Read Time:44 Second
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15- ന് വീണ്ടും തമിഴ്നാട്ടിൽ എത്തുന്നു. തിരുനെൽവേലി ജില്ലയിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനം.
തിരുനെൽവേലിയിൽ മോദി തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച പ്രധാനമന്ത്രി ചെന്നൈയിൽ റോഡ്ഷോയിൽ പങ്കെടുത്തിരുന്നു. ബുധാനാഴ്ച വെല്ലൂരിലും നീലഗിരിയിലും പ്രചാരണം നടത്തി.