ചെന്നൈ:ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ നോർത്ത് ഏരിയയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി. രോഗികളും രോഗികളുടെ കൂട്ടിയിരുപ്പുകാരുമടക്കം 150 ഓളം പേർക്ക് ഉച്ച ഭക്ഷണം വിതരണം നടത്താൻ കഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചെന്നൈ നോർത്ത് ഏരിയാ പ്രസിഡൻ്റ് പി.ടി മുഹമ്മദ് ഷാഫി, സെക്രട്ടറി പി.കെ മുഹമ്മദ് അഷ്റഫ്, കൺവീനർ ഷാമിർ സലീം എന്നിവർ നേതൃത്വം നൽകി.
Read MoreMonth: August 2024
കൃഷ്ണഗിരി പീഡനം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും
ചെന്നൈ : കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി. ക്യാമ്പിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ. ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നത്.
Read Moreസമഗ്ര സിനിമാനയ സമിതിയിൽ മുകേഷ് തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ: ഷാജി എൻ. കരുൺ
തിരുവനന്തപുരം: സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍ ലൈംഗികപീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാനായ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മേധാവി ഷാജി എന്‍. കരുണ്‍. സമഗ്ര സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കൂട്ടായ സമീപനത്തിനും തീരുമാനത്തിനുമാണ്, ഒരു വ്യക്തിയുടെ കാര്യമല്ല, അദ്ദേഹം വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നതാണ് കോണ്‍ക്ലേവ് എന്നാരോപിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവും (ഡബ്ല്യൂ.സി.സി.) പ്രതിപക്ഷവും കോണ്‍ക്ലേവില്‍ നിന്ന് വിട്ടു…
Read Moreരാജ്യത്ത് ഐക്യവും സാഹോദര്യവും ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യം; കടന്നപ്പള്ളി രാമചന്ദ്രൻ
ചെന്നൈ : രാജ്യത്ത് ഐക്യവും സാഹോദര്യവും ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തെൻചെന്നൈ കൈരളി അസോസിയേഷന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറുനാട്ടിൽ ജീവിക്കുമ്പോൾ അവിടെയുള്ള ആളുകളുമായി ചേർന്നു പ്രവർത്തിക്കണം. നാടിന്റെ നന്മയ്ക്ക് പ്രധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ, ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ, എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി .അസോസിയേഷൻ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി കലാപരിപാടികളും…
Read Moreഎം.ഡി.എം.എ.യുമായി ക്വട്ടേഷൻ സംഘാംഗവും യുവതിയും പിടിയിൽ
പാലക്കാട്: മാരക മയക്കുമരുന്നായ 96.57 ഗ്രാം എം.ഡി.എം.എ.യുമായി വാളയാറിൽ ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും പിടിയിൽ. എറണാകുളം തമ്മനം ചക്കരപ്പറമ്പ് മടത്തിനാത്തുണ്ടി വീട്ടിൽ ഹാരിസ് (41), കൊല്ലം കരുനാഗപ്പള്ളി ആലുങ്കടവ് കുന്നേത്തറ പടീറ്റതിൽ വീട് ഷാഹിന (22) എന്നിവരാണ് ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും വാളയാർ പോലീസും നടത്തിയ പരിശോധനയിൽ വാളയാർ ടോൾ പ്ലാസയിൽവെച്ച് പിടിയിലായത് പ്രതി ഹാരിസ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ക്വട്ടേഷൻസംഘാംഗവുമാണെന്ന് പോലീസ് പറഞ്ഞു. ഗുണ്ടയായ പെരുമ്പാവൂർ അനസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.…
Read Moreരണ്ടാമതും ഫോൺ മാറിനൽകി; ആമസോണിന് 1.3 ലക്ഷം രൂപ പിഴ
