നിർണായകം; മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ…

Read More

ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി

ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണോ ശരീരഭാഗമെന്നാണ് സംശയിക്കുന്നത്. പൊലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങള്‍ നേരത്തെ പോത്തുകല്ല് മേഖലയില്‍നിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Read More

ആക്രിസാധനങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിച്ച ഷെൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

ചെന്നൈ : ചെങ്കൽപ്പെട്ടിലെ ഹനുമന്തപുരത്ത് ആക്രിസാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന റോക്കറ്റ് ലോഞ്ചർ ഷെൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. അർധസൈനികർ ഷൂട്ടിങ് പരിശീലനത്തിനുപയോഗിച്ച ഷെല്ലാണ് പൊട്ടിത്തറിച്ചതെന്ന്‌ കരുതുന്നു. പല അർധസൈനികവിഭാഗങ്ങളുടെയും വെടിവെപ്പുപരിശീലനം നടക്കുന്ന സ്ഥലമാണ് ഹനുമന്തപുരം. റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളുമുപയോഗിച്ച് ഷൂട്ടിങ് പരിശീലിക്കാറുണ്ട്. നിയമവിരുദ്ധമാണെങ്കിലും ആക്രിസാധനങ്ങൾ പെറുക്കുന്നവർ പൊട്ടിയ ഷെല്ലിന്റെ ലോഹകവചം ശേഖരിച്ച് വിൽക്കാറുണ്ട്. അങ്ങനെ സാധനങ്ങൾ ശേഖരിച്ച ഹനുമന്തപുരം സ്വദേശി കോതണ്ഡരാമൻ (52) എന്നയാൾക്കാണ് സ്ഫാടനത്തിൽ പരിക്കേറ്റത്. പൊട്ടാതെകിടന്ന ഷെൽ ശേഖരിച്ച കോതണ്ഡരാമൻ അത് കത്തി ഉപയോഗിച്ച് വേർപെടുത്തുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ഗുരുതരപരിക്കേറ്റ ഇദ്ദേഹം ചെങ്കൽപ്പെട്ട് ഗവൺമെന്റ്…

Read More

നഗരത്തിലെ അരലക്ഷം നായകളിൽ വന്ധ്യംകരണം നടത്താൻ പദ്ധതിയിട്ട് കോർപ്പറേഷൻ

ചെന്നൈ : തെരുവുനായകൾ പെറ്റുപെരുകുന്നത് തടയാൻ നടപടിയുമായി ചെന്നൈ കോർപ്പറേഷൻ. അരലക്ഷം നായകൾക്ക് വന്ധ്യംകരണം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന് കോർപ്പറേഷൻ യോഗത്തിൽ തീരുമാനിച്ചു. നിലവിൽ ഒരു വർഷം 15000 നായകൾക്കാണ് വന്ധ്യംകരണം നടത്തുന്നത്. ഇത് 50,000 ആയി ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പുതിയ രണ്ട് എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. കോർപ്പറേഷൻ 17-ാം വാർഡിലും 184-ാം വാർഡിലുമായിരിക്കും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. നിലവിൽ പുളിയന്തോപ്പ്, കണ്ണമ്മപ്പേട്ട്, മീനമ്പാക്കം, ഷോളിങ്ങനല്ലൂർ…

Read More

‘സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.…

Read More

സുരക്ഷാ ജോലിക്കിടെ ഹൃദയാഘാതം: അസി. കമ്മിഷണർ മരിച്ചു; 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : നഗരത്തിൽ നടന്ന രാത്രികാല കാറോട്ട മത്സരത്തിനുള്ള സുരക്ഷാ ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പോലീസ് അസി.കമ്മിഷണർ മരിച്ചു. ചെന്നൈ സിറ്റി പോലീസിലെ ശിവകുമാറാണ് മരിച്ചത്. ജോലിക്കിടെ നെഞ്ചുവേദനയുണ്ടായ ശിവകുമാറിനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് മൺറോ പ്രതിമയ്ക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അദ്ദേഹം നിലത്തുവീഴുകയായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ ശനിയാഴ്ച അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും 25 ലക്ഷം രൂപ ധനസഹായം  പ്രഖ്യാപിക്കുകയും ചെയ്തു.

Read More

കടൽവഴി നുഴഞ്ഞുകയറ്റം; സംസ്ഥാനത്ത് നിന്നും 44 ബംഗ്ലാദേശികളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു

ചെന്നൈ : കടൽവഴി നുഴഞ്ഞുകയറി തമിഴ്‌നാട്ടിലെത്തിയ 44 ബംഗ്ലാദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. കാഞ്ചീപുരം ജില്ലയിലെ പടപ്പൈയിൽനിന്നും ചെങ്കൽപ്പെട്ടിലെ ചില ഇടങ്ങളിൽനിന്നുമാണ് അറസ്റ്റ്. ഇവരിൽനിന്ന് ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തു. പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്ന തെറ്റായ വിവരങ്ങൾ നൽകിയാണ് .താമസിക്കുന്നത്.

Read More

രണ്ടു വണ്ടികൾകൂടി; സംസ്ഥാനത്തിന് നിലവിൽ എട്ടു വന്ദേഭാരത്; സ്ഥിരംസർവീസ് തിങ്കളാഴ്ച തുടങ്ങും

ചെന്നൈ : ചെന്നൈ-നാഗർകോവിൽ, മധുര-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി. ഇതോടെ തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസുകൾ എട്ട് ആയി. ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ് വഴിയാണ് പുതിയ തീവണ്ടികൾക്ക് പച്ചക്കൊടി കാണിച്ചത്. ചെന്നൈ സെൻട്രലിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും കേന്ദ്രമന്ത്രി എൽ. മുരുകനും മധുരയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചെന്നൈ എഗ്‌മോറിൽനിന്ന് നാഗർകോവിലിലേക്കുള്ള വന്ദേ ഭാരതിന്റെ സ്ഥിരംസർവീസ് തിങ്കളാഴ്ച തുടങ്ങും. ചെന്നൈ-നാഗർകോവിൽ വണ്ടി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പോകേണ്ടവർക്ക്…

Read More

ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ചെന്നൈ : ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു; താരസംഘടനയുടെ തലപ്പത്ത് സ്ത്രീകള്‍ വരണം, എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം’: അമല പോള്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൊച്ചിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിൽ ഞാനും ഷോക്ക്ഡ് ആണ്. വളരെ ഡിസ്റ്റർബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി…

Read More