ചെന്നൈ : സി.ബി.എസ്.ഇ. പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളിൽ തമിഴ്നാട്ടിൽ മികച്ച വിജയം.
പ്ലസ്ടു പരീക്ഷ എഴുതിയ 98.47 ശതമാനം വിദ്യാർഥികൾ വിജയിച്ചു. ദേശീയ നിരക്കായ 87.98 ശതമാനത്തേക്കാൾ വർധനയുണ്ട്.
കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ 98.52 ശതമാനമായിരുന്നു വിജയം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ നേരിയ കുറവുണ്ട്.
പത്താം ക്ലാസ് പരീക്ഷയിൽ 99.3 ശതമാനം വിദ്യാർഥികൾ വിജയിച്ചു . ദേശീയ നിരക്കായ 87.98 ശതമാനത്തേക്കാൾ വർധനയുണ്ട്. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ 98.52 ശതമാനമായിരുന്നു വിജയം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ നേരിയ കുറവുണ്ട്.
പത്താം ക്ലാസ് പരീക്ഷയിൽ 99.3 ശതമാനം വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തെ 99.14 ശതമാനത്തേക്കാൾ നേരിയ വർധനയുണ്ട്. സി.ബി.എസ്.ഇ.
ചെന്നൈ മേഖലയ്ക്കു കീഴിലാണ് തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, അന്തമാൻ നിക്കോബാർ, ദാമൻ, ദിയു എന്നിവ. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15-ന് ആരംഭിച്ച് മാർച്ച് 13 നാണ് അവസാനിച്ചത്.
പ്ലസ്ടു പരീക്ഷകൾ ഫെബ്രുവരി 15-ന് തുടങ്ങി ഏപ്രിൽ രണ്ടിന് അവസാനിച്ചു.
വിദ്യാർഥികൾക്ക് അവരുടെ മാർക്കു വിവരം ഡിജിലോക്കർ വഴി ആക്സസ് ചെയ്യാനാവും.
അച്ചടിച്ച മാർക്ക് ഷീറ്റുകൾ സ്കൂളുകളിൽ ലഭ്യമാകും.
സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് 15 മുതൽ നടത്തും.