ചെന്നൈ : ഓൺലൈനിൽ ഓർഡർ ചെയ്ത ഫോണിനുപകരം തുടർച്ചയായി രണ്ടുതവണ തെറ്റായ ഫോൺ നൽകിയതിന് ആമസോണിന് ഉപഭോക്തൃകോടതി 1.3 ലക്ഷം രൂപ പിഴവിധിച്ചു. മേടവാക്കം സ്വദേശി ആർ. സുന്ദരരാജനാണ് കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽനിന്ന് അനുകൂലവിധി നേടിയത്. ആമസോണിൽനിന്ന് സുന്ദരരാജൻ 2022-ൽ സാംസങ് ഗാലക്സി എസ്. 22 അൾട്രാ 5ജി ഫോൺ വാങ്ങിയിരുന്നു. 99,999 രൂപയായിരുന്നു വില. എന്നാൽ കിട്ടിയത് മറ്റൊരുഫോണാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുന്ദരരാജൻ പുതിയഫോണിന് അപേക്ഷനൽകി. പക്ഷേ, അപ്പോളും കിട്ടിയത് മറ്റൊരു ഫോൺ ആയിരുന്നു. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് സുന്ദരരാജൻ…
Read Moreഇത്തവണയും ഓണക്കാല യാത്ര പതിവുപോലെ തന്നെ: സ്‌പെഷ്യൽ തീവണ്ടി പ്രഖ്യാപനം വൈകുന്നു
ചെന്നൈ : പതിവുപോലെ തന്നെ ഇത്തവണയും ഓണം സ്പെഷ്യൽ തീവണ്ടികൾ പ്രഖ്യാപിക്കാൻ കാലതാമസം. ഈ അവസരം മുതലെടുത്ത് സ്വകാര്യ ബസ് സർവീസുകൾ കൊള്ളലാഭം കൊയ്യുകയാണ്. ഓണത്തോടടുത്തുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളംവരെയുള്ള യാത്രയ്ക്ക് മിക്ക സ്വകാര്യ ബസുകളും ഈടാക്കുന്ന ടിക്കറ്റ് നിരക്ക് 4000 രൂപയിലേറെയാണ്. പതിവ് സർവീസുകൾകൂടാതെ ഓണക്കാല യാത്രത്തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകൾകൂടി നടത്തിയാണ് സ്വകാര്യ ബസുകാർ ലാഭം കൊയ്യുന്നത്. ഇത്തവണ ചെന്നൈയിൽനിന്ന് കെ.എസ്.ആർ.ടി.സി. രണ്ട് ഓണം സ്പെഷ്യൽ സർവീസ് മാത്രമാണ് പ്രെഖ്യാപിച്ചത്. ഇതിൽ ഒന്ന് മധുര, തിരുനെൽവേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം സർവീസാണ്.…
Read Moreശ്രീകൃഷ്ണജയന്തി; ചെന്നൈ മെട്രോ ട്രെയിൻ സമയങ്ങളിൽ മാറ്റം; വിശദാംശങ്ങൾ
ചെന്നൈ: ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷമായതിനാൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ശനിയാഴ്ചത്തെ ട്രെയിൻ ഷെഡ്യൂൾ പിന്തുടരും. CMRL-ൻ്റെ കുറിപ്പ് അനുസരിച്ച്, രാവിലെ 5 മുതൽ രാത്രി 11 വരെ മെട്രോ ട്രെയിനുകൾ ഓടും. തിങ്കളാഴ്ച രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയും ഓരോ ആറ് മിനിറ്റിലും മെട്രോ ട്രെയിനുകൾ ഓടും. കൂടാതെ, രാവിലെ 11 മുതൽ 5 വരെ, രാത്രി 8 മുതൽ 10 വരെ, ഓരോ ഏഴ് മിനിറ്റിലും മെട്രോ ട്രെയിനുകൾ ലഭ്യമാകും.…
Read Moreവിദേശനിക്ഷേപം ലക്ഷ്യമിട്ട് മുഖ്യമന്ത്രി സ്റ്റാലിൻ നാളെ വിദേശത്തേക്ക്
ചെന്നൈ : തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചൊവ്വാഴ്ച യു.എസിലേക്കു തിരിക്കും. രണ്ടാഴ്ച അമേരിക്കയിൽ ചെലവിടുന്ന സ്റ്റാലിൻ അവിടുത്തെ വ്യാപാര-വ്യവസായ പ്രമുഖരുമായി ചർച്ചനടത്തും. തമിഴ്‌നാടിനെ 2030-ഓടെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റാലിന്റെ വിദേശയാത്ര. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അദ്ദേഹം ദുബായ്, സിങ്കപ്പൂർ, മലേഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനങ്ങളുടെ തുടർച്ചയാണ് യു.എസ്. പര്യടനം. ഓഗസ്റ്റ് 28-ന് സാൻഫ്രാൻസിസ്‌കോയിൽ വിമാനമിറങ്ങുന്ന സ്റ്റാലിൻ സെപ്റ്റംബർ 12-ന് ഷിക്കാഗോയിൽനിന്നാണ് തിരിച്ച് വിമാനംകയറുക. 29-ന് നിക്ഷേപകസംഗമത്തിലും…
Read Moreഡി.എം.ഡി.കെ പാർട്ടി ഓഫീസ് ഇനി ‘ക്യാപ്റ്റൻ ക്ഷേത്രം’
ചെന്നൈ : വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ. പാർട്ടിയുടെ ചെന്നൈയിലെ ആസ്ഥാന മന്ദിരം ഇനി മുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന് അറിയപ്പെടും. ഞായറാഴ്ച നടന്ന വിജയകാന്തിന്റെ 72-ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയാണ് പ്രഖ്യാപനം നടത്തിയത്. ‘‘കോയമ്പേടിലുള്ള പാർട്ടി ഓഫീസ് ഇന്നുമുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന പേരിൽ അറിയപ്പെടും. അശരണരെ സഹായിച്ച വ്യക്തിയായിരുന്നു വിജയകാന്ത്. മൺമറഞ്ഞെങ്കിലും ഇനി മുതൽ വിജയകാന്തിന്റെ ജന്മദിനം ദാരിദ്ര്യ നിർമാർജന -അന്നദാന ദിനമായും ആചരിക്കും’’ -പ്രേമലത പറഞ്ഞു. പാർട്ടി ഓഫീസിനുമുൻപിലെ വിജയകാന്തിന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയശേഷം പ്രേമലത…
Read More