തമിഴ്‌നാട്ടിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ ജാഗ്വാർ ലാൻഡ് റോവർ നിർമാണ യൂണിറ്റ് എത്തുന്നു

ചെന്നൈ : ടാറ്റാ മോട്ടോഴ്സിന്റെ ജാഗ്വർ ലാൻഡ് റോവർ വാഹനനിർമാണപ്ലാന്റിന് തമിഴ്‌നാട്ടിൽ സൗകര്യമൊരുങ്ങുന്നു. ഇതോടെ പ്രീമിയം വാഹനങ്ങൾ പൂർണമായും നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായി ഇതുമാറും. തമിഴ്നാട് സർക്കാരുമായി സഹകരിച്ച് ജാഗ്വർ ലാൻഡ് റോവർ നിർമാണപ്ലാന്റിനായി റാണിപ്പെട്ട് ജില്ലയിലെ പണപാക്കത്തിനുസമീപം 400 ഏക്കറിലധികം ഭൂമി ഏറ്റെടുത്തിട്ടുണ്ട്. വരുന്ന സെപ്റ്റംബറിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തറക്കല്ലിടും. 2025 അവസാനമോ 2026 ആദ്യമോ ടാറ്റാ മോട്ടോഴ്സ്-ജാഗ്വർ ലാൻഡ് റോവർ പ്ലാന്റ് പൂർണമായി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, എന്നൂർ തുറമുഖങ്ങൾക്കുസമീപമായാണ് പ്ലാന്റ് എന്നതിനാൽ വാഹനങ്ങളുടെ കയറ്റിയയ്ക്കൽ കൂടുതൽ എളുപ്പമാകും.…

Read More

തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവീന്ദറിൻ്റെ ചെന്നൈയിലെ വീട്ടിൽ ഇഡി റെയ്ഡ്

ചെന്നൈ : അനധികൃത പണകൈമാറ്റക്കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാനിർമാതാവ് രവീന്ദർ ചന്ദ്രശേഖരന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ(ഇ.ഡി.) പരിശോധന. ചെന്നൈ അശോക് നഗറിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. ഇതിൽ പണം കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പണമിടപാടിന് ഇ.ഡി. കേസെടുത്തത്. പദ്ധതിയുടെ പേരിൽ 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ബിസിനസ് പങ്കാളിയായ ബാലാജിയാണ് രവീന്ദറിനെതിരേ പരാതി നൽകിയത്. തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ്…

Read More

നവംബർ ഒന്നുമുതൽ സിനിമ ചിത്രീകരണം നിർത്തുമെന്ന് തമിഴ് സിനിമ നിർമാതാക്കൾ; വിശദാംശങ്ങൾ

ചെന്നൈ : പുതിയ സിനിമകളുടെ ചിത്രീകരണം സംബന്ധിച്ച് തമിഴ് സിനിമ നിർമാതാക്കളും താരങ്ങളും തമ്മിൽ തർക്കം. നവംബർ ഒന്ന് മുതൽ പുതിയ സിനിമകളുടെ ചിത്രീകരണം നിർത്തിവെയ്ക്കിനാണ് നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തീരുമാനം. എന്നാൽ, ഇതിനെതിരെ തമിഴ് താരസംഘടനയായ നടികർ സംഘം രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്നാണ് നടികർ സംഘത്തിന്റെ ആവശ്യം. നിലവിൽ ചിത്രീകരണം പൂർത്തിയായതും ആരംഭിച്ചതുമായ സിനിമകൾ തിയേറ്ററുകളിൽ എത്തിയതിനുശേഷം മാത്രം പുതിയ സിനിമകളുടെ ചിത്രീകരണമാരംഭിച്ചാൽ മതിയെന്നാണ് നിർമാതാക്കൾ പറയുന്നത്. ഇത് ബഹിഷ്കരണമല്ലെന്നും വിപണി തിരിച്ചുപിടിക്കാനുള്ള ക്രമീകരണമാണെന്നും ഇവർ വാദിക്കുന്നു. വിപണിക്ക്…

