ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി പദവി ലഭിക്കാൻ കായികമന്ത്രി ഉദയനിധി സ്റ്റാലിനുള്ള യോഗ്യത മുഖ്യമന്ത്രി സ്റ്റാലിന്റെ മകനായത് മാത്രമാണെന്ന് അണ്ണാ ഡി.എം.കെ. പാർട്ടിയുടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിക്കാനുള്ള അവകാശം ഡി.എം.കെ.യ്ക്കുണ്ട്.
എന്നാൽ ഒട്ടേറെ മുതിർന്ന നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ആരെയും സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കാത്തതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ചോദിച്ചു.
ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയകുമാർ.
മറ്റ് പ്രധാന നേതാക്കളെ തഴഞ്ഞു ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നതിന് കാരണം ഡി.എം.കെ. യിൽ കുടുംബ രാഷ്ട്രീയമായതിനാലാണെന്നും ജയകുമാർ കുറ്റപ്പെടുത്തി.
ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഡി.എം.കെ. യ്ക്കുള്ളിൽ ശക്തമാണ്.
കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പ്രതികരിച്ച ഉദയനിധി പദവികൾ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നാണ് പറഞ്ഞത്.