Read Time:55 Second
പഴനി : ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം 24, 25 തീയതികളിൽ പഴനിയാണ്ടവർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും.
മലേഷ്യ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങി വിദേശരാജ്യങ്ങളിൽനിന്നുള്ള 131 പ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആത്മീയനേതാക്കളും പ്രഭാഷകരുമടങ്ങുന്ന 526 പ്രതിനിധികളും പങ്കെടുക്കും.
സമ്മേളനത്തിന്റെ മുഖ്യവേദിയിൽ 10,000 പേർക്കുള്ള ഇരിപ്പിടമാണ് സജ്ജമാക്കിയിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ 350 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും. കലാസാംസ്കാരിക പരിപാടികളുമുണ്ടാകും.