ചെന്നൈ: അടുത്ത നാല് ദിവസം തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോയമ്പത്തൂർ, നീലഗിരി, ഈറോഡ്, കൃഷ്ണഗിരി, ധർമപുരി, സേലം, തിരുപ്പത്തൂർ ജില്ലകളിലെ മലയോര മേഖലകളിൽ നാളെ (ഒക്ടോബർ 2) ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്: കുമരി കടലിലും തമിഴ്‌നാടിൻ്റെ ഉൾപ്രദേശങ്ങളിലും അന്തരീക്ഷ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ, ഇന്ന് തമിഴ്‌നാട്ടിൽ ചില സ്ഥലങ്ങളിലും പുതുവായ്, കാരക്കൽ പ്രദേശങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ…
Read MoreDay: 2 October 2024
‘മാസ്റ്റർ പ്ലാൻ’; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേർ
ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാന്‍ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടത്താനാണ് നിലവിലെ തീരൂമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി…
Read More