Read Time:58 Second
ചെന്നൈ : പൊങ്കലിനോട് അടുത്തദിവസങ്ങളിൽ പുറപ്പെടുന്ന തീവണ്ടികളിലെ റിസർവേഷൻ വ്യാഴാഴ്ച ആരംഭിക്കും.
ജനുവരി 10-ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഈ ദിവസം റിസർവേഷൻ തുടങ്ങുന്നത്.
പൊങ്കലിന് തൊട്ടുമുൻപുള്ള വാരാന്ത്മായതിനാൽ ജനുവരി 10-ന് ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്.
പൊങ്കലിന് തമിഴ്‌നാട്ടിൽ നാല് ദിവസം കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുള്ളതിനാൽ കേരളത്തിലേക്കും തിരക്കായിരിക്കും.
അതിനാൽ 120 ദിവസം മുൻകൂട്ടി റിസർവേഷൻ ആരംഭിക്കുമ്പോൾ തന്നെ ടിക്കറ്റ് വിറ്റുതീരാനാണ് സാധ്യത.