ലുസെയ്ൻ: ഒളിംപിക്സിലെ രണ്ടാം മെഡലിന്റെ തിളക്കവുമായി എത്തിയ നീരജ് ചോപ്രയ്‌ക്ക്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം. ഇന്ത്യയുടെ വിജയപ്രതീക്ഷയുമായി ലുസെയ്നിൽ ഇറങ്ങിയ നീരജ് ചോപ്ര അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 90.61 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആൻഡേഴ്സൻ പീറ്റേഴ്സ് മീറ്റ് റെക്കോർഡോടെ ഒന്നാം സ്ഥാനം നേടി. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്ററോടെ മൂന്നാം…
Read MoreDay: 23 August 2024
എംപോക്സ്: വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിങ് ആരംഭിച്ചു
ചെന്നൈ ∙ എംപോക്സ് പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ചെന്നൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിങ് കേന്ദ്രം സ്ഥാപിച്ച് പരിശോധനകൾ ആരംഭിച്ചു. വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്രക്കാരുടെയും ശരീര താപനില പരിശോധിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന രോഗം കൂടുതൽ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു പ്രതിരോധനടപടികൾ ശക്തമാക്കിയത്. പരിശോധനയുടെ പേരിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കില്ലെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. പനി അടക്കമുള്ള ലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാർക്ക് ചികിത്സാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി; റിപ്പോർട്ട് മുദ്രവെച്ചകവറിൽ ഹാജരാക്കാൻ നിർദേശം
കൊച്ചി: സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയില്ലെങ്കിൽ എന്തുഗുണമെന്ന് ഹൈക്കോടതി. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാവശ്യപ്പെടുന്ന പൊതുതാത്പര്യഹർജിയിൽ റിപ്പോർട്ട് പൂർണമായും മുദ്രവെച്ചകവറിൽ ഹാജരാക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതുപരിശോധിച്ച് ക്രിമിനൽ നടപടി വേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. ഇതിനായി വനിതാകമ്മിഷനെയും കേസിൽ സ്വമേധയാ കക്ഷിചേർത്തു. റിപ്പോർട്ടിൽ എന്തുനടപടിയാണ് സ്വീകരിക്കുന്നതെന്നറിയിക്കാൻ സർക്കാരിനും നിർദേശംനൽകി. വിഷയം സെപ്റ്റംബർ 10-ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സ്വദേശി പായിച്ചിറ…
Read Moreആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം 24, 25 തീയതികളിൽ
പഴനി : ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം 24, 25 തീയതികളിൽ പഴനിയാണ്ടവർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. മലേഷ്യ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങി വിദേശരാജ്യങ്ങളിൽനിന്നുള്ള 131 പ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയനേതാക്കളും പ്രഭാഷകരുമടങ്ങുന്ന 526 പ്രതിനിധികളും പങ്കെടുക്കും. സമ്മേളനത്തിന്റെ മുഖ്യവേദിയിൽ 10,000 പേർക്കുള്ള ഇരിപ്പിടമാണ് സജ്ജമാക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ 350 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും. കലാസാംസ്കാരിക പരിപാടികളുമുണ്ടാകും.
