Read Time:1 Minute, 20 Second
ചെന്നൈ : തനിക്ക് ജനിക്കാൻപോകുന്ന കുട്ടിയുടെ ലിംഗം സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യുട്യൂബർ ഇർഫാൻ ക്ഷാമപണം നടത്തി. പൊതുജനാരോഗ്യ ഡയറക്ടറെ നേരിൽക്കണ്ട് ക്ഷമാപണക്കത്ത് നൽകി.
അറിവില്ലാതെ ചെയ്തതാണെന്നും വീഡിയോയിലൂടെ തെറ്റ് ഏറ്റുപറയാമെന്നും അറിയിച്ചു. തുടർന്ന് ലിംഗനിർണയത്തിനെതിരേ യുട്യൂബിലൂടെ ബോധവത്കരണം നടത്തണമെന്ന വ്യവസ്ഥയോടെ ഇർഫാനെതിരേയുള്ള നടപടികൾ ഉപേക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇർഫാനും ഭാര്യയും ദുബായ് സന്ദർശിച്ചപ്പോൾ അവിടെവെച്ചാണ് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയത്. പിന്നീട് പാർട്ടിനടത്തി ഇത് പ്രഖ്യാപിച്ചു.
ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തു. തുടർന്ന് ആരോഗ്യവകുപ്പ് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു.
30 ലക്ഷത്തോളംപേർ പിന്തുടരുന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് ഇർഫാൻ.