Read Time:43 Second
ചെന്നൈ : നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി തിങ്കളാഴ്ച രാവിലെ ശക്തമായ മഴപെയ്തു. അടുത്ത രണ്ടുദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, വിഴുപുരം, കള്ളക്കുറിച്ചി, തിരുവണ്ണാമല, കടലൂർ എന്നീജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴപെയ്യാൻ കാരണമെന്ന് അറിയിച്ചു.