ചെന്നൈ : തമിഴ്നാട്ടിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ ആക്രമണങ്ങൾ വീണ്ടും. കഴിഞ്ഞരാത്രിയിൽ വിവിധയിടങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ശിവഗംഗയിൽ ബി.ജെ.പി. നേതാവിനെയും കടലൂരിൽ അണ്ണാ ഡി.എം.എം.കെ. നേതാവിനെയും കന്യാകുമാരിയിൽ കോൺഗ്രസ് നേതാവിനെയുമാണ് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശിവഗംഗയിൽ ബി.ജെ.പി. സഹകരണവിഭാഗം ജില്ലാ സെക്രട്ടറി സെൽവകുമാറിനെ (52) നാലംഗ സംഘമെത്തി വെട്ടുകയായിരുന്നു. സെൽവകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കടലൂർ ജില്ലയിലെ തിരുപ്പനപ്പാക്കത്താണ് അണ്ണാ ഡി.എം.കെ. വാർഡ് സെക്രട്ടറി പത്മനാഥനെ(43) കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതിനുശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ തടയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.…
Read MoreMonth: July 2024
പ്രണയിച്ച് വിവാഹം കഴിച്ച നവവധു തൂങ്ങിമരിച്ച നിലയിൽ
ചെന്നൈ : നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സേലം ജില്ലയിലെ താരമംഗലത്തിനടുത്ത് ഓലപ്പട്ടി നാടാർ കോളനി സ്വദേശിയാണ് ചെല്ലപ്പന്റെ മകൾ നിത്യ (21 )യാണ് ആത്മഹത്യ ചെയ്തത്. നിത്യയും താരാമംഗലം 17-ാം വാർഡിലെ ശക്തിവേലിൻ്റെ മകൻ ദിനേശും (23) 4 മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ഇരുവരും വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ്. ഭർത്താവിൻ്റെ വീട്ടിലായിരുന്നു നിത്യ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നതായി സൂചനയുണ്ട്. ഇതനുസരിച്ച് ഇന്നലെ രാത്രി ഭാര്യയും ഭർത്താവും തമ്മിൽ വേര്പിരിയുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി പറയുന്നു. ഇതിന്…
Read Moreനടൻ വിശാലിന് വിലക്ക്
ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര നടനാണ് വിശാല്‍. അഭിനേതാക്കളുടെ സംഘടനയുടെ സെക്രട്ടറിയായും (2017-2019 കാലയളവില്‍), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡൻ്റായും വിശാല്‍ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് 12 കോടിയോളം രൂപയുടെ തിരിമറികള്‍ നടത്തിയാതായി വിശാല്‍ മീത് ആരോപണം ഉണ്ട്. ഇത് സംബന്ധിച്ച് ഇപ്പോഴുള്ള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ ആ തുക തിരികെ നല്‍കണമെന്ന് വിശാലിനെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍ വിശാല്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. അതിനാല്‍ വിശാലിനെ വെച്ച് ഇനി ആരും ചിത്രങ്ങള്‍…
Read Moreനഗരത്തിലെ ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി: സിറ്റി ബസുകളിൽ ജനത്തിരക്ക്
ചെന്നൈ: ചെന്നൈ സെൻട്രൽ, എഗ്മോറിന് സമീപമുള്ള താംബരം റെയിൽവേ സ്റ്റേഷൻ ടെർമിനൽ 3 ആക്കി മാറ്റുന്നതിനുള്ള വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നലെ 55 ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഓടുന്ന മിക്ക ട്രെയിനുകളും റദ്ദാക്കിയിയിരുന്നു. ട്രെയിനുകൾ റദ്ദാക്കിയതോടെ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. കൂടാതെ, ട്രെയിനുകൾ റദ്ദാക്കിയതിനാൽ ചെന്നൈയിലെയും നഗരപ്രാന്തങ്ങളിലെയും ബസ് സ്റ്റേഷനുകളിലും സിറ്റി ബസുകളിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ജി.എസ്.ടി റോഡിൽ കനത്ത ഗതാഗതക്കുരുക്കാണ്…
Read Moreബിജെപി നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ : ബി.ജെ.പി സഹകരണ വിഭാഗം ശിവഗംഗ ജില്ലാ സെക്രട്ടറിയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. വേളാങ്ങുളം സ്വദേശി സെൽവകുമാർ (53 ).ആണ് കൊല്ലപ്പെട്ടത്. സെൽവകുമാർ ഇതേ പ്രദേശത്ത് ഇഷ്ടിക ചൂള നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശിവഗംഗ ഇളയൻകുടി റോഡിൽ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ അക്രമികൾ ഇയാളെ വെട്ടിച്ച് കൊലപ്പെടുത്തുകായായിരുന്നു. അതുവഴി വന്ന അതേ ഗ്രാമത്തിലെ ആളുകൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന സെൽവകുമാറിനെ കണ്ട് 108 ആംബുലൻസിലും പോലീസിലും വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ 108 ആംബുലൻസ് ജീവനക്കാർ ഇയാളെ പരിശോധിച്ച ശേഷം മരിച്ചതായി അറിയിക്കുകയായിരുന്നു. ഇതിൽ…
