ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ് കൊല്ലപ്പെട്ട കേസിൽ അഭിഭാഷകനുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ 18 ആയി ഉയർന്നു. 18 പേരിൽ അഞ്ചുപേർ അഭിഭാഷകരാണ്. തിരുവള്ളൂർ ജില്ലയിലെ മണലിയ്ക്ക് സമീപം മാത്തൂർ സ്വദേശിയും അഭിഭാഷകനുമായ ശിവ(45)യും പെരമ്പൂർ സ്വദേശിയായ പ്രദീപി(27)നെയുമാണ് അറസ്റ്റ് ചെയ്തത്. ശിവയെയും പ്രദീപിനെയും പോലീസ് എഗ്‌മോർ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ശിവയെ രണ്ടാഴ്ചത്തേക്ക് പൂനമല്ലി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആംസ്‌ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിലായിട്ടുണ്ട്. കൊലക്കേസ് പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന മുകിലനാണ്…
Read MoreDay: 27 July 2024
താംബരം യാർഡിൽ അറ്റകുറ്റപ്പണി: തീവണ്ടിസർവീസിൽ മാറ്റം
ചെന്നൈ : താംബരം റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണിമൂലം ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ രണ്ടുതീവണ്ടികൾ റദ്ദാക്കും. 10 തീവണ്ടികൾ വഴിതിരിച്ചുവിടും. 17 തീവണ്ടികൾ ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ നിശ്ചിതദൂരത്തേക്ക് താത്കാലികമായി റദ്ദാക്കും. എഗ്‌മോർ-മംഗളൂരു സെൻട്രൽ എക്സ്‌പ്രസ് എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസ് (16159) ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ സർവീസ് ആരംഭിക്കുക തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. എഗ്‌മോറിനും തിരുച്ചിറപ്പള്ളിക്കുമിടയിൽ തീവണ്ടി സർവീസ് നടത്തില്ല. മംഗളൂരു സെൻട്രൽ-എഗ്‌മോർ എക്സ്‌പ്രസ് (16160) ഓഗസ്റ്റ് ഒന്നുമുതൽ 13 വരെ തിരുച്ചിറപ്പള്ളിവരെമാത്രമേ സർവീസ് നടത്തുകയുള്ളു. തിരുച്ചിറപ്പള്ളിക്കും എഗ്‌മോറിനുമിടയിൽ…
Read Moreയാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ-മംഗളൂരു പ്രത്യേക തീവണ്ടി പുനരാരംഭിക്കുന്നത് പരിഗണനയിൽ
ചെന്നൈ : തിരക്ക് കുറയ്ക്കാൻ താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്കും ഞായറാഴ്ച തിരിച്ചും സർവീസ് നടത്തിയിരുന്ന പ്രത്യേക വണ്ടി പുനരാരംഭിച്ചേക്കും. ചെന്നൈ-മംഗളൂരു തീവണ്ടികളിലെല്ലാം നിലവിൽ വൻതിരക്കാണ്. തീവണ്ടികളിൽ വാരാന്ത്യദിനങ്ങളിൽ തിരക്ക് രൂക്ഷമാകുന്നകാര്യം ദക്ഷിണറെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സർവീസ് പുനരാരംഭിക്കുന്നത് പരിഗണിക്കുന്നതായി അറിയിച്ചത്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള ചെന്നൈ-മംഗളൂരു മെയിൽ (12601), ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് (22637), എഗ്‌മോർ- മംഗളൂരു എക്സ്‌പ്രസ് (16859) എന്നീ തീവണ്ടികളിലെല്ലാം വൻതിരക്കാണ് അനുഭവപ്പെടുന്നത്. മംഗളൂരു ഭാഗത്തേക്ക് ടിക്കറ്റ് ലഭിക്കാതെ ബസുകളിൽ അമിതനിരക്ക് നൽകി യാത്രചെയ്യുന്നവരും വർധിക്കുകയാണ്. താംബരത്തുനിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ചകളിൽ 1.30-ന്…
Read Moreപൂനമല്ലിയിൽ നിന്ന് – പരന്തൂർ വിമാനത്താവളത്തിലേക്ക് മെട്രോ: വിശദ പദ്ധതി റിപ്പോർട്ട് നവംബറിൽ
ചെന്നൈ : പൂനമല്ലിയിൽ നിന്ന് നിർദിഷ്ട പരന്തൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന മെട്രോ റെയിൽ സർവീസിനായുള്ള വിശദ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ) തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിനായി സ്വകാര്യ കമ്പനിക്ക് 1.74 കോടി ചെലവിൽ കരാർ നൽകി. ഈ വർഷം നവംബറിൽ റിപ്പോർട്ട് തയ്യാറാക്കുമെന്നും ചെന്നൈ മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു. പൂനമല്ലിയിൽനിന്ന് പരന്തൂരിലേക്ക് 46.63 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ റെയിൽ നിർമിക്കുക.
