ഡല്‍ഹി: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാടിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചാണ് സഹായം ഉറപ്പു നല്‍കിയത്. സംസ്ഥാനത്തെ സ്ഥിതിഗതികളും പ്രധാനമന്ത്രി സ്റ്റാലിനോട് ചോദിച്ചു മനസ്സിലാക്കി. അടിയന്തര സഹായമായി എന്‍ഡിആര്‍എഫില്‍ നിന്നും 2000 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ അടിയന്തര ദുരിതാശ്വാസ നടപടികള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് ധനസഹായം ആവശ്യപ്പെട്ടത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം…
Read MoreMonth: December 2024
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് പെയ്ത കനത്ത മഴയിലടിഞ്ഞുകൂടിയ 7622 മെട്രിക്ക് ടൺ മാലിന്യംനീക്കി കോർപ്പറേഷൻ
ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് നഗരത്തിൽ അടിഞ്ഞുകൂടിയ 7622 മെട്രിക്ക് ടൺ മാലിന്യം ചെന്നൈ കോർപ്പറേഷൻ നീക്കംചെയ്തു. 255.02 മെട്രിക്ക് ടൺ കെട്ടിട അവശിഷ്ടങ്ങളും നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു. മഴയെത്തുടർന്ന് പകർച്ചപ്പനി ബാധിച്ച പ്രദേശങ്ങളിൽ ചെന്നൈ കോർപ്പറേഷൻ അധികൃതർ 192 പ്രത്യേക മെഡിക്കൽക്യാമ്പുകൾ നടത്തി. 10,226 പേരെ ഡോക്ടർമാർ പരിശോധിച്ചു.
Read Moreകനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്
ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനൊപ്പം പെയ്ത കനത്തമഴ അവസാനിച്ചതോടെ പുതുച്ചേരിയിൽ ജനജീവിതം സാധാരണനിലയിലേക്ക്. കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തിലായ പല സ്ഥലങ്ങളിൽനിന്നും വെള്ളമിറങ്ങി. റോഡുകളിലെ വെള്ളക്കെട്ടുകളും ശമിച്ചതോടെ ഗതാഗതം സാധാരണ ഗതിയിലായി. വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. വൈദ്യുതിവിതരണം 90 ശതമാനത്തോളം പുനഃസ്ഥാപിച്ചു. ദുരിതാശ്വാസക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് പോയി ത്തുടങ്ങി. മുഖ്യമന്ത്രി എൻ. രംഗസാമി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതാശ്വാസ സഹായങ്ങളും പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ പുതുച്ചേരിയിലെയും കാരയ്ക്കലിലെയും കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായം നൽകും. രണ്ട് മേഖലയിലെയും റേഷൻകാർഡ് ഉടമകൾക്ക് പണം ലഭിക്കും.
Read Moreകന്നഡ സിനിമാ താരം ശോഭിത ശിവണ്ണ യെ മരിച്ചനിലയിൽ കണ്ടെത്തി!
ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…
Read Moreവെള്ളക്കെട്ട്; ചെന്നൈ സെൻട്രൽ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ മാറ്റം
ചെന്നൈ : ചെന്നൈ വ്യാസർപാടിയിൽ റെയിൽപ്പാളത്തിലുണ്ടായ വെള്ളക്കെട്ടുമൂലം ചെന്നൈ സെൻട്രലിൽനിന്നുള്ള ഏതാനും തീവണ്ടികൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. ചെന്നൈ സെൻട്രലിൽനിന്ന് ജോലാർപേട്ടയിലേക്ക് ശനിയാഴ്ച വൈകീട്ട് പോകേണ്ടിയിരുന്ന യേലഗിരി എക്സ്‌പ്രസും (16089) തിരിച്ച് ഞായറാഴ്ച രാവിലെ ജോലാർപേട്ടയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഇതേവണ്ടിയും (16090) റദ്ദാക്കി. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22638) ശനിയാഴ്ച ആർക്കോണത്ത് യാത്രയവസാനിപ്പിച്ചു. ഞായറാഴ്ച രാവിലത്തെ ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷ്യൽ (06113) ചെന്നൈ ബീച്ചിൽനിന്ന് പുറപ്പെടും. ഗൊരഖ്പുർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്‌പ്രസും (12511) ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസും (13351) ചെന്നൈ സെൻട്രലിൽ വരാതെ കൊറുക്കുപേട്ടുവഴി തിരിച്ചുവിട്ടു.
Read Moreപുതുച്ചേരിയില്‍ കരതൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; വെള്ളത്തിൽ മുങ്ങി ചെന്നെെ നഗരം, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മണിക്കൂറില്‍ 80 മുതല്‍ 90 വരെ കി.മീ വേഗതയില്‍ കാറ്റ് വീശും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ തുടരുകയാണ് . സംസ്ഥാനത്തെങ്ങും അതീവജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന് റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് വരെ ചെന്നൈ വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി അധികൃതര്‍…
Read More