Read Moreകാറിലെത്തിയ സാമൂഹ്യവിരുദ്ധർ ഗർഭിണിയായ കുതിരയെ കയർ കൊണ്ട് കെട്ടി മർദിച്ചു
കൊല്ലത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയ്ക്ക് നേരെ അക്രമം. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ മർദ്ധിച്ചത്. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥർ ചികിത്സ നൽകി. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഇരുപത്തിയഞ്ചിന് വൈകിട്ട് നാലിനാണ് സംഭവം. ക്ഷേത്ര പരിസരത്ത് ഉടമ കെട്ടിയിട്ടിരുന്ന കുതിരയ്ക്ക് നേരയാണ് അക്രമം ഉണ്ടായത്. വടി കൊണ്ട് അടിക്കുകയും മരത്തിനോട് ചേർത്ത് കയർ കൊണ്ട് വരിഞ്ഞ് മുറുക്കിയ ശേഷം മുഷ്ടി ചുരുട്ടി കുതിരയെ ഇടിക്കുകയും ചെയ്തു. കാൽമുട്ട് മടക്കിയും മർദിച്ചു. വടക്കേവിള നെടിയം സ്വദേശി…
Read Moreമേട്ടൂർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടു; എമർജൻസി കൺട്രോൾ സെൻ്ററുകൾ തുറന്നു; വിശദാംശങ്ങൾ
ചെന്നൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതിനെ തുടർന്ന് കർണാടകയിലെ കുടക്, കേരളത്തിലെ വയനാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതുമൂലം കർണാടക സംസ്ഥാനത്തെ കൃഷ്ണരാജ സാഗർ, കബനി അണക്കെട്ടുകൾ പൂർണ ശേഷിയിൽ എത്തി. അണക്കെട്ടിൻ്റെ സുരക്ഷ കണക്കിലെടുത്ത് കൃഷ്ണരാജ സാഗർ, കബനി അണക്കെട്ടുകളിൽ നിന്ന് ഒരു ലക്ഷത്തി 66,234 ഘനയടി വെള്ളം കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് തുറന്നുവിട്ടു. ഇതുമൂലം മേട്ടൂർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടർച്ചയായി വർധിക്കുകയാണ്. ഇതനുസരിച്ച് ഇന്ന് രാവിലെ വരെ സെക്കൻഡിൽ 1.47 ലക്ഷം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിൽ നിന്ന്…
Read Moreനടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം സേലത്ത്
ചെന്നൈ : നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനം സേലത്ത് നടക്കും. തിരുച്ചിറപ്പള്ളിയിൽ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞദിവസം സേലം നാലക്കൽപ്പട്ടിയിലുള്ള സ്ഥലം ടി.വി.കെ. ജനറൽ സെക്രട്ടറി ബുസി ആനന്ദ് സന്ദർശിച്ചിരുന്നു. എന്നാൽ, ഇതേ സ്ഥലത്ത് തന്നെയായിരിക്കുമോ സമ്മേളനമെന്ന് സ്ഥിരീകരിച്ചിട്ടില്ല. തീയതിയും വെളിപ്പെടുത്തിയിട്ടില്ല. തമിഴ്നാട്ടിൽ പാർട്ടികളുടെ ഭാഗ്യസ്ഥലമായിട്ടാണ് സേലം അറിയപ്പെടുന്നത്. മിക്ക പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് ഇവിടെനിന്നാണ്.
Read Moreമന്ത്രി പൊൻമുടിയുടെ ബന്ധുക്കൾക്ക് ഇരുട്ടടി ; കണ്ടുകെട്ടിയത് 14.21 കോടിയുടെ സ്വത്തുക്കൾ
ചെന്നൈ : അനധികൃത ചെമ്മണ്ണ് ഖനനക്കേസിൽ മന്ത്രി കെ. പൊൻമുടിയുടെ ബന്ധുക്കളുടെ 14.21 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. കേസിൽ പ്രതിയായ പൊൻമുടിയുടെ മകൻ ഗൗതം സികാമണിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കോൺഫ്‌ളുവൻസ് എന്ന സ്ഥാപനത്തിന്റെ 8.74 കോടിയുടെ ബാങ്ക് നിക്ഷേപങ്ങളും ഇവരുടെ സഹോദരൻ കെ.എസ്. രാജ മഹേന്ദ്രന്റെയും ഇയാളുടെ സ്ഥാപനത്തിന്റെയും പേരിലുള്ള 5.47 കോടി രൂപയുടെ സ്ഥാവര സ്വത്തുകളുമാണ് കണ്ടുകെട്ടിയത്. മുൻ ഡി.എം.കെ. സർക്കാരിൽ പൊൻമുടി ഖനനവകുപ്പ് മന്ത്രിയായിരുന്നപ്പോൾ അഴിമതി നടന്നുവെന്നാണ് കേസ്. 2007-10 കാലത്ത് ചെമ്മൺ ഖനനത്തിന് ലൈസൻസ്…
Read Moreമാർവലിലേക്ക് ‘അയൺ മാൻ’ തിരിച്ചു വരുന്നു; ആരാധകർ ആവേശത്തിൽ
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സി (എംസിയു)ലേക്കുള്ള റോബർട്ട് ഡൗണി ജൂനിയറിൻ്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇത്തവണത്തെ റോബർട്ട് ഡൗണിയുടെ വരവ് തന്റെ ഐതിഹാസിക കഥാപാത്രം അയൺ മാൻ ആയല്ല. പകരം വില്ലനായ ഡോക്ടർ ഡൂം ആയാണ് ഡൗണിയുടെ വരവ്. സാന്‍ഡിയാഗോയിൽ നടന്ന കോമിക്‌കോൺ പരിപാടിയിലാണ് മാർവൽ സ്റ്റുഡിയോ ഡയറക്ടർ കെവിന്‍ ഫീജും റോബർട്ടും ഇക്കാര്യം സ്ഥിരീകരിച്ചത്. ‘അവഞ്ചേഴ്സ് ഡൂംസ്ഡേ’യിലാണ് ഡൗണി ഡോക്ടർ ഡൂം ആയി എത്തുന്നത്. റൂസോ സഹോദരങ്ങളായ ജോയും ആന്റണിയുമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം എന്ന ചിത്രത്തിലെ ടോണി…
Read More