Read Time:1 Minute, 24 Second
ചെന്നൈ: ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈക്ക് വിദേശപഠനം നടത്താൻ മൂന്നുമാസം അവധി.
യു.കെ.യിൽ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടർന്നാണ് അണ്ണാമലൈ അവധിതേടി ദേശീയനേതൃത്വത്തെ സമീപിച്ചത്.
ഈമാസം ആദ്യവാരം ഡൽഹിയിൽ പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അവധി അനുവദിച്ചതോടെ സെപ്റ്റംബറിൽ അണ്ണാമലൈ യു.കെ.യിലേക്ക് പോകുമെന്ന് ഉറപ്പായി.
സംസ്ഥാന പ്രസിഡന്റിന്റെ താത്കാലികചുമതല ആർക്കും നൽകില്ലെന്നാണ് സൂചന.
നിലവിലുള്ള രണ്ടാംനിരനേതാക്കൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വിജയ്‌യുടെ രാഷ്ട്രീയപ്രവേശം, ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാരോഹണം എന്നിവയടക്കം തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവുകളുടെ സമയത്താണ് അണ്ണാമലൈ പ്രവർത്തനരംഗത്തുനിന്ന് മാറിനിൽക്കുന്നത്.
ഇത് ബി.ജെ.പി.ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ട്.