Read More

വാൽപ്പാറയിലും പൊള്ളാച്ചിയിലും മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു

കോയമ്പത്തൂർ : വാൽപ്പാറയിലും പൊള്ളാച്ചിയിലും മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. വാൽപ്പാറയിൽ മണ്ണിടിച്ചിലിൽ സ്ത്രീയും കൊച്ചുമകളും പൊള്ളാച്ചിയിൽ ചുമരിടിഞ്ഞ് വിദ്യാർഥിയുമാണ് മരിച്ചത്. ഷോളയാർ ഡാമിനുസമീപം മുക്ക് റോഡിൽ താമസിച്ചിരുന്ന അറുമുഖന്റെ ഭാര്യ രാജേശ്വരി (57), കൊച്ചുമകൾ എ. ധനപ്രിയ (15) എന്നിവരാണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ അറുമുഖൻ തിങ്കളാഴ്ച രാത്രി ജോലിക്ക് പോയതായിരുന്നു. ഈസമയം രാജേശ്വരിയും ധനപ്രിയയുമാണ് വീട്ടിലുണ്ടായിരുന്നത്. മൺഭിത്തിയുള്ള ഷീറ്റുമേഞ്ഞ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ കനത്തമഴയിൽ സമീപത്തെ മണ്ണിടിഞ്ഞ് ഇവരുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. രാവിലെ ആറുമണിക്കാണ് സമീപവാസികൾ സംഭവമറിയുന്നത്.…

Read More

കാഞ്ചീപുരം മേയർക്ക് എതിരായ അവിശ്വാസം പരാജയപ്പെട്ടു

ചെന്നൈ : കൗൺസിലർമാർ ഹാജാരാകെ വന്നതോടെ കാഞ്ചീപുരം മേയർ മഹാലക്ഷ്മി യുവരാജിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. കോർപ്പറേഷനിലെ ഭരണപക്ഷമായ ഡി.എം.കെ.യുടെ 22 കൗൺസിലർമാർ അടക്കം 35 പേരാണ് മേയർക്കെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതുപ്രകാരം തിങ്കളാഴ്ച രാവിലെ 10-ന് അവിശ്വാസം ചർച്ച ചെയ്യാൻ കോർപ്പറേഷൻ കമ്മിഷണർ കൗൺസിൽ യോഗം വിളിച്ചു. എന്നാൽ ഒരാൾപോലും പങ്കെടുത്തില്ല. ഇതോടെ അവിശ്വാസം പരാജയപ്പെട്ടുവെന്ന് കമ്മിഷണർ അറിയിച്ചു. കഴിഞ്ഞ കുറേനാളുകളായി സ്വന്തം പാർട്ടിയിലെ കൗൺസിലർമാർ തന്നെ മേയർക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഡെപ്യൂട്ടി മേയർ അടക്കമുള്ളവരാണ് മേയർക്കെതിരെ അഴിമതി ആരോപണമുന്നയിക്കുന്നത്. ഭിന്നത പരിഹരിക്കാൻ…

Read More

വീണ്ടും ചർച്ചയായി ​ഗാ​ഡ്​ഗിൽ റിപ്പോർട്ട്

വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ഉരുൾപൊട്ടൽ ഏറെ ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. നിരവധി ജീവനുകളാണ് ഇതുവരെ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഒരു പ്രദേശത്തെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച ​ദുരന്തത്തിനാണ് വയനാട സാക്ഷ്യം വഹിച്ചത്. ഒരു പുഴ തന്നെ ​ഗതിമാറിയെത്തി. സംസ്ഥാനത്ത് വീണ്ടും ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് ​ഗാഡ്​ഗിൽ റിപ്പോർട്ടാണ്. 2013ൽ മാധവ് ​ഗാഡ്​ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി…

Read More

അണ്ണാ സർവകലാശാലയ്ക്കു കീഴിലുള്ള 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക് കാരണംകാണിക്കൽ നോട്ടീസ്; വിശദാംശങ്ങൾ

