രാജ അണ്ണാമലൈപുരം എം.ആർ.സി. നഗറിലെ ചെട്ടിനാട് വിദ്യാശ്രമം സ്കൂൾ, മൈലാപൂരിലെ വിദ്യാമന്ദിർ സ്കൂൾ എന്നിവയ്ക്കാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി വന്നത്. ബോംബ് സ്ക്വാഡും പോലീസും എത്തി സ്കൂളുകളിലെ ക്ലാസ് മുറികളും പരിസരവുംപരിശോധിച്ചു. ബോംബുകളോ സ്ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു. ഇ-മെയിൽ അയച്ചയാളെ കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ, ഏഴ് തവണ ചെന്നൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി മുഴക്കി ഫോണുകളും ഇ-മെയിലുകളും വന്നിരുന്നു. വിമാനത്താവളത്തിന് ഭീഷണിമുഴക്കിയ സംഭവത്തിൽ ഒരാളെ അറസ്റ്റ്…

Read More

വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും 

ഡല്‍ഹി: വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്. ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വ്രൊംബ കുടുംബത്തില്‍പ്പെട്ട മാല്‍വെയര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇതുവരെ 4400 മൊബൈല്‍ ഫോണുകളെ ഈ മാല്‍വെയര്‍ ബാധിച്ചതായും 16 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിയറ്റ്‌നാം ഹാക്കര്‍മാര്‍ ഇന്ത്യന്‍ ഉപയോക്താക്കളെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. വ്യാജ മൊബൈല്‍ ആപ്പുകള്‍ പങ്കുവെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് കെണിയില്‍…

Read More