സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ ആയിരത്തോളം അധ്യാപകരെ പുറത്താക്കിയേക്കും

ചെന്നൈ : ഒരേസമയം ഒന്നിലധികം കോളേജുകളിൽ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിലെ ആയിരത്തോളം അധ്യാപകർ പുറത്താക്കൽ ഭീഷണിയിൽ. നിയമങ്ങൾ ലംഘിച്ച സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്കെതിരേയും നടപടിയെടുക്കാൻ അണ്ണാ സർവകലാശാല തീരുമാനിച്ചു. ചെന്നൈയിലെ അഴിമതിവിരുദ്ധ എൻ.ജി.ഒ. അരപ്പോർ ഇയക്കമാണ് എൻജിനിയറിങ് കോളേജുകളിലെ വൻ ക്രമക്കേടുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയൽരേഖകൾ ഉപയോഗിച്ച് പല അധ്യാപകരും ഒന്നിലധികം കോളേജുകളിൽ ഒരേസമയം ജോലിചെയ്യുന്നതായി സംഘടന ആരോപിച്ചു. അന്വേഷണത്തിനായി അണ്ണാ സർവകലാശാല നിയോഗിച്ച സമിതി കുറ്റക്കാരായി കണ്ടെത്തിയ 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക് കാരണംകാണിക്കൽ നോട്ടീസയച്ചു. ശമ്പളപ്പട്ടികയിൽ വ്യാജ…

Read More

ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകം: സംവിധായകൻ നെൽസണിന്റെ ഭാര്യയെ ചോദ്യം ചെയ്തു

ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെൽസണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസിൽ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്. കേസിൽ പ്രധാന പ്രതികളിൽ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണൻ വിദേശത്തേക്ക് കടന്നുവെന്ന് വിവരം. വിദേശത്തേക്ക് പോകുന്നതിന് മുൻപ്‌ മോനിഷയുമായി കൃഷ്ണൻ ഫോണിൽ സംസാരിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നെൽസണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്‌ട്രോങ് കൊലക്കേസിൽ ഇതുവരെ 24…

Read More

തമിഴ്‌നാട് ഗവർണറുടെ കാലാവധി നീട്ടുന്നതിൽ അനിശ്ചിതത്വം

ചെന്നൈ : തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലായ് 31-ന് നിയമനകാലാവധി അവസാനിച്ചുവെങ്കിലും ഇതുവരെ കാലാവധി നീട്ടിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവിയിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തതയ്ക്കായി ഈ മാസം ആദ്യം ഡൽഹിയിൽ സന്ദർശനം നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കാണാൻ ഒരുങ്ങുകയാണ് അദ്ദേഹം.

Read More

വിജയ്‌യുടെ പുതിയ ചിത്രത്തിൽ അന്തരിച്ച നടൻ വിജയകാന്തും; സംഭവം ഇങ്ങനെ

ചെന്നൈ : തമിഴ് സിനിമാപ്രേമികളിൽ ആവേശമുണർത്താൻ വിജയകാന്ത് വീണ്ടുമെത്തുന്നു. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന പുതിയചിത്രത്തിലാണ് കഴിഞ്ഞവർഷം അന്തരിച്ച വിജയകാന്ത് ‘വേഷമിടുന്നത്’. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയാണ് വിജയകാന്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അടുത്തമാസം അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിജയ്, സംവിധായകൻ വെങ്കിട് പ്രഭു തുടങ്ങിയവർ കഴിഞ്ഞദിവസം വിജയകാന്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. വിജയകാന്തിന്റെ ദൃശ്യങ്ങൾ ചിത്രത്തിനായി ഉപയോഗിക്കാൻ അനുവദിച്ചതിൽ നന്ദിയറിയിച്ചു. വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് തൊട്ടുമുൻപ്‌ പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രഭുദേവ,…

Read More

വീണ്ടും ഡി.എം.കെ.യ്ക്ക് എതിരെ ബി.ജെ.പി. ബന്ധമുണ്ടെന്ന തരത്തിൽ ആരോപണവുമായി അണ്ണാ ഡി.എം.കെ.

