Read Time:1 Minute, 18 Second
ചെന്നൈ : മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ജിവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫോട്ടോ പ്രദർശനം കാണാൻ മകനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഭാര്യ ദുർഗയും എത്തി.
ചെന്നൈയിലെ രാജ അണ്ണാമലൈ മൺട്രത്തിൽ നടക്കുന്ന പ്രദരശനത്തിനെത്തിയ സ്റ്റാലിനും ഭാര്യയും ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു.
സാഹിത്യം, സിനിമ, രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങി കരുണാനിധിയുടെ ജിവിതത്തിന്റെ പലവിധ ഏടുകൾ ത്രിമാന ദൃശ്യമായാണ് പ്രദർശിപ്പിക്കുന്നത്.
നിർമിത ബുദ്ധിയിൽ തയ്യാറാക്കിയ കരുണാനിധിയുടെ ജീവൻ തുടിക്കുന്ന ചിത്രത്തിനൊപ്പം സെൽഫിയെടുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കരുണാനിധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം. 2018 ഓഗസ്റ്റ് ഏഴിനാണ് കരുണാനിധി അന്തരിച്ചത്.