Read Moreവിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി
ചെന്നൈ : വിഷമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സഹായധനം നൽകിയ സർക്കാർ നടപടിയെ എതിർത്ത് ഫയൽചെയ്ത ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. രാജ്യാതിർത്തിയിൽ ശത്രുസൈന്യത്തിന്റെ വെടിയേറ്റുമരിക്കുന്ന വീരസൈനികരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി വിരുതാചലത്തെ കുമരേശ് നൽകിയ ഹർജിയാണ് തള്ളിയത്. വിഷമദ്യവിൽപ്പന തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാൽ പ്രതിപക്ഷകക്ഷികളുടെ ആരോപണത്തെ നേരിടുന്നതിനുവേണ്ടിയാണ് 10 ലക്ഷം രൂപ സഹായധനം നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിഷമദ്യം കഴിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് നിയമവിരുദ്ധ നടപടിയാണ്. നഷ്ടപരിഹാരം നൽകിയത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ആലോചിക്കണമെന്നും…
Read More2024-25 വർഷത്തേക്കുള്ള പുതുച്ചേരി ബജറ്റ് ഓഗസ്റ്റ് രണ്ടിന്
ചെന്നൈ : 2024-25 വർഷത്തേക്കുള്ള പുതുച്ചേരി വാർഷികബജറ്റ് ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കും. ധനകാര്യവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി രംഗസാമി രാവിലെ 9.30-ഓടെയാണ് ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ ബജറ്റിൽ മുഴുവൻതുകയും വിനിയോഗിക്കാൻ പല വകുപ്പുകൾക്കും കഴിഞ്ഞില്ല- സ്പീക്കർ എംബളം സെൽവം പറഞ്ഞു.
Read Moreസംസ്ഥാനത്ത് നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; അന്വേഷണറിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കേസിൽ മദ്രാസ് ഹൈക്കോടതി അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടു. കേസിൽ ഇതുവരെയായി എത്രപേർ അറസ്റ്റിലായെന്നും ഇടനിലക്കാരെ പിടികൂടിയിട്ടുണ്ടോ എന്നതും ഉൾപ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് സി.ബി.സി.ഐ.ഡി.യോട് ഹൈക്കോടതി മധുര ബെഞ്ച് നിർദേശിച്ചത്. അന്വേഷണ പുരോഗതി സംബന്ധിച്ച് ഓഗസ്റ്റ് രണ്ടിന് റിപ്പോർട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. 2019-ൽ തേനി സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്. കേസിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരനായ ചെന്നൈയിലെ തരുൺമോഹൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്. അര്‍ജുന്റെ ലോറിയുടെ…
Read Moreഅര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്;
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നേവിസംഘം സന്നദ്ധരാണ്. 3.5…
Read Moreകുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,600 രൂപ. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 ആയി. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്. ഇന്നലെ രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം 800 രൂപ താഴുകയായിരുന്നു.
Read Moreനഗരത്തിലെ മേൽപ്പാലത്തിൽ നിന്ന് ചാടി ക്രിക്കറ്റ് താരം ജീവനൊടുക്കി
ചെന്നൈ : ക്രിക്കറ്റ് താരം മേൽപ്പാലത്തിൽനിന്ന് ചാടി ജീവനൊടുക്കി. വിരുഗംപാക്കം കൃഷ്ണ നഗർ ആറാം മെയിൻ റോഡിലെ സാമുവൽ രാജ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ക്രിക്കറ്റ് പരിശീലനത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ സാമുവൽ രാജ് ഗിണ്ടി കത്തിപ്പാറ മേൽപ്പാലത്തിൽ വണ്ടിനിർത്തി താഴേക്കു ചാടുകയായിരുന്നു. മേൽപ്പാലത്തിൽനിന്ന് ഒരാൾ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സാമുവൽ രാജിനെ ക്രോംപേട്ട് സർക്കാരാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. തമിഴ്നാട് പ്രീമിയർ ലീഗിൽ തിരഞ്ഞെടുക്കപ്പെടാത്തതിനാൽ കഴിഞ്ഞ…
Read More