Read Time:54 Second
ചെന്നൈ : കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകൾ പറയുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
സംസ്ഥാനം അടിയന്തരഘട്ടത്തിൽ കേന്ദ്രസഹായം ചോദിക്കുമ്പോൾ ഒരുബന്ധവുമില്ലാത്ത കണക്കുകളാണ് പറയുന്നത്.
ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നതിനെ ഭിക്ഷയെന്നാണ് നിർമലാ സീതാരാമൻ വിശേഷിപ്പിക്കുന്നത്.
തമിഴ്നാട് സർക്കാർ വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പയെ ധനമന്ത്രി കേന്ദ്രസഹായമായി ചിത്രീകരിക്കുന്നെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.