മഴ പെയ്ത് തോർന്നു; നഗരത്തിൽ നിന്നും നീക്കംചെയ്തത് 14,447 ടൺ മാലിന്യം

ചെന്നൈ : കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി പെയ്തമഴയിൽ നഗരത്തിൽ വിവിധഭാഗങ്ങളിൽ അടിഞ്ഞ്കൂടിയ 14,447 ടൺ മാലിന്യം നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കടൽക്കരകൾ, ഓടകൾ, കനാലുകൾ, പാർക്കുകൾ, റോഡരികുകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കംചെയ്തു.

Read More

മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വിരുന്നു നടത്തി സ്റ്റാലിൻ

ചെന്നൈ : മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വിരുന്ന് നടത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തന്റെ നിയോജകമണ്ഡലമായ കൊളത്തൂരിലാണ് സ്റ്റാലിൻ വിരുന്നു നടത്തിയത്. 600-ൽ ഏറെ ശുചീകരണത്തൊഴിലാളികൾക്ക് ബിരിയാണി അടക്കം വിഭവങ്ങളുമായി വിരുന്നു നൽകിയതിന് ഒപ്പം അരി ഉൾപ്പെടെ 10 അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റും നൽകി. ചിലർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത സ്റ്റാലിൻ പിന്നീട് അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചതിന് ശേഷമാണ് മടങ്ങിയത്. മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് റോഡുകളിൽ അടിഞ്ഞു കൂടിയ മാലിന്യം അതിവേഗം നീക്കം ചെയ്യുന്നതിന് രാത്രിയിലും പകലും ജോലി ചെയ്ത തൊഴിലാളികളുടെ…

Read More

കനത്ത മഴ; അമ്മ ഉണവകത്തിലൂടെ സൗജന്യ ഭക്ഷണ വിതരണം നടത്തി

ചെന്നൈ : രണ്ടുദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ തമിഴ്‌നാട്ടിലെ അമ്മ ഉണവകത്തിലൂടെ ബുധനാഴ്ച സൗജന്യമായി മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്തു. വ്യാഴാഴ്ചയും സൗജന്യമായി ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അമ്മ ഉണവകത്തിനു സമീപമുള്ള വീടുകളിലുള്ളവർക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും സൗജന്യ ഭക്ഷണം അനുഗ്രഹമായി. കനത്തമഴയിൽ പലവീടുകളിലും വെള്ളം കയറിയിരുന്നു. പല വീടുകൾക്കും കേടുപാടുകളും പറ്റി. അതിനാൽ പാചകം ചെയ്യാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്നവരേറെയാണ്.

Read More

ചായക്കടയിൽനിന്ന്‌ വാങ്ങിയ ഉഴുന്നുവടയിൽ പഴുതാരയെ ചത്തനിലയിൽ കണ്ടെത്തി; കഴിച്ച മൂന്നുപേർ ചികിത്സയിൽ

പഴനി : ദിണ്ടിക്കൽ-ട്രിച്ചി റോഡ് എൻ.ജി.ഒ. കോളനിയിലെ ഒരു ചായക്കടയിൽനിന്ന്‌ വാങ്ങിയ ഉഴുന്നുവടയിൽ പഴുതാരയെ ചത്തനിലയിൽ കണ്ടെത്തി. വടകഴിച്ച അമ്മയും മകനും ഉൾപ്പെടെ മൂന്നുപേർക്ക് ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു. മൂവരെയും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിണ്ടിക്കൽ എൻ.ജി.ഒ. കോളനി പെരിയാർകോളനിയിലെ പ്യൂല (28), മകൻ സഞ്ജയ് (നാല്), സുഹൃത്ത് അശ്വതി (23) എന്നിവർക്കാണ് ഛർദ്ദിയും മയക്കവും ഉണ്ടായത്. പ്യൂല, ദിണ്ടിക്കൽ-ട്രിച്ചി റോഡിൽ ഉഴവർചന്ത ഭാഗത്തുള്ള ഒരു ചായക്കടയിൽനിന്ന് എട്ട് ഉഴുന്നുവട വാങ്ങി വീട്ടിൽക്കൊണ്ടുപോയിരുന്നു. ഇത്‌ കഴിക്കുന്നതിനിടെയാണ് ഒരു വടയുടെ ഉള്ളിൽ പഴുതാരയെ കണ്ടത്.…

Read More