ഉദയനിധിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം: പ്രതികരിച്ച് സ്റ്റാലിൻ

0 0
Read Time:1 Minute, 38 Second

ചെന്നൈ : മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകളെ പരിഹസിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തിയാർജിച്ചുവരുകയാണല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശക്തിയാർജിച്ചതേയുള്ളൂ മൂത്തിട്ടില്ലെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ഡി.എം.കെ.യുടെ ഉന്നതനേതാക്കളടക്കം ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെ സ്റ്റാലിൻ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഉടൻ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, മദ്യദുരന്തമടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടി വൈകുകയായിരുന്നു.

സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മാസം സ്റ്റാലിൻ യു.എസ്. സന്ദർശനം നടത്തുന്നുണ്ട്.

ഇതിനായി പുറപ്പെടുന്നതിന് മുൻപ്‌ ഉദയനിധിയുടെ സ്ഥാനാരോഹണമുണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts