ന്യൂനമർദം: ചുഴലിക്കാറ്റ് സാധ്യത: 28 തീവണ്ടികൾ റദ്ദാക്കി

ചെന്നൈ : മധ്യ ബംഗാൾഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ദക്ഷിണറെയിൽവേ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന 28 തീവണ്ടികൾ റദ്ദാക്കി. തമിഴ്‌നാട്, പുതുച്ചേരി, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് ഹൗറ, സാന്ദ്രഗച്ചി, ദർഭംഗ, പട്ന, ഖരഗ്പുർ, ഗുവാഹാട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വണ്ടികളാണ് മുൻകരുതലെന്ന നിലയിൽ റദ്ദാക്കിയത്.

Read More

മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവം; അന്വേഷണം തുടങ്ങി മനുഷ്യാവകാശ കമ്മിഷൻ

ചെന്നൈ : തിരുനെൽവേലിയിൽ മലയാളിയുടെ കോച്ചിങ് സെന്ററിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണംതുടങ്ങി. അതിനിടെ, സെന്റർ തുറന്നു പ്രവർത്തിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ച് ഒരുസംഘം രക്ഷിതാക്കൾ ജില്ലാ കളക്ടർക്കു നിവേദനംനൽകി. മർദനത്തിൽ തങ്ങൾക്കു പരാതിയില്ലെന്നാണ് അവർ പറയുന്നത്. തിരുനെൽവേലിയിൽ ജൽ നീറ്റ് അക്കാദമി എന്ന പേരിൽ കോച്ചിങ് സെന്റർ നടത്തുന്ന ജലാലുദ്ദീൻ അഹമ്മദ് വെട്ടിയാടനെതിരേ വിദ്യാർഥികളെ മർദിച്ചതിനും അനുമതിയില്ലാതെ വനിതാഹോസ്റ്റൽ നടത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി. കണ്ണദാസനാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഒളിവിൽപോയ ജലാലുദ്ദീനായി തമിഴ്‌നാട് പോലീസ് കേരളത്തിലും…

Read More

ചെന്നൈ കോർപ്പറേഷന്റെ ഈ ഭാഗങ്ങളിൽ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ചെന്നൈ : ചെന്നൈ കോർപ്പറേഷന്റെ വിവിധയിടങ്ങളിൽ ബുധനാഴ്ച കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജലവിതരണ അതോറിറ്റി അധികൃതർ അറിയിച്ചു. മെട്രോ റെയിൽവേയുടെ ഭൂഗർഭപാത നിർമിക്കാനായി പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. പുരസൈവാക്കം ഹൈവേയിൽ മെട്രോ വാട്ടർ പൈപ്പ് ലൈൻ വിച്ഛേദിക്കുന്നതിനാൽ തണ്ടയാർപ്പേട്ട, പുരസവാക്കം, പെരിയമേട്, എഗ്‌മോർ, ചിന്താദിരിപ്പേട്ട, ഒട്ടേരി, സെബിയം, കീൽപ്പാക്കം, വില്ലിവാക്കം, ട്രിപ്ലിക്കേൻ തുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ കുടിവെള്ള വിതരണം മുടങ്ങുമെന്നും ജലവിതരണ അതോറിറ്റി അറിയിച്ചു.

Read More