Read Moreതീവണ്ടിയിൽനിന്ന് പിടിച്ചെടുത്ത ഇറച്ചിയിൽ 1000 കിലോ കാണ്മാനില്ല
ചെന്നൈ : ബിക്കാനിർ-മധുര എക്സ്പ്രസിൽനിന്ന് പിടിച്ചെടുത്ത 1700 കിലോ പഴകിയ ആട്ടിറച്ചിയിൽ 1000 കിലോ കാണാനില്ലെന്ന് ചെന്നൈ കോർപ്പറേഷൻ അധികൃതർ. ആർ.പി.എഫിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷാവകുപ്പാണ് പഴകിയ ഇറച്ചി തിങ്കളാഴ്ച എഗ്‌മോറിൽവെച്ച് പിടിച്ചെടുത്തത്. ഇറച്ചിയുടെ സാംപിളുകൾ ലാബിലേക്ക് അയച്ചശേഷം അവ നശിപ്പിക്കാനായി ചെന്നൈ കോർപ്പറേഷന് കൈമാറിയതായിരുന്നു. എന്നാൽ, അവ നശിപ്പിക്കാതെ ഇത്രയും ദിവസം സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് കോർപ്പറേഷൻ അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ജയ്‌പുരിൽനിന്ന് തീവണ്ടിയുടെ ലഗേജ് വാനിൽ കയറ്റിക്കൊണ്ടുവന്ന ഇറച്ചിക്ക് അഞ്ചുദിവസമെങ്കിലും പഴക്കമുണ്ടാകുമെന്ന് പിടിച്ചെടുത്ത ദിവസംതന്നെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പിടിച്ചെടുത്തശേഷം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് മോഷണംനടന്നതായി…
Read Moreപാർട്ടി പതാക പുറത്തിറക്കി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം
ചെന്നൈ : നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും തമിഴ് പാരമ്പര്യവും ഭാഷയും ഉയർത്തിക്കാട്ടിയാകും വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനമെന്നുറപ്പിക്കാം. പേര് തിരഞ്ഞെടുത്തതുമുതൽ ഇപ്പോൾ പതാക പുറത്തിറക്കിയ ചടങ്ങിൽവരെ തമിഴിന് പ്രത്യേകസ്ഥാനം നൽകാൻ ശ്രെധിച്ച് വിജയ്. പതാക പുറത്തിറക്കുന്ന ചടങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ പ്രചാരണഗാനത്തിലും തമിഴ് നിറഞ്ഞുനിന്നു. തമിഴൻ കൊടി, വിജയക്കൊടിയെന്നാണ് പാട്ടിൽപ്പറയുന്നത്. തമിഴ് ഭാഷയ്ക്കായി ജീവൻ ബലിയർപ്പിച്ചവരുടെ ലക്ഷ്യം നിറവേറ്റാൻ പ്രവർത്തിക്കുമെന്നാണ് പ്രതിജ്ഞയിൽ പറയുന്നത്. പാർട്ടി ആരംഭിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുൻപ് പുറത്തുവിട്ട പ്രസ്താവനയിലും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. പ്രചാരണഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലും നിറഞ്ഞുനിൽക്കുന്നത്…
Read Moreമുല്ലപ്പെരിയാർ പരാമർശം: സുരേഷ് ഗോപിക്ക് എതിരേ പനീർശെൽവം
ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതാണ്. എന്നാൽ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അനാവശ്യമായ ഭീതി പടർത്തുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന തരത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ല. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ അദ്ദേഹം ഒഴിവാക്കണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു.
Read Moreമൂന്നുവർഷംകൊണ്ട് ധാരണയായത് 9.7 ലക്ഷം കോടിയുടെ നിക്ഷേപം: മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 9.7 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാനസർക്കാർ. ഇവയിലൂടെ 31 ലക്ഷം പേർക്കാണ് തൊഴിൽലഭിക്കുകയെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുന്ന 68,773 കോടിയുടെ സംരംഭങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞദിവസം സ്റ്റാലിൻ നിർവഹിച്ചിരുന്നു. 2021-ൽ ഡി.എം.കെ. അധികാരത്തിൽ എത്തിയതിനുശേഷം വിദേശനിക്ഷേപം ആകർഷിക്കാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ വിദേശയാത്രകളിലൂടെയും ജനുവരിയിൽ നടത്തിയ ആഗോള നിക്ഷേപകസംഗമത്തിലൂടെയുമാണ് ഇത്രയധികം നിക്ഷേപത്തിന് ധാരണയുണ്ടാക്കിയത്. പല സംരംഭങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിക്കുകയും ചെയ്തു. ‘‘വ്യവസായമേഖല വളരുന്നതനുസരിച്ച് സംസ്ഥാനം പുരോഗമിക്കും.…
Read More