ചെന്നൈ : അധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ അണ്ണാ സർവകലാശാലയ്ക്കു കീഴിലുള്ള 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക് കാരണംകാണിക്കൽ നോട്ടീസ്. സർവകലാശാലാ ചാൻസലർ കൂടിയായ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നിർദേശത്തെത്തുടർന്ന് വൈസ് ചാൻസലർ ആർ. വേൽരാജാണ് നോട്ടീസയച്ചത്. ഒരേ അധ്യാപകരെത്തന്നെ പല കോളേജുകളിൽ ഒരേസമയം നിയമിച്ചതിലൂടെ ശമ്പളത്തുകയിൽ വൻ ക്രമക്കേടു നടത്തിയെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോളേജുകൾ ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ സർവകലാശാല അധികൃതർക്ക് അധ്യാപകരുടെ വ്യാജ ആധാറും പാൻകാർഡും നൽകിയതിനെക്കുറിച്ചും കോളേജുകൾ വിശദീകരണം നൽകേണ്ടിവരും. ക്രമക്കേടിനെക്കുറിച്ചുള്ള…

Read More

സംസ്ഥാനത്തെ 59 ശതമാനം പ്രസവവും സർക്കാർ ആശുപത്രികളിൽ; മാതൃമരണ നിരക്ക് കുറഞ്ഞു

ചെന്നൈ : സ്വകാര്യാശുപത്രികളിലെ പുത്തൻ സൗകര്യങ്ങൾക്കിടയിലും സംസ്ഥാനത്ത് 59 ശതമാനം പ്രസവങ്ങളും നടക്കുന്നത് സർക്കാർ ആശുപത്രികളിൽ. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തെ മൊത്തം പ്രസവങ്ങളിൽ 99.9 ശതമാനവും ആശുപത്രികളിൽ വെച്ചാണ്. ഇതിൽത്തന്നെ 59 ശതമാനവും സർക്കാർ ആശുപത്രികളിലും. 2023-2024 വർഷത്തിൽ ആശുപത്രികളിൽ 8.70 ലക്ഷം പ്രസവങ്ങൾ നടന്നു. ഇതിൽ 80 ശതമാനവും സർക്കാരിനു കീഴിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങളുള്ള ആശുപത്രികളിലാണ്. കഴിഞ്ഞവർഷം സംസ്ഥാനത്ത് മാതൃമരണ നിരക്കിലും ഗണ്യമായ കുറവുണ്ടായി. ഒരു ലക്ഷം പേരിൽ 45.5 പേർ…

Read More

മേട്ടൂർ അണക്കെട്ട് വേഗത്തിൽ നിറയുന്നു: മുൻകരുതൽ നടപടികൾ.. ദുരന്ത വകുപ്പിൻ്റെ സുപ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

ചെന്നൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതിനെ തുടർന്ന് കർണാടകയിലെ കുടക്, കേരളത്തിലെ വയനാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കാവേരി വൃഷ്ടിപ്രദേശങ്ങളായ മൈസൂർ, കുടക്, ഹാസൻ എന്നിവിടങ്ങളിലും തീരദേശ, മലയോര ജില്ലകളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ കർണാടക അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഇതനുസരിച്ച് കർണാടകയിലെ പ്രധാന അണക്കെട്ടുകളായ കൃഷ്ണരാജ സാഗർ അണക്കെട്ടുകളിലും കബനി, ഹേമാവതി അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതുമൂലം അധികജലം തുടർച്ചയായി കാവേരി നദിയിലേക്ക് തുറന്നുവിടുകയാണ്. മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടർച്ചയായി വർധിച്ചതോടെ മേട്ടൂർ അണക്കെട്ട് പൂർണ്ണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ മേട്ടൂർ…

Read More

വയനാട് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; മരണം 144 ആയി; 191 പേർ ചികിത്സയിൽ

വയനാട് : നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 144 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ​​ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർ‌ച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. അട്ടമലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നാണ് വിവരം. നിലവിൽ അട്ടമലയിലെ ഒരു മദ്രസയിൽ കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരാണെന്നാണ് വിവരം. മുണ്ടക്കൈ മേഖലയിൽ ഇപ്പോൾ…

Read More