നാലംഗകുടുംബം സിനിമ കണ്ടിറങ്ങുമ്പോൾ ചിലവ് 10,000 രൂപ: തീയറ്ററുകളിലെ ടിക്കറ്റ്-സ്നാക്സ് നിരക്കിനെതിരെ കരൺ ജോഹർ

0 0
Read Time:3 Minute, 15 Second

സിനിമ തിയേറ്ററുകളിലെ ടിക്കറ്റ്, സ്നാക്‌സ് എന്നിവയുടെ വിലക്കയറ്റത്തിനെതിരെ രൂക്ഷ വിമർശവുമായി ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. സാധാരണക്കാരായ നാലംഗ കുടുംബത്തിന് സിനിമ കണ്ട് ഇറങ്ങണമെങ്കിൽ കുറഞ്ഞത് 10,000 രൂപയുടെ ചെലവുണ്ടാകുമെന്നാണ് കരൺ ജോഹർ പറയുന്നത്.

ദിനം പ്രതി വർധിച്ചുവരുന്ന സിനിമ ടിക്കറ്റിന്റെ നിരക്കും തീയറ്ററുകളിലെ സ്നാക്സുകളുടെ അധികവിലയുമെല്ലാം കാരണം സാധാരണക്കാരായ ജനങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയുന്നില്ലെന്ന് കരൺ ജോഹർ പറഞ്ഞു. “അവർക്ക് ആ​ഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല.

രണ്ട് സിനിമകൾക്ക് പോകണമെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വരുന്ന സാഹചര്യമാണ്, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും.

നിലവിലെ സാഹചര്യം വച്ച് നോക്കുമ്പോൾ നാലുപേരടങ്ങുന്ന ഒരു സാധാരണ കുടുംബം സിനിമ കണ്ടിറങ്ങുമ്പോൾ മിനിം 10000 രൂപയെങ്കിലും ചെലവായിട്ടുണ്ടാകുമെന്നും സ്നാക്സിനും ഐസ്ക്രീമിനും മാത്രം പണം കൂടുതൽ ഇറക്കേണ്ട അവസ്ഥയാണെന്നും കരൺ പരിഹസിച്ചു.

വില കൂടുതലായതിനാൽ മക്കൾ കാരമൽ പോപ്കോൺ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് പല കുടുംബങ്ങളും പറയുന്നുണ്ട്.

കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാൻ ആയിരങ്ങൾ ചെലവാക്കേണ്ട അവസ്ഥയാണ്. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ ഉണ്ടാകാൻ പോലുമിടയില്ല,’ കരൺ ജോഹർ ചൂണ്ടിക്കാട്ടി.

ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നൂറ് വീടുകളിൽ നടത്തിയ സർവേയിൽ 99 വീടുകളിലുള്ളവരും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനെതിരെയും കരൺ ജോഹർ പ്രതികരിച്ചു.

“രാജ്യത്തെ പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാ​ഗത്തിന്റെ കാര്യമാണിത്. അവർക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല.

അവർ ദീപാവലിക്കോ, അല്ലെങ്കിൽ ഏതെങ്കിലും സിനിമകൾ ചർച്ചയാകുമ്പോഴോ മാത്രം പുറത്തിറങ്ങും. പല കുടുംബങ്ങൾ സിനിമാ തിയേറ്ററിൽ പോകാൻ താത്പര്യമില്ലെന്നാണ് പറയുന്നതെന്നും ഇത് ചലചിത്ര വ്യവസായത്തെ തന്നെ സാരമായി ബാധിക്കുമെന്നും കരൺ ജോഹർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts