മുല്ലപ്പെരിയാർ അണക്കെട്ടിനേക്കുറിച്ചുള്ള പ്രസ്താവന: സുരേഷ് ഗോപിക്കെതിരേ തമിഴ്നാട് കോൺഗ്രസ്

0 0
Read Time:1 Minute, 12 Second

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാഭീഷണിയിലാണെന്ന് പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ തമിഴ്‌നാട് കോൺഗ്രസ്  രംഗത്തെത്തി.

സുപ്രീംകോടതിയുടെ വിധിക്ക്‌ വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ആരോപിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ഭീതിയായി നിലനിൽക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടി.എൻ.സി.സി. പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നുമാണ് തമിഴ്നാട് സർക്കാരിന്റെയും രാഷ്ടീയപാർട്ടികളുടെയും നിലപാട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts