0
0
Read Time:48 Second
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് യാത്രക്കാരിൽനിന്ന് 1.6 കിലോ സ്വർണവും 30 ലക്ഷം രൂപയുടെ ഇ-സിഗരറ്റും പിടികൂടി.
ദുബായ്, ഷാർജ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നെത്തിയ വിമാനങ്ങളിൽനിന്ന് തമിഴ്നാട്ടുകാരായ ആറുപേരിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണനാണയങ്ങളാണ് പിടിച്ചത്.
ചെന്നൈ വിമാനത്താവളംവഴി വൻതോതിൽ സ്വർണംകടത്താൻ വിദേശത്തുള്ളവർ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് പരിശോധന കർശനമാക്കിയിരുന്നു.