56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. വിമാന…
Read MoreYear: 2024
‘അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിൽ’; മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും
തിരുവനന്തപുരം: അധികം വൈകാതെ കൈരളി ടി വി ചെയർമാൻ മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് മുന്‍ പാര്‍ട്ടി സഹയാത്രികന്‍ ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കൽ പോലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്‍റെ പേരിലാണെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ…
Read Moreമിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്. മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ (1976) എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിലെ…
Read Moreനടൻ രജനികാന്ത് ആശുപത്രിയിൽ
ചെന്നൈ: നടൻ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുമ്പ് രജനികാന്തിന്‍റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് ആശുപത്രിയുടെയോ കുടുംബത്തിന്‍റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
Read Moreവൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ കാർ വീണു
ചെന്നൈ : വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ വീണു. കാറിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുകയായിരുന്ന കാറാണ് പൂനമല്ലിക്കുസമീപം കാട്ടുപാക്കം ട്രങ്ക് റോഡിനുസമീപം കുഴിയിൽ വീണത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കുഴിയിൽവീണ കാറിനെ ക്രെയിനുപയോഗിച്ച് പുറത്തെടുത്തു. കുഴിക്കുസമീപം വൈദ്യുതി ബോർഡ് ബാരിക്കേഡുകൾ വെച്ചിരുന്നില്ല. അതുകൊണ്ട് വാഹനമോടിക്കുന്നവർക്ക് കുഴി കൃത്യമായി കാണാൻകഴിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read Moreപരന്തൂർ വിമാനത്താവളം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയവർ അറസ്റ്റിൽ
ചെന്നൈ : പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയെ 17 ഗ്രാമീണരെ പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകീട്ട് കാഞ്ചീപുരത്ത് ഡി.എം.കെ. വജ്രജൂബിലി സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ജാഥയായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കാഞ്ചീപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിൽനിന്നുള്ള 17 പേരാണ് വിമാനത്താവള നിർമാണത്തിനെതിരേ നിവേദനം നൽകാനെത്തിയത്. ഡി.എം.കെ. വജ്രജൂബിലി സമ്മേളനത്തിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെത്തുമ്പോൾ നിവേദനം നൽകാനായിരുന്നു പദ്ധതി. അനുമതി വാങ്ങാതെ സമ്മേളന വേദിയിലേക്ക് പ്രകടനമായെത്തിയവരെ പോലീസ് തടഞ്ഞു. അറസ്റ്റുരേഖപ്പെടുത്തി അടുത്തുള്ള കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. വിമാനത്താവള നിർമാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകനാപുരം,…
Read Moreവാഹനാപകടത്തില്‍ യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് പരിക്ക്; ഇറാനി കപ്പിൽ കളിക്കില്ല
മുംബൈ: വാഹനാപകടത്തില്‍ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് പരിക്ക്. കഴുത്തിന് പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനായി കാൺപൂരിൽ നിന്നും ലഖ്നൗവിലേക്ക് യാത്ര ചെയ്യവെയായിരുന്നു റോഡപകടം സംഭവിച്ചത്. പിതാവ് നൗഷാദ് ഖാനും മുഷീറിനൊപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. . താരത്തിന് കഴുത്തിന് പരിക്കേറ്റെന്നും മുഷീര്‍ ഖാന് മൂന്നുമാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ ചികിത്സക്കായി മുഷീർ മുംബൈയിലേക്ക് മടങ്ങും. ഇന്ത്യൻ താരം സർഫറാസ് ഖാന്‍റെ ഇളയ സഹോദരനാണ് മുഷീർ. ഈയിടെ നടന്ന ദുലീപ്…
Read Moreസിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി: ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്യാനെടുത്ത കാലതാമസവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് പരിഗണിക്കും. അതുവരെ സിദ്ധിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി സിദ്ധിഖിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു സിദ്ദിഖ് ഒളിവിൽ പോയതും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തത്. ഹൈക്കോടതിയിൽ തന്റെ ഭാഗം കേൾക്കാതെയാണ് മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ധിഖിന്റെ അഭിഭാഷകൻ വാദിച്ചത്.…
Read Moreമന്ത്രിസ്ഥാനം നഷ്ടമായി; എക്സ് പോസ്റ്റിലൂടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മനോ തങ്കരാജ്
ചെന്നൈ : മന്ത്രി എന്ന നിലയിൽ പ്രവർത്തനമികവ് തെളിയിക്കുന്ന കണക്കുകളുമായി മനോ തങ്കരാജ്. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിനെ ത്തുടർന്ന് എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് ആദ്യം ഐ.ടി. മന്ത്രിയായും പിന്നീട് ക്ഷീര വികസന മന്ത്രിയായും പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയത്. 2021-ൽ താൻ ഐ.ടി. വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തെ സോഫ്റ്റ്‌വേർ കയറ്റുമതി 9.5 ശതമാനമായിരുന്നു. ഇത് 2022-ൽ 16.4 ശതമാനമായും 2023-ൽ 25 ശതമാനമായും വർധിച്ചു. 2023-ൽ ക്ഷീരവികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സർക്കാർ സ്ഥാപനമായ ആവിന്റെ പ്രതിദിന പാൽസംഭരണം 26 ലക്ഷം ലിറ്ററായിരുന്നു. ഇത്…
Read Moreസിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും: അപേക്ഷ തള്ളിയാൽ കീഴടങ്ങാൻ സാധ്യത
ഡൽഹി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്. അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുക. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ…
Read More