0
0
Read Time:1 Minute, 0 Second
ചെന്നൈ : തമിഴ്‌നാടിന് മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ രണ്ട് വന്ദേഭാരത് ചെയർകാർ തീവണ്ടികൾകൂടി. ഈ വണ്ടികളുടെ ഉദ്ഘാടനം 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. 16 കോച്ചുകളുള്ള വന്ദേഭാരത് ചെയർകാർ തീവണ്ടികളായിരിക്കും സർവീസ് നടത്തുകയെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
മധുര-ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനം മധുരയിൽ നടക്കും. സംസ്ഥാന ഗവർണർ ആർ.എൻ. രവി മധുരയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ചെന്നൈ-നാഗർകോവിൽ വന്ദേഭാരത് എക്സ്‌പ്രസ് ചെന്നൈയിൽനിന്നുമായിരിക്കും ഉദ്ഘാടന സർവീസ് നടത്തുക.