Read Time:1 Minute, 22 Second
ചെന്നൈ : ചെന്നൈ റെയിൽവേസ്റ്റേഷനിൽ നാലുകോടി രൂപ പിടിച്ച സംഭവത്തിൽ ഈമാസം 22-ന് ഹാജരാകാൻ തിരുനെൽവേലി ബി.ജെ.പി.സ്ഥാനാർഥി നൈനാർ നാഗേന്ദ്രന് താംബരം പോലീസ് സമൻസയച്ചു.
പ്രധാനമന്ത്രി തിരുനെൽവേലിയിൽ നൈനാർ നാഗേന്ദ്രനുവേണ്ടി പ്രചാരണം നടത്താൻ എത്തുന്നതിന് തൊട്ടുമുമ്പാണ് സമൻസയച്ചത്.
സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിൽ കിൽപ്പോക്കിലുള്ള ഹോട്ടലിന്റെ മാനേജർ എസ്. സതീഷ് ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായവർ.
ഏപ്രിൽ ആറിന് താംബരം സ്റ്റേഷനിൽവെച്ചാണ് പണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരും പണം തീവണ്ടിയിൽ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകാനായി താംബരം റെയിൽവേസ്റ്റേഷനിൽ എത്തിച്ചതായിരുന്നെന്ന് പോലീസിന് മൊഴി നൽകിയിരുന്നു.