Read Time:48 Second
ചെന്നൈ : സേലം വിമാനത്താവളത്തിൽനിന്നും കൂടുതൽ സർവീസുകൾ തുടങ്ങാൻ അനുമതി.
മധുര, തിരുച്ചിറപ്പള്ളി, തിരുപ്പതി, മുംബൈ, ചെന്നൈ, പുതുച്ചേരി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് വിമാനസർവീസുകൾ നടത്താൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അനുമതി നൽകിയതായി വിമാനത്താവള ഡയറക്ടർ വിജയ് ഉപാധ്യായ അറിയിച്ചു.
ജൂലായ് മുതൽ സർവീസുകൾ തുടങ്ങും. നിലവിൽ അലയൻസ് എയർ, ഇൻഡിഗോ കമ്പനികളുടെ വിമാനങ്ങൾ ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ദിവസവും സർവീസ് നടത്തുന്നുണ്ട്.