stalin modi

ചെന്നൈ : ഡി.എം.കെ.യും ബി.ജെ.പി.യുംതമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് അണ്ണാ ഡി.എം.കെ. ‘ഗോ ബാക്ക് മോദി’യെന്ന മുദ്രാവാക്യം മുഴക്കിയിരുന്ന ഡി.എം.കെ. ഇപ്പോൾ ബി.ജെ.പി. നേതാക്കളെ ചുവപ്പുപരവതാനിവിരിച്ചു സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷഉപനേതാവ് ആർ.ബി. ഉദയകുമാർ ആരോപിച്ചു. ബി.ജെ.പി.യുമായുള്ള രഹസ്യബന്ധം പരസ്യമായി സമ്മതിക്കാൻ സ്റ്റാലിൻ തയ്യാറാകണമെന്നും ഉദയകുമാർ ആവശ്യപ്പെട്ടു. കരുണാനിധി ജന്മശതാബ്ദി നാണയം പുറത്തിറക്കുന്ന ചടങ്ങ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലാണ് നടത്തിയതെന്ന സ്റ്റാലിന്റെ വിശദീകരണം തള്ളിയ ഉദയകുമാർ സത്യം എല്ലാവർക്കുമറിയാമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിക്കാതിരുന്നത് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ. ആരോപണമുന്നയിച്ചതോടെയാണ് കേന്ദ്രസർക്കാർച്ചടങ്ങാണെന്ന് സ്റ്റാലിൻ വിശദീകരിച്ചത്. എന്നാൽ ചടങ്ങിലേക്ക്…

Read More

ബെംഗളൂരു – കന്യാകുമാരി എക്സ്‍‍പ്രസിൽ പെൺകുട്ടി യാത്ര ചെയ്യുന്ന ചിത്രം പുറത്ത് ; അന്വേഷണം തമിഴ്നാട്ടിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് അസം സ്വദേശിയായ 13കാരിയെ കാണാതായിട്ട് 18 മണിക്കൂറിലധികം. പെൺകുട്ടി തമിഴ്നാട്ടിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു. ബെംഗളൂരു – കന്യാകുമാരി എക്സ്‍‍പ്രസിൽ പെൺകുട്ടി യാത്ര ചെയ്യുന്ന ചിത്രമാണ് പോലീസിന് ലഭിച്ചത്. സഹയാത്രികയും വിദ്യാർഥിനിയുമായ ബബിത ആണ് പെൺകുട്ടിയുടെ ചിത്രം പകർത്തിയത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെ പുലർച്ചെ നാലു മണിയോടെ ബബിത ചിത്രം പോലീസിന് കൈമാറുകയായിരുന്നു. തമ്പാനൂരിൽനിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. ട്രെയിൻ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് കന്യാകുമാരിയിൽ എത്തി. ട്രെയിൻ നെയ്യാറ്റിൻകരയിൽ എത്തിയപ്പോഴാണ് സഹയാത്രികയായ ബബിത…

Read More

കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഹർത്താൽ;

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ദളിത് – ആദിവാസി സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.  വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്‍സി/എസ്‍ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്‍സി/എസ്‍ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹർത്താൽ ആചരിക്കുന്നത് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

Read More

ന​ട​ൻ വിജയ്‌യുടെ പാ​ർ​ട്ടി​യു​ടെ പ​താ​ക നാളെ അച്ഛാ​ദ​നം ചെയ്യും

ചെ​ന്നൈ: ന​ട​ൻ വിജയ്‌യുടെ പാ​ർ​ട്ടി​യു​ടെ പ​താ​ക ഈ​മാ​സം 22ന് ​ചെന്നൈ പനയൂ​രി​ലെ ഓ​ഫി​സി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​നാ​ച്ഛാ​ദ​നം ചെയ്യുന്നത്. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ ‘വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക’​ത്തെ ‘ത​മി​ഴ​ക വെട്രി കഴ​കം’ (ടി.​വി.​കെ) എ​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​യാ​ക്കി മാ​റ്റു​ക​യാ​യി​രുന്നു. 2026ലെ ​ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി ഫെബ്രു​വ​രി​യി​ലാ​ണ് പാ​ർ​ട്ടി പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. അതേസമയം പാർട്ടി കോടിയുടെ ചിത്രങ്ങൾ ചോർന്നതായും വിവരങ്ങളുണ്ട്.  

Read More