Read Time:1 Minute, 0 Second
ചെന്നൈ : കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ 12 പേർ അറസ്റ്റിലായി.
1.4 ലക്ഷം രൂപ വിലമതിക്കുന്ന ടിക്കറ്റുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
മത്സരം നടന്ന ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിനുസമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ആന്ധ്രസ്വദേശി എഴുമലൈ(38), തമിഴ്നാട് സ്വദേശികളായ ഹയാത്ത് ബാഷ (38), ശ്യാം (20), കിഷോർ (27), വിനീത് കുമാർ (25), കാളീശ്വരൻ മൂർത്തി (24), രാജ്കുമാർ (34), വിഘ്നേശ് (32), സുരേഷ് (47), വെങ്കിട്ടസുബ്രഹ്മണ്യൻ (51), സന്തോഷ് (19), ശ്രീജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.