Read Time:40 Second
ചെന്നൈ : പൊതുവിതരണസംവിധാനത്തിൽനിന്ന് കടത്തിയ 1,100 കിലോഗ്രാം അരി സിവിൽ സപ്ലൈസ് സി.ഐ.ഡി. ഉദ്യോഗസ്ഥർ പിടികൂടി.
സംഭവത്തിൽ തിരുപ്പൂർ ഫാത്തിമാനഗർ സ്വദേശി രജനിയെ (38) അറസ്റ്റ് ചെയ്തു. അതിഥിത്തൊഴിലാളികൾക്ക് അരിവിതരണം ചെയ്യാനായി ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.
ബൈക്കിൽ ഒരുചാക്ക് അരിയുമായി രജനി വരുമ്പോഴാണ് പടിയൂരിനടുത്തുവെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.