Read Time:48 Second
ചെന്നൈ : പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിന് കർമപദ്ധതി ആവിഷ്കരിക്കണമെന്ന് മക്കൾ നീതി മയ്യം തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരളത്തിലെ വയനാട് ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പാർട്ടി നിർവാഹകസമിതി യോഗം അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ പാർട്ടി അധ്യക്ഷൻ കമൽഹാസൻ അധ്യക്ഷതവഹിച്ചു. അടുത്തവർഷം ഫെബ്രുവരി ഒമ്പതിന് പാർട്ടി ജനറൽബോഡി യോഗം ചേരാൻ തീരുമാനിച്ചു. വയനാട് ദുരന്തത്തിൽ യോഗം അനുശോചനം പ്രകടിപ്പിച്ചു.