ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തേനി, പെരിയകുളം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെച്ചൊല്ലി അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും അണ്ണാ ഡി.എം.കെ. വിമത നേതാവ് ഒ. പനീർശെൽവവും തമ്മിൽ അഭിപ്രായഭിന്നത. ഇതോടെ എൻ.ഡി.എ. സഖ്യത്തിലും ആശങ്ക.
ഒ.പി.എസും ദിനകരനും ബി.ജെ.പി. സഖ്യത്തോട് അടുത്തിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ഭിന്നത ഉടലെടുത്തത്.
തേവർ സമുദായത്തിന് ആധിപത്യമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും തങ്ങൾക്ക് അനായാസം വിജയം നേടാനാകുമെന്ന് ഇരു നേതാക്കളും കരുതുന്നു.
തനിയിൽ മകൻ രവീന്ദ്രനാഥിനെ മത്സരിപ്പിക്കാനാണ് ഒ.പി.എസ്. നീക്കം നടത്തുന്നത്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ മകനെ മധുരയിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.
സീറ്റുകളുടെ എണ്ണം കുറച്ചാൽ കുഴപ്പമില്ലെന്നും പക്ഷെ ‘താമര’ ചിഹ്നത്തിൽ മത്സരിക്കില്ലെന്നാണ് ഒ.പി.എസിന്റെ നിലപാട്.
അതേസമയം ഒ.പി.എസ്. വിഭാഗം സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ രണ്ട് സീറ്റുകൾ മാത്രമേ അനുവദിക്കൂ എന്ന നിലപാടിലാണ് ബി.ജെ.പി.