മദ്യം കൂട്ടത്തോടെ നശിപ്പിക്കാനുള്ള ശ്രമം പോലീസ് നോക്കിനിൽക്കെ തടഞ്ഞ് കുടിയന്മാർ; പിന്നെ സംഭവിച്ചത്….

0 0
Read Time:2 Minute, 18 Second

മദ്യ കുപ്പികൾ പരസ്യമായി നിരത്തിവച്ചിരിക്കുന്നത് കണ്ടാൽ ഏതെങ്കിലും കുടിയൻമാർ വെറുതെ ഇരിക്കുമോ?.

അതും നശിപ്പിക്കാനാണെങ്കിലോ പിന്നെ പറയേണ്ട. ഏതു വിധേനയും തടനായിരിക്കും ശ്രമിക്കും. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന ഇത്തരമൊരു രസകരമായൊരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായി എത്തി കവർന്നത്.

50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് എടുകുരു റോഡിലെ ഡമ്പിങ് യാർഡിൽ നശിപ്പിച്ച് കളയാൻ പോലീസ് ശ്രമിച്ചത്. 24000 മദ്യകുപ്പികളാണു നശിപ്പിക്കാനായി ഗുണ്ടൂര്‍ നല്ലചെരുവ് ഡംപിങ് യാര്‍ഡിനു മുന്നിലെ എറ്റുമുരു റോഡില്‍ നിരത്തിവച്ചത്.

ബുൾഡോസർ ഉപയോഗിച്ച് മദ്യം നശിപ്പിക്കാനായിരുന്നു പോലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അതിനു മുൻപേ ആളുകൾ കൂട്ടമായി എത്തി മദ്യ കുപ്പികൾ കവരുകയായിരുന്നു.

മദ്യ കുപ്പികൾ നിരത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ നാലുപാടുനിന്നും ആളുകൾ എത്തുകയായിരുന്നു. ചിലർ ഒരു ബോട്ടിലും കൊണ്ട് ഓടിയപ്പോൾ മറ്റു ചിലർ രണ്ടും മൂന്നും ബോട്ടിലുകളാണ് കവർന്നത്.

പോലീസുകാർക്ക് ചിലരെ തടയാൻ കഴിഞ്ഞെങ്കിലും ഒട്ടുമിക്കപേരും മദ്യ കുപ്പികളുമായി കടന്നു കളഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts