ഗഗൻയാൻ ദൗത്യത്തിന്റെ തലപ്പത്തൊരു മലയാളി എന്ന വാർത്ത കെട്ടടങ്ങും മുൻപാണ് മലയാളികളുടെ അഭിമാനമായി മാറിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന നെന്മാറക്കാരൻ തന്റെ ഭർത്താവെന്ന് നടി ലെന കുമാർ അതേ ദിവസം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുന്നത്.
വലിയ പ്രഖ്യാപനം കഴിഞ്ഞ ശേഷമാകാം വ്യക്തിപരമായ ഈ സന്തോഷത്തിന്റെ വിവരം ഏവരെയും അറിയിക്കുക എന്ന് ലെന മനസ്സിൽ ഉറപ്പിച്ചിരുന്നു.
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം എന്ന് ലെന പറഞ്ഞുവെങ്കിലും, പ്രശാന്ത് ബാലകൃഷ്ണൻ നായർ ലെനയുടെ വീട്ടുകാരുടെ കണ്ടെത്തൽ അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ താരം പുറത്തുവിടുന്നത്.
പ്രോട്ടോകോൾ കൃത്യമായി പാലിക്കണം എന്നുള്ളത് കൊണ്ടാണ് ലെന അവരുടെ വിവാഹക്കാര്യം ഒരുമാസത്തിലധികം മറച്ചു പിടിക്കേണ്ടി വന്നത്.
ഭർത്താവ് ഇത്രയും വലിയ നേട്ടം കയ്യെത്തിപിടിച്ചതിൽ ലെനക്കും അഭിമാനം മാത്രം
തത്വചിന്തയുടെ പേരിൽ ലെന ട്രോൾ ചെയ്യപ്പെട്ട സാഹചര്യം ആരും മറക്കാനിടയില്ല.
എല്ലാവരും ട്രോൾ ചെയ്ത ആ വീഡിയോ ആണ് ലെനയുടെ അരികിലേക്ക് പ്രശാന്തിനെ എത്തിച്ചതും
ഒരഭിമുഖത്തിൽ ലെന മതം, സ്നേഹം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
ഈ വീഡിയോ ഇന്റർനെറ്റിൽ കാട്ടുതീ പോലെ പടർന്നു. ചിലർ ലൈക്ക് ചെയ്തു, ട്രോളുകളും ഉണ്ടായി. വീഡിയോ കണ്ടവരിൽ പ്രശാന്ത് ഉണ്ടായിരുന്നു.
വീഡിയോ കണ്ട പ്രശാന്ത് ലെനയെ കോൺടാക്ട് ചെയ്തു. പരസ്പരം മനസ്സിലാക്കിയതും രണ്ടുപേർക്കും ഒരേ വൈബ് എന്ന് മനസിലായി.
രണ്ടു കുടുംബങ്ങളും ജാതകപ്പൊരുത്തം നോക്കി. അവിടെയും ചേർച്ചയുണ്ടായി
പ്രോട്ടോകോൾ തങ്ങളുടെ വിവാഹത്തിലും പാലിക്കേണ്ടതായി വന്നുവെന്ന് ലെന.
അതിനാൽ പ്രശാന്തിന്റെ ഭാഗത്തു നിന്നും അദ്ദേഹത്തിന്റെ മാതാപിതാക്കൾ മാത്രമേ പങ്കെടുത്തുള്ളൂ.
ലെനയുടെ അച്ഛനമ്മമാരെയും വിവാഹ ഫോട്ടോയിൽ കാണാം.
2024 ജനുവരി 17-ന് ആയിരുന്നു ലെനയുടെ